Chapter Title : വിപ്രതീസാരം [ധൃഷ്ടദൃമ്നൻ]
"ശെരി എന്താണെന്ന് വെച്ചാൽ നീ ആയിക്കോ. എപ്പഴാ ഇറങ്ങുന്നേ? ഞാൻ ഡ്രോപ്പ് ചെയ്യാം. "
"ഞാൻ ടാക്സിയിൽ പൊയ്ക്കോളാം. ആരും ബുദ്ധിമുട്ടണ്ട. "
കെട്ടും ഭാണ്ഡവുമായി എയർപോർട്ടിൽ പോകുന്ന സമയത്തവൾക്ക് ഷിബിലീടെ കാര്യം ഓർമ വന്നത്. മറ്റെന്നാൾ അവളുടെ കല്യാണം ആണ്. പണമായും സ്വർണമായും അവൾക്കു കൊടുത്തതാണ് എന്നിരുന്നാലും ആൾക്കാരുടെ മുന്നിൽ വെറും കയ്യോടെ കേറി ചെല്ലാൻ ഒരു മടി. എന്തേലും വാങ്ങണം എന്ന തീരുമാനത്തിൽ കണ്ണിൽ കണ്ട മാളിൽ വണ്ടി നിർത്തിച്ചു വിക്ടോറിയാസ് സീക്രട്ടിലും ഗാരേജിലും കയറി ഒരൂഹം വെച്ചു അവൾക്കു തുണികൾ എടുത്തു. നാട്ടിലേക്ക് യാത്രയായി.
ഫ്ളൈറ്റിൽ വെച്ചവൾ എല്ലാം സ്വപ്നം പോലെ ആശ്വസിച്ചു. നാട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് ഹോസ്പിറ്റലിൽ പോയി റീജോയിൻ ചെയ്യുക ആയിരുന്നു. വീട് മുഴുവൻ അലങ്കോലമായി കിടക്കുന്നു. കൊച്ചുമോളുടെ കല്യാണം പ്രമാണിച്ച് ത്രേസ്യേച്ചിയെ ബുദ്ധിമുട്ടിക്കേണ്ടെന്നു ആനി കരുതി. കുറേശെ വീട് ഒതുക്കി ഒരു മൂലയിൽ താമസമാക്കി.
ഒന്നുമയങ്ങി എണീറ്റപ്പോഴേക്കും മണി ആറു കഴിഞ്ഞു. ഷിബിലീടെ വീട്ടിലേക്കവൾ അണിഞ്ഞൊരുങ്ങി എത്തിയപ്പോൾ ആയിരുന്നു ആനീടെ വരവ് നാട്ടുകാർ അറിയുന്നത്. വാങ്ങിയ പൊതിയുമായി അവൾ കല്യാണപ്പെണ്ണിനരികിൽ എത്തി.
"മമ്മീ..."
"എന്താടി ഞെട്ടിയോ? "
"പിന്നല്ലാതെ. അമ്മാമ്മ പറഞ്ഞു മമ്മീ പോയെന്ന്. പെട്ടെന്ന് കണ്ടപ്പോൾ നന്നായി ഞെട്ടി. " ആനി നൽകിയ കവർ വാങ്ങിക്കൊണ്ടവൾ പറഞ്ഞു. ത്രേസ്യേച്ചി എന്തിയെ മോളെ..
"അകത്തുണ്ട് ബാല്യകാല സുഹൃത്തുക്കളുമായി ഓർമകൾ അയവിറക്കുക ആണ്."
"ഞാൻ ഒന്ന് കണ്ടിട്ട് വരാം." ആനി അകത്തോട്ടു കയറി.
"ആഹ് ആനി!!!" സമപ്രായക്കാരോട് വിശേഷം പങ്കുവെക്കുന്ന ത്രേസ്യ ആനിയെ കണ്ടയുടനെ വിളിച്ചു.
"സർപ്രൈ....യ്യ്യ്സ്..."
"നീ ഇതെപ്പോ
💬 Comments
View all comments