Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
എത്ര ശ്രമിച്ചിട്ടും അവന്റെ സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
"മെസ്സേജ് വന്നു അല്ലേ?" സൽമാന്റെ മുഖത്ത് സന്തോഷവും പ്രസരിപ്പും ഒക്കെ കണ്ട് വിനോദ് ചോദിച്ചു.
"വന്നു." സന്തോഷത്തോടെ സൽമാൻ പറഞ്ഞു.
"എന്താണ് മെസ്സേജ്?..." സൽമാന്റെ സന്തോഷം കണ്ടപ്പോൾ വിനോദിന് ചെറിയൊരു ആകാംക്ഷ.
"മെസ്സേജ് ഞാൻ കാണിക്കാം പക്ഷേ അതിനുമുമ്പ് ഒരു കാര്യം...." അല്പം ശബ്ദം താഴ്ത്തിയാണ് സൽമാൻ അത് പറഞ്ഞത്.
"എന്താ?"
"അല്ല ഇന്നിപ്പോ വിജയൻ... ഗീത സമ്മതിക്കുമെങ്കിൽ നാളെ.... ഞാൻ... ഒന്ന്..." സൽമാൻ പറയാൻ വന്നത് മുഴുവൻ മുഴുമിപ്പിച്ചില്ല. ഇങ്ങനെയൊരു കാര്യം വിനോദിനോട് പറയുന്നതിന്റെ ചളിപ്പും സൽമാന്റെ മുഖത്ത് ഉണ്ടായിരുന്നു.
സൽമാൻ ചോദിച്ച കാര്യത്തിന് മറുപടിയൊന്നും പറയാതെ ചിരിച്ചു കൊണ്ട് വിനോദ് സുലൈമാനി ഒന്നുകൂടി മൊത്തി.
"വിജയൻ എന്ത് മെസ്സേജ് ആണ് അയച്ചത്? ഗീതയുടെ അടുത്ത് വിജയന്റെ ട്യൂണിംഗ് ഒന്നും ഫലിക്കുമെന്ന് എനിക്ക് തോന്നുന്നില്ല"
"അതെന്താ വിനോദ് അങ്ങനെ പറഞ്ഞത്? ശരിക്കും വിനോദും ഗീതയും കൂടെ ഒരുമിച്ച് ഞങ്ങളെ വടിയാക്കാൻ വേണ്ടി പ്രാങ്ക് നടത്തിയത് മറ്റോ ആണോ?"
വിനോദിന്റെ കൂസൽ ഇല്ലാതെയുള്ള ഇരിപ്പും ഇതിനു മുൻപുള്ള ഗീതയുടെ പെരുമാറ്റവും ഒക്കെക്കൂടെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ സൽമാന് അങ്ങനെ ഒരു സംശയം ഉണ്ട്.
സൽമാൻ പറഞ്ഞത് കേട്ട് വിനോദ് വീണ്ടും ചിരിച്ചു.
"എന്താണ് വിനോദ്?. നിങ്ങൾ തമാശ കാണിക്കാൻ ആണെങ്കിൽ ഇപ്പോൾ പറയണം." വിനോദിന്റെ ചിരി അത്ര ഇഷ്ടപ്പെടാത്ത രീതിയിൽ സൽമാൻ പറഞ്ഞു.
"സൽമാൻ... ഞാൻ പ്രാങ്ക് കാണിച്ചതൊന്നുമല്ല. നമ്മൾ പറഞ്ഞ കാര്യത്തെക്കുറിച്ച് എന്റെ ഭാര്യയ്ക്ക് യാതൊരു അറിവും ഇല്ല. പിന്നെ സൽമാൻ പറഞ്ഞത്... വിജയന് എന്റെ ഭാര്യയെ വശീകരിക്കാൻ
💬 Comments
View all comments