0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 264.3K

കഴിയുമെങ്കിൽ...

അവളുടെ പൂർണ്ണ സമ്മതത്തോടെ എന്തും ചെയ്യാൻ അവന് ഞാൻ ഒരു തടസ്സമാവില്ല. ഇതിൽ കൂടുതൽ ഒന്നും തന്നെ എനിക്ക് പറയാനില്ല. ആരെയും നിർബന്ധിച്ചു വിശ്വസിപ്പിക്കാൻ താല്പര്യപ്പെടാത്ത ആളാണ് ഞാൻ.

നേരെ വാ നേരെ പോ എന്നുള്ള മട്ടിൽ ഞാൻ കാര്യം പറയും. വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും കേൾക്കുന്നവരുടെ സൗകര്യം." വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാന് അതുവരെ ഉണ്ടായിരുന്ന നീരസം മാറി. സൽമാൻ വീണ്ടും പഴയതുപോലെ ഹാപ്പിയായി.

"ഇവിടെ അടുത്ത് എന്റെ ഒരു റിലേറ്റീവിന്റെ വീടുണ്ട്. നമുക്ക് വേണമെങ്കിൽ ഇന്നിവിടെ കിടക്കാം. അവർക്ക് ഒരു ഡിസ്റ്റർബൻസ് ആയിട്ട് അങ്ങോട്ട് ചെല്ലണ്ട." സുലൈമാനി കുടിച്ചു കഴിഞ്ഞു സൽമാൻ പറഞ്ഞു.

"സൽമാൻ എന്തായാലും ഇവിടെത്തന്നെ സെറ്റായിക്കോ. ഞാൻ തിരിച്ചു പോകുന്നുണ്ട്. പക്ഷേ ഞാൻ അവരെ ശല്യപ്പെടുത്തുന്നൊന്നുമില്ല. ഞാൻ ചെല്ലുന്ന കാര്യം ഞാൻ അവരെ അറിയിക്കുന്നു പോലുമില്ല.

എന്റെ വൈഫിന് താല്പര്യമുണ്ടോ എന്നാണ് എനിക്ക് അറിയേണ്ടത്. ഉണ്ടെങ്കിൽ അത് എത്രത്തോളം ഉണ്ടെന്നും അറിയണം. സൽമാൻ പേടിക്കണ്ട... ഇതിന്റെ പേരിൽ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല."

" അങ്ങനെയാണെങ്കിൽ എന്നെ എന്റെ റിലേറ്റീവിന്റെ വീട്ടിലേക്ക് ഒന്ന് ഡ്രോപ്പ് ചെയ്തേക്ക്."

വിനോദ് സൽമാൻ പറഞ്ഞ വഴിയെ ജീപ്പ് ഓടിച്ചു കൊണ്ടുപോയി. ബന്ധുവീട് എത്തിയപ്പോൾ സൽമാൻ ഇറങ്ങി.

"ഇതാണ് വിജയൻ അയച്ച മെസ്സേജ്." സൽമാൻ അവന്റെ വാട്സാപ്പിൽ വന്ന മെസ്സേജ് കാണിച്ചു.

വിനോദ് ആ മെസ്സേജിലേക്ക് നോക്കി. ഒരു തംസപ് ഇമോജി മെസ്സേജ് ആണ്.

"കാര്യങ്ങളെല്ലാം സെറ്റ് ആയി കഴിയുമ്പോൾ അവൻ അയക്കുന്ന മെസ്സേജ് ആണ് ഇത്. എന്റെ വീട്ടിൽ എന്റെ പിള്ളേരൊക്കെ മൊബൈൽ എടുത്തുനോക്കും. അതുകൊണ്ട്

💬 Comments

View all comments