0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]

Author : SarathyReddy Read All Parts 170.8K

ആണ്. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ സ്വന്തം ഭാര്യയെ കൂട്ടികൊടുത്തു. വിജയൻ എന്തായാലും തനിക്ക് സമയമില്ല എന്നാണ് ഗീതയോട് പറഞ്ഞത്. തനിക്ക് സമയമില്ല എന്നുള്ള കാര്യം ഗീതയ്ക്കും അറിയാം. കാര്യങ്ങൾ വിചാരിച്ച അത്ര പേടിക്കാനില്ല.

"അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്തു പറഞ്ഞു? നീ അവളെ നിർബന്ധിക്കുകയോ മറ്റോ ചെയ്തോ?" ഇത്തവണ വിനോദിന്റെ ചോദ്യത്തിൽ ദേഷ്യം ഒന്നും ഇല്ലായിരുന്നു. വളരെ സൗമ്യമായിട്ടാണ് അവൻ ചോദിച്ചത്.

വിനോദ് ദേഷ്യപ്പെടാതെ ചോദിച്ചപ്പോൾ വിജയൻ അവന്റെ മുഖത്തേക്ക് നോക്കി. അത്രയും നേരം തലകുനിച്ചു നിൽക്കുകയായിരുന്നു. സൗമ്യതയോടെയുള്ള വിനോദിന്റെ ചോദ്യം അവനൊരു ആശ്വാസമായി. അത്രയും നേരം പേടിച്ചു നിന്നത് കൊണ്ട് തന്നെ അവൻ നല്ലതുപോലെ ഒന്ന് ശ്വാസം എടുത്തു. അപ്പോഴാണ് ശരിക്കും വിനോദിന് മനസ്സിലായത് വിജയൻ എത്രത്തോളം പേടിച്ചു എന്ന്.

"നീ പേടിക്കാതെ.... പെട്ടെന്ന് നീ കള്ളം പറഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു... അതാണ് പെട്ടെന്ന് ദേഷ്യം വന്നത്. പക്ഷേ നീയുള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു... അതിരിക്കട്ടെ നീ പറഞ്ഞത് അത്രയും ശരിയല്ലേ? വേറെ കള്ളം ഒന്നും ഇല്ലല്ലോ.?"

"ഇല്ല സാറേ... ഞാനിപ്പോ പറഞ്ഞത് മൊത്തം സത്യമാണ്... ഞാൻ സാറിന്റെ ഭാര്യയോട് കള്ളം പറഞ്ഞു.... സാറിന് സമയമില്ല... അതുകൊണ്ട് സാറ് ഞങ്ങളോട് നേരിട്ട് പറഞ്ഞതാണ്... താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായിട്ട് ബന്ധപ്പെടാൻ... സാറിന് നേരിട്ട് സാറിനെ ഭാര്യയോട് പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞങ്ങളോട് പറഞ്ഞെന്നേയുള്ളൂ... ഇങ്ങനെയൊക്കെയാണ് ഞാൻ പറഞ്ഞത്..."

"ശരി ഞാൻ സമ്മതിച്ചു.... അവൾ അതിന് എന്ത് മറുപടി പറഞ്ഞു എന്ന് കൂടി പറ..." വിനോദിന് ഗീത എന്ത് മറുപടി പറഞ്ഞു എന്നുള്ളത് കേൾക്കാൻ ആകാംക്ഷയായി.

💬 Comments

View all comments