Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
വിനോദിന് ആദ്യമൊക്കെ എതിർപ്പ് ഉണ്ടായിരുന്നു.
പക്ഷേ ആ എതിർപ്പൊന്നും അവൻ തുറന്നു പറഞ്ഞില്ല. തുടക്കത്തിലെ തന്നെ ദാമ്പത്യത്തിൽ ഒരു കല്ലുകടി വേണ്ട എന്ന് അവൻ തീരുമാനിച്ചു. ഗീതയ്ക്ക് സ്വന്തം വീട്ടിൽ വലിയ സ്വാതന്ത്ര്യം ഒന്നുമില്ലായിരുന്നു എന്നുള്ളത് അവളെ കൂടുതൽ സ്നേഹിക്കുന്നതിനും അവൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതിനും വിനോദിന് ഒരു കാരണമായി.
പതിയെ വിനോദും സ്വയം മാറി. ഗീതയ്ക്ക് വേണ്ടി അവൻ അവനെത്തന്നെ സ്വയം മാറ്റി. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നാണ് ഇപ്പോൾ വിനോദിന്റെ അവകാശവാദം.
ഭർത്താവ് ഭാര്യയുടെ അവകാശിയോ അധികാരിയോ അല്ല എന്നാണ് വിനോദിന്റെ പക്ഷം. അതുകൊണ്ടുതന്നെ പിന്നീട് ഗീതയ്ക്ക് വിനോദ് നല്ല സ്വാതന്ത്ര്യം കൊടുക്കാറുണ്ട്. പക്ഷേ ഗീത അങ്ങനെ ആ സ്വാതന്ത്ര്യം വലുതായിട്ട് മുതലെടുക്കാറൊന്നുമില്ല.
വിനോദിന്റെ കൂടെ അല്ലാതെ അവൾ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോകാറില്ല. സ്വന്തം വീട്ടിൽ ആയിരിക്കുമ്പോഴും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്ന ശീലം ഒന്നും ഗീതയ്ക്കില്ല.
വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള പേരൻസ് ആയിരുന്നതിനാൽ അവൾ അങ്ങനെ ശീലിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.
വീട്ടുകാര് ഉറപ്പിച്ച വിവാഹമായിരുന്നു ഗീതയുടെതും വിനോദിന്റേതും. വിനോദിന്റെ തന്നെ അപ്പച്ചി ആണ് ഗീതയെ കണ്ടെത്തിയത്. അവർക്ക് നല്ലതുപോലെ അറിയാവുന്ന കുട്ടിയായിരുന്നു ഗീത.
അതുകൊണ്ടുതന്നെ അവർ ഗീതയെ വിനോദിന് വേണ്ടി നേരത്തെ കരുതി വച്ചു. വിനോദിന് പഠിക്കുന്ന സമയത്ത് ചില പ്രണയവും മറ്റും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് ട്രെയിനിങ് തുടങ്ങിയതിനുശേഷം അതെല്ലാം വേണ്ടെന്നുവച്ചു.
ഉണ്ടായിരുന്ന പ്രണയത്തിൽ വിനോദ് ഒന്നിലും സീരിയസ് ആയിരുന്നില്ല. പോലീസ് യൂണിഫോം ചെറുപ്പം മുതൽ തന്നെയുള്ള അവന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.
ഗീത ആരെയും പ്രേമിച്ചിരുന്നില്ല. ഒരുപാട് പ്രണയങ്ങൾ അവൾക്ക് പിന്നാലെ
💬 Comments
View all comments