0%

Chapter Title : വിപ്രതീസാരം [ധൃഷ്ടദൃമ്‌നൻ]

വന്നു."

"കാലെത്തെത്തി. ഹോസ്പിറ്റലിൽ കേറി മറ്റെന്നാൾ മുതൽ ജോലിക്കുവരാമെന്നും പറഞ്ഞു. വീട്ടിവന്നു റെസ്റ്റെടുത്തിട്ടിങ് പോന്നു."

"അവിടെന്തായി...ഇനി തിരിച്ചു പോണില്ലേ അപ്പൊ... "

"ഞാനിനി പോണില്ല അങ്ങോട്ട്. അവിടെ ഒരു ഇതില്ല. ഫുൾ ബോർ."

"അടിപൊളി...ഹോസ്പിറ്റൽ വിട്ടുപോകാൻ മടി അല്ലേ?"

"അങ്ങനെയും പറയാം. "

"ഇനിയിപ്പോ ഏതായാലും വന്നതല്ലേ നാളെ കല്യാണം കൂടിയിട്ട് പോകാം."

"അയ്യോ ചേച്ചി... ഞാൻ നാളെ ഇങ്ങു പോന്നേക്കാം അവൾ എനിക്ക് മകൾ തന്നെയാണ്. വരാതിരിക്കില്ല. വീട് ഒരുപാട് ഒതുക്കാൻ ഉണ്ട്."

"ശിബീടെ കല്യാണ തിരക്കായൊണ്ട് എനിക്കവിടം വരെ ഒന്നിറങ്ങാൻ പറ്റിയില്ല."

"ആ ചേച്ചി തിരക്കൊക്കെ കഴിയുമ്പോൾ ജോലിക്ക് വരില്ലേ... "

"ആനി, നീ പോയപ്പോൾ ഞാൻ വേറൊരിടത്ത് കേറി. ഞാൻ അവിടെന്ന് ഇറങ്ങാൻ പറ്റുമോ എന്ന് നോക്കട്ട്."

"അത് വേണ്ടാ ചേച്ചി... ഞാൻ വേറെ ആളെ നോക്കാം."

"അല്ലേൽ ഒരാളുണ്ട്. ഒരു പയ്യനാ. കുഴപ്പമുണ്ടോ?"

"ആരാ?"

"എന്റെ മോൻ മാത്തന്റെ മോൻ ശുപ്പു"

"അവൻ പഠിക്കേ അല്ലേ"

"ഒരു വക പടിക്കൂല്ല ആനി. എസ്സെൽസി പൊട്ടി നിൽക്കെയാ."

"അവൻ കുട്ടിയല്ലേ പഠിക്കട്ടെ..."

"വിത്ത് കാള പോലെ വളർന്നു. പതിനെട്ടു കഴിഞ്ഞവന്."

"പതിനെട്ടോ?"

"പത്തേ മാത്രമല്ല. തോൽവി എന്നും അവന്റെ കൂടപ്പിറപ്പാണ് "

"ഇപ്പഴത്തെ കാലത്ത് പത്തുപോലും ഇല്ലാണ്ടെങ്ങനെയാ? ഏതായാലും അവനെ പറഞ്ഞു വിടുമ്പോൾ അവന്റെ ബുക്കുകളും എടുക്കാൻ പറ. ഞാനൊന്നു നോക്കട്ടെ അവനെ ജയിപ്പിക്കാൻ പറ്റുമോ എന്ന്."

"ആ... ഭേഷ് ആയി. അവന്റപ്പനായിട്ട് നിർത്തിയതാ. എന്തായാലും ഞാൻ മാത്തനെ പറഞ്ഞു സമ്മതിപ്പിക്കാം. എന്നാലും രണ്ടിനുംകൂടി അവനു സമയം കാണുമോ ആവോ. "

"അവൻ

💬 Comments

View all comments