Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
അവൾ വിനോദിനോട് തന്നെ ഇക്കാര്യങ്ങളൊക്കെ ചോദിച്ചു.
'മോളെ നീ നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്ക്... ഇക്കാര്യത്തിൽ ഞാൻ പറയുന്ന ഡ്രസ്സ് അല്ല നീ ധരിക്കേണ്ടത്... നിനക്ക് കംഫർട്ടബിൾ ആണെന്ന് തോന്നുന്ന ഏത് ഡ്രസ്സ് ധരിക്കാനും നിനക്ക് സ്വാതന്ത്ര്യം ഉണ്ട്...
മറ്റുള്ളവർ എന്ത് പറയുന്നു എന്നത് നീ കണക്കിലെടുക്കേണ്ട കാര്യമേയില്ല... പിന്നെ മറ്റൊരുത്തൻ നിന്നെ നോക്കുന്നുണ്ടെങ്കിൽ അത് നിനക്കൊരു ബുദ്ധിമുട്ടായിട്ട് തോന്നുന്നുണ്ടെങ്കിൽ എന്നോട് നിനക്ക് പറയാം....
ഭംഗിയുള്ള ഒരു സ്ത്രീയെ പുരുഷന്മാർ നോക്കുന്നത് സ്വാഭാവികമാണ്. നീ സുന്ദരിയായ ഒരു യുവതിയാണ്. ആ കാര്യം മറന്നു പോകരുത്... ആണുങ്ങൾ നോക്കും.
അത് സ്വാഭാവികം... പക്ഷേ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അത് എന്നോട് നിനക്ക് പറയാം... അക്കാര്യത്തിൽ മടി വിചാരിക്കേണ്ട കാര്യമില്ല.' വസ്ത്രധാരണത്തെക്കുറിച്ചും മറ്റുള്ളവർ നോക്കുന്നതിനെക്കുറിച്ച് ഉള്ള ഗീതയുടെ സംശയത്തിന് ഇങ്ങനെയാണ് വിനോദ് അന്ന് അവൾക്ക് മറുപടി കൊടുത്തത്.
വിവാഹം കഴിഞ്ഞ് ഒരിക്കൽ ഗീതയും വിനോദും കൂടി അയൽവാസികളായ പീതാംബരനും അയാളുടെ ഭാര്യ ഇന്ദിരയ്ക്കുമൊപ്പം അമ്പലത്തിലേക്ക് പോവുകയായിരുന്നു. കാറിലായിരുന്നു യാത്ര. വഴിക്ക് തടസ്സമായി കുറെ ഓല മടൽ കിടക്കുന്നത് കണ്ടപ്പോൾ പീതാംബരൻ കാറിനു പുറത്തിറങ്ങി മുണ്ടൊക്കെ മടക്കി കുത്തി ആ ഓല മടൽ ഒക്കെ മാറ്റി.
ആ സമയത്ത് പീതാംബരൻ മുണ്ട് അഴിച്ചൊന്ന് ഉടുത്തായിരുന്നു. അപ്പോൾ അയാൾ ധരിച്ച ചുവന്ന ഷഡ്ഢി അടക്കം എല്ലാം കാണാമായിരുന്നു. ഗീത ആ സമയത്ത് ഒന്നും ഓർക്കാതെ ആ കാഴ്ച തന്നെ നോക്കി ഇരുന്നു പോയി.
അല്പസമയം കഴിഞ്ഞാണ് സ്വന്തം ഭർത്താവിന്റെ അടുത്താണ് ഇരിക്കുന്നത് എന്നും ഭർത്താവ് അതെല്ലാം ശ്രദ്ധിച്ചിരുന്നു എന്നും അവൾ മനസ്സിലാക്കിയത്.
💬 Comments
View all comments