Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
മാത്രം.
"വിനോദ് ഏട്ടൻ ഇനി എപ്പോഴാ വരുന്നത്?"
"ഞാൻ വരാൻ നല്ലതുപോലെ ലേറ്റ് ആകും. പക്ഷേ എന്നെ നോക്കിയിരിക്കണ്ട. കാരണം ഒരുപാട് ലേറ്റ് ആയാൽ സൈറ്റിൽ തന്നെ ഒരു ചെറിയ വീടുണ്ട്.
അവിടെ കിടന്ന് ചിലപ്പോൾ ഉറങ്ങും. എന്നിട്ട് നാളെ രാവിലെ ആയിരിക്കും വരുന്നത്."
"അങ്ങനെയാണെങ്കിൽ നോക്കിയിരിക്കേണ്ടല്ലോ."
"വേണ്ട" അങ്ങനെ പറഞ്ഞുകൊണ്ട് വിനോദ് ഹാളിലേക്ക് നടന്നു.
ഹാളിൽ അപ്പോഴേക്കും സൽമാൻ റെഡിയായി വന്നിരുന്നു. വിനോദിനെ പോലെ തന്നെ ഒരു പാൻസും ഷർട്ടും ഇട്ട് സുന്ദര കുട്ടപ്പൻ ആയിട്ടാണ് സൽമാനും വന്നത്.
"ങാ... റെഡിയായോ?..."
"ആ റെഡി... ഇറങ്ങാം... വിജയൻ എവിടെ? "
"അവൻ ബെഡ്റൂമിൽ ഉണ്ട്. ഞാൻ അവന് ഗീതയെ പരിചയപ്പെടുത്തി കൊടുത്തിരുന്നു. " വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാന്റെ മുഖം നല്ലതുപോലെ തെളിഞ്ഞു.
ഇറങ്ങാൻ നേരത്ത് വിനോദ് ഒരിക്കൽക്കൂടി ബെഡ്റൂമിന്റെ വാതിൽക്കലേക്ക് ചെന്നു. അപ്പോൾ അകത്ത് വിജയനും ഗീതയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഗീത വളരെ ഹാപ്പിയാണ്.
വിജയൻ പറയുന്ന കാര്യങ്ങളൊക്കെ സന്തോഷത്തോടെ കേട്ടുകൊണ്ടിരിക്കുകയാണ്. അൽപനേരം അവരെ തന്നെ നോക്കിനിന്ന ശേഷം വിനോദ് പുറത്തേക്കിറങ്ങി.
വിനോദാണ് ജീപ്പ് ഓടിച്ചത്. പാസഞ്ചർ സീറ്റിൽ വളരെ ഹാപ്പിയായി സൽമാനും ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൻ മൊബൈൽ ചെക്ക് ചെയ്യുന്നുണ്ട്.
"എന്താ വല്ല ഈമെയിലോ മെസ്സേജോ വരാനുണ്ടോ?
"ഏയ് അതൊന്നുമല്ല. വിനോദിനോട് ഉള്ളത് പറയാമല്ലോ. ഞാൻ വിജയനോട് സ്റ്റാറ്റസ് ഒന്ന് അപ്ഡേറ്റ് ചെയ്യണം എന്ന് പറഞ്ഞായിരുന്നു"
"അത് വേണ്ടിയിരുന്നില്ല. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് ഞാനും അവിടെനിന്നിറങ്ങിയത്. എന്തായാലും പറഞ്ഞ സ്ഥിതിക്ക് ഇനിയിപ്പം മാറ്റിപ്പറയണ്ട" റോഡിൽനിന്ന് കണ്ണെടുക്കാതെ തന്നെ സൽമാനോട് വിനോദ്
💬 Comments
View all comments