Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
എസ്ഐ വിനോദും എസ്ഐ സൽമാനും ഗഹനമായ ചിന്തയിലാണ്. അവർക്ക് മുൻപിലുള്ള മേശയ്ക്ക് മുകളിൽ കുറെ ഫോട്ടോകളും കുറെ ഫയലും പിന്നെ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും പിന്നെ ഒരു ലാപ്ടോപ്പും ഉണ്ട്.
പോലീസ് കോട്ടേഴ്സിലെ ഓഫീസ് റൂമിൽ നിന്നാണ് രണ്ടുപേരും ആലോചിക്കുന്നത്.
നാല് ജില്ലകളിലായി സമാന സ്വഭാവം ഉള്ള ഒരു കേസിനെ പറ്റിയാണ് അവർ അന്വേഷിക്കുന്നത്. ഇപ്പോൾ മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷൻ കോട്ടേഴ്സിൽ ആണ് എസ്ഐ വിനോദും എസ്ഐ സൽമാനും നിൽക്കുന്നത്.
മലപ്പുറം ജില്ലയിൽ തന്നെയുള്ള പോലീസ് സ്റ്റേഷനിലെ എസ്ഐ ആണ് സൽമാൻ. എസ്ഐ വിനോദിന്റെ പോലീസ് സ്റ്റേഷൻ പത്തനംതിട്ടയിലാണ്. ഡിഐജി ചന്ദ്രശേഖരന്റെ പ്രത്യേകം നിർദ്ദേശപ്രകാരമാണ് ഇവർ കേസ് അന്വേഷിക്കുന്നത്.
കാരണം രണ്ടുപേരും മിടുക്കന്മാരായ പോലീസുകാരാണ്. രണ്ടുപേരും അന്വേഷിക്കുന്ന കേസുകൾക്ക് സമാന സ്വഭാവം ഉള്ളതിനാൽ തുടക്കത്തിൽ തന്നെ ഇൻഫർമേഷൻ ഷെയർ ചെയ്യുമായിരുന്നു. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്.
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ തന്നെ കേസ് അന്വേഷിക്കണം എന്നുള്ളത് ഡിഐജി യുടെ നിർബന്ധമായിരുന്നു.
വിനോദ് ഇത്തരത്തിൽ ഉള്ള ഒരു കേസ് ഇതിനു മുൻപേ തന്നെ അന്വേഷിച്ച് തെളിയിച്ച ആളാണ്. അതുകൊണ്ട് വിനോദിന്റെ സഹായം സൽമാന് കൂടുതൽ ഉപകരിക്കും എന്ന് കരുതി ഡിഐജി തന്നെയാണ് അഞ്ചുദിവസത്തേക്ക് വിനോദിന് സ്പെഷ്യൽ ഡ്യൂട്ടി മലപ്പുറത്തേക്ക് ഇട്ടത്.
ആദ്യമായാണ് വിനോദും സൽമാനും നേരിൽ കാണുന്നത്. ഇതുവരെയുള്ള എല്ലാ ഒഫീഷ്യൽ കമ്മ്യൂണിക്കേഷനും വീഡിയോ ചാറ്റിലൂടെയും ഫോൺകോളിലൂടെയും മറ്റുമായിരുന്നു.
"ഫാമിലി ആയിട്ടാണ് വരുന്നതെന്ന് ഞാൻ കരുതിയില്ല." ലാപ്ടോപ്പിൽ നിന്നും കണ്ണെടുത്ത് വിനോദിനോടായി സൽമാൻ പറഞ്ഞു.
വിനോദ് ഭാര്യയെയും കൂട്ടിയാണ് വന്നത്. ഗീതയാണ് വിനോദിന്റെ ഭാര്യ. വിവാഹം കഴിഞ്ഞിട്ട്
💬 Comments
View all comments