Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
അവളുടെ മണം! എൻെറ മൈഥിലിയുടെ മാത്രം ഗന്ധം. എന്റെ സിരാപടലങ്ങളിൽ അവസാനമായി പടർന്നു. എന്നെന്നേക്കുമായി സ്മൃതിയിലേക്കു ചേക്കേറി.
യൂണിവേഴ്സിറ്റിയിൽ വെച്ച് തണുപ്പനായ ഞാനും, തിളങ്ങുന്ന, എല്ലാവരോടും ഇടപെടുന്ന മൈഥിലിയും തമ്മിലുള്ള ബന്ധം ഞങ്ങളുടെ കൂട്ടുകാരെയെല്ലാം അമ്പരപ്പിച്ചിരുന്നു. പിന്നെ വൈരുദ്ധ്യങ്ങളുടെ ആകർഷണമെന്നൊക്കെപ്പറഞ്ഞ് അവരതങ്ങു സ്വീകരിച്ചു.
ഏഴുവർഷങ്ങൾ പങ്കിട്ടപ്പോൾ ജീവിതത്തിന്റെ ഒഴുക്കിൽ ഞാൻ സ്വസ്ഥനായിരുന്നു. അനന്യ കൂടി ചേർന്നപ്പോൾ എന്റേതായ രീതിയിൽ ഞാൻ ഹാപ്പിയായി. സോഫ്റ്റ്വെയർ കമ്പനിയിൽ മൈഥിലി തിരക്കിലായിരുന്നപ്പോഴും ബാങ്കിലെ റിസർച്ച് വിങ്ങിൽ ഞാനും മുഴുകിയിരുന്നു. എപ്പോഴാണവളകന്നത് എന്നു ഞാനറിഞ്ഞില്ല. ഇടിവെട്ടേറ്റപ്പോൾ വൈകിപ്പോയി.
അനന്യയ്ക്ക് അമ്മയോടായിരുന്നു അടുപ്പം. എന്നാലും തണുത്ത നിലത്തു മലർന്നു കിടക്കുമ്പോൾ എന്റെ നെഞ്ചിലുറങ്ങുന്ന ആ കൊച്ചുപെണ്ണിനെ, എന്റെ മോളെ, എങ്ങിനെ മറക്കും? ഇപ്പഴത്തെ പിള്ളാരുടെ ഭാഷയിൽ ഭാര്യയെന്നെ തേച്ചിട്ടു പോയപ്പോഴും (പ്രയോഗം ശരിയാണോ എന്തോ) അവളോട് ദേഷ്യമോ, വൈരാഗ്യമോ തോന്നിയില്ല. അച്ഛനുമമ്മയും പണ്ടേ പോയ, കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് സുരക്ഷാവലയമെന്നു പറയാൻ മൂന്നാലു സുഹൃത്തുക്കൾ മാത്രം.
എന്നാലും മൈഥിലി! അവളിത്തരം ഒരു ബിച്ചാണെന്നറിഞ്ഞില്ല, രാജീവ്! ഞങ്ങളുടെ രണ്ടുപേരുടേയും കൂട്ടുകാരിയായിരുന്ന ഹേമ പറഞ്ഞപ്പോൾ ഞാനൊന്നു ചിരിച്ചു.
കണ്ടോ, ഇതാണിവന്റെ കുഴപ്പം. അവളു വന്നിവന്റെ തല വെട്ടിയാലും ഇങ്ങനെ കിണിച്ചോണ്ടിരിക്കും! അവളു ദേഷ്യപ്പെട്ട് കെട്ടിയവനോടു പറഞ്ഞു. അവനെന്നെ നോക്കി കണ്ണുചിമ്മിക്കാട്ടി.
അന്നുതന്നെ ബാങ്കിന്റെ ഗസ്റ്റ്ഹൗസിലേക്ക് മാറിയിരുന്നു. പിന്നെ ക്വാർട്ടേർസിലേക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പുസ്തകങ്ങളും, പഴയ പാട്ടുകളുടെ റെക്കോർഡുകളും മൈഥിലി മൂന്നാലു ഫർണീച്ചറിനൊപ്പം അങ്ങോട്ടെത്തിച്ചു.
കോടതിയിലും, കൗൺസലിങ്ങിനുമെല്ലാം യാന്ത്രികമായി പോയി. പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു. ഹൃദയത്തിൽ ഒരു കല്ലെടുത്ത് വെച്ചിട്ട് അനന്യയെ കാണണ്ട എന്നുവെച്ചു. അവളുടെ മുഴുവൻ ചുമതലയും മൈഥിലിക്കെഴുതിക്കൊടുത്തു.
പത്തു മാസമായി
💬 Comments
View all comments