Chapter Title : വിപ്രതീസാരം [ധൃഷ്ടദൃമ്നൻ]
ആത്മഹത്യക്ക്"
"മമ്മീ... ഞാൻ ഷിബിലിയെ പറ്റിക്കുക ആയിരുന്നു. പാടില്ലാത്ത ബന്ധം ആണെന്നവൾ പറഞ്ഞിട്ടും മിന്നു കെട്ടും എന്നവളെ പറഞ്ഞു പറ്റിച്ചു. എന്റെ ആഗ്രഹങ്ങൾ സാധിച്ചു. റിയയുമായുള്ള കല്യാണം വരെ ഞാൻ അവളിൽ നിന്നു മറച്ചു. ഒടുവിൽ അവളത് അകന്നപ്പോൾ അവൾ പറഞ്ഞു വയറ്റിൽ വളരുന്ന കുഞ്ഞിനെ എനിക്കുമുന്നിലിട്ട് വളർത്തുമെന്നു.മാപ്പ് പറഞ്ഞവളെ കൂട്ടികൊണ്ട് വരാൻ പോയപ്പോൾ അവൾ ഗർഭവവും അലസിച്ചു മറ്റൊരാളുടെ ഭാര്യ. സ്വന്തം ചോരയിൽ ഒരു കുട്ടിയെ കിട്ടാൻ ഭാഗ്യമില്ലാതെ അവിടേം ഞാൻ പരാജയപ്പെട്ടു."
ഷിബിലി എന്ന് അലക്സ് പറഞ്ഞപ്പോൾ ആനി ഒന്ന് ഞെട്ടി . അലക്സിന്റെ ഏറ്റു പറച്ചിലിൽ ആനി മറ്റൊരു ഓർമയിൽ ആയിരുന്നു.
"ത്രേസ്യേച്ചി എന്നതാ പറയുന്നേ അവൾക്കിരുപത് വയസ്സ് പോലും ഇല്ല. പ്രായത്തിന്റെ ചാപല്യത്തിൽ അവൾക്കു പറ്റിയ കൈയബദ്ധം. അത്രേ ഉള്ളൂ. അവളാ വയറ്റിൽ വളരുന്ന കുഞ്ഞിനെ പെറ്റാൽ അവളുടെ ജീവിതം ഉരുകി തീരത്തെ ഉള്ളൂ. തന്ത ആരെന്നറിയാത്ത കുഞ്ഞിനേയും കൊണ്ടവൾ ജീവിക്കുന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് മറ്റൊരാളുടെ ഭാര്യയായി അവൾ ജീവിക്കുന്നത് കാണാൻ ആണ്. അതിനാ ഗർഭം ഒരു തടസ്സം ആണ്. അത് നമ്മൾ പിഴുതു മാറ്റുന്നു. അത്രേ ഉള്ളൂ."
"ഇതവൾ കുടിക്കുമോ?"
"ഇതവൾ കുടിച്ചില്ലേൽ വേറെ മരുന്നൊക്കെ എന്റെൽ ഉണ്ട് ചേച്ചി. ഞാനേ ഒരു ഗൈനക്കോളജിസ്റ്റ് ആണ്. പേറു എടുക്കാൻ മാത്രമല്ല. ഗർഭം അലസിക്കാനും ഡോക്ടർ ആനി ഫിലിപ്പിനറിയാം."
ആനി അതും പറഞ്ഞു. മുറിച്ചു വെച്ച പപ്പായയും പൈനാപ്പിളും മിക്സിയിലേക്ക് ഇട്ടു ഓണാക്കി.
(ശുഭം)
ആനി ചെയ്തത് രണ്ടു ആംഗിളിൽ നിന്നു ചിന്തിച്ചു നോക്കിയിട്ടും തെറ്റോ ശെരിയോ എന്ന് എനിക്കുത്തരം കിട്ടിയില്ല.
💬 Comments
View all comments