0%

Chapter Title : വിപ്രതീസാരം [ധൃഷ്ടദൃമ്‌നൻ]

മതി. "

"ചീത്ത ആകാതെ ഇരുന്നാൽ കൊള്ളാം... ഫിലിപ്പ് ഇച്ചായനോട് പറഞ്ഞാ കേക്കണ്ടേ? ത്രേസ്യേച്ചിയുടെ കൈപ്പുണ്യം ഒന്നും എനിക്കില്ലാന്ന് അല്ലേ പുള്ളീടെ വാദം."

"പത്തിരുപത് വർഷത്തെ ദാമ്പത്യം. മകൻ ഒന്ന് ആഞ്ഞു പിടിച്ചാൽ മുത്തശ്ശി ആകേണ്ട മുതൽ. ഇപ്പോഴും പരാതീം പരിഭവും."

"ഞാൻ ഉണ്ടാക്കുന്നതൊന്നും അതിയാനു പിടിക്കില്ല."

"നീ ഈ ഹോസ്പിറ്റലിൽ പോണേ മുന്നേ അരമണിക്കൂർ കൊണ്ട് ചോറും കറീം തോരനും കാപ്പിയും ഉണ്ടാക്കിയാൽ അതിനു അത്ര രുചിയെ കാണുള്ളൂ. പാചകം ഒരു കലയാണ് മോളെ. നീ ആ കലയെ ചൂഷണം ചെയ്യുക അല്ലേ.... "

"ഊ... "

"അവിടെ ചെന്നിട്ട് എന്തുവാ പരിപാടി. "

"ഗൃഹ ഭരണം."

"നീ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തോ?"

"എല്ലാം ആയി. ആ കരളൂടെ ഇട്ടേച്ചു പെട്ടി കെട്ടാം".

"പാസ്പോർട്ടും ടിക്കറ്റും ഒക്കെ ബാഗിൽ ഇട്ടേക്കു. വൈകിട്ട് ഇറങ്ങേണ്ടാതാണ്."

"പാസ്പോർട്ടും വിസയും ഒക്കെ മാതാവിന്റെ മുന്നിൽ ആ. ആദ്യ യാത്ര അല്ലേ... "

"മ്മ്... "

"ചേച്ചി വല്ലപ്പോഴും വന്നു ഇവിടം ഒന്നു തൂത്തു തുടക്കണം. അല്ലേൽ വീട് നശിച്ചു പോകും. "

"അതൊക്കെ ഞാൻ നോക്കാം മോളെ. ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ?"

"എല്ലാം റെഡിയായി."

"രണ്ടു വാക്കിലൊതുക്കിയത് ഡോക്ടർ ആനി ഫിലിപ്പിന് വിട്ടുപോകാനുള്ള വിഷമം കൊണ്ടാണോ?"

"അതിനേക്കാൾ ഏറെ എന്നെ വിഷമിപ്പിക്കുന്നത് ഷിബിലീടെ കല്യാണം ആണ്. അവളെ ഞാൻ ഒരുപാട് നിർബന്ധിപ്പിച്ചതാ മറ്റൊരു വിവാഹത്തിന്. ഒടുവിലവൾ സമ്മതം മൂളിയപ്പോൾ മിന്നുകെട്ടിനു ഞാൻ ഇല്ലാ."

"ഇതൊക്കെ കാലചക്രത്തിന്റെ കളിയല്ലേ മോളെ."

"ചേച്ചി ഇതവൾക്കു നൽകണം."

ആനി രണ്ടുമൂന്നു ചുരിദാറും നാലു പവന്റെ

💬 Comments

View all comments