Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
അവർ യു എസ്സിലേക്കു പോയിട്ട്. അവിടുത്തെ ഫോണും അഡ്രസ്സും മൈഥിലി അറിയിച്ചു. അത്ര തന്നെ. ഒരു ടച്ചുമില്ല. വീട്, ഓഫീസ്, തിരികെ വീട്... അത്രമാത്രം.
ബോസ്സാണെന്നെ ആറുമാസത്തെ ഗസ്റ്റ് ലക്ച്ചററായി നാട്ടിലേക്ക് പറഞ്ഞുവിട്ടത്. ഇക്കണോമിക്സ്, ബാങ്കിങ് റീഫോംസ്, ട്രെൻഡ്സ്... ഇതൊക്കെ ഇക്കണോമിക് സ്റ്റഡീസ് സെന്ററിൽ.. താമസം അടുത്ത് തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ഒരു തിരിച്ചു വരവ്. വിസ്മൃതിയിലാണ്ട മങ്ങിയ ചിത്രങ്ങൾ മെല്ലെ തെളിഞ്ഞു ജീവൻ വെച്ചു വരുന്നപോലെ. മുറിവേറ്റ ക്ഷീണിതനായ പടയാളിയെ എന്താണാവോ കാത്തിരിക്കുന്നത്?
രാജീവ്... ഈ മുല്ലയൊന്നു താഴ്ത്തിത്താ. അമ്പലത്തിൽ പോണം. തിളങ്ങുന്ന ജാക്കറ്റും, ഫുൾ പാവാടയുമണിഞ്ഞ കഷ്ടിച്ച് അഞ്ചടിയോളം പൊക്കമുള്ള പതിനെട്ടുകാരി സീമ. വകയിലൊരമ്മാവന്റെ ഇളയ മകളാണ്.
നീ പോടീ. എനിക്ക് വേറേ പണിയൊണ്ട്. ഞാൻ വരാന്തയിലിരുന്ന് തിന്നുകൊണ്ടിരുന്ന പുസ്തകത്തിൽ പിന്നെയും മുഖം പൂഴ്ത്തി.
ഒന്നു വാടാ.. പ്ലീസ്. അവൾ യാചിച്ചു. മെനക്കേട്... പിറുപിറുത്തുകൊണ്ടു ഞാനെഴുന്നേറ്റു.
ആറടി രണ്ടിഞ്ചു പൊക്കത്തിൽ കോലുപോലെ വളർന്നല്ലോടാ. എന്തേലുമൊരുപകാരം ചെയ്യ്.. അവളെന്റെ കൈത്തണ്ടയിൽ അമർത്തി നുള്ളി.
ഓഹ്.. തോലെടുത്തല്ലോടീ പട്ടീ. ഞാൻ അവൾ നുള്ളിയിടം തിരുമ്മിക്കൊണ്ട് പടർന്ന മുല്ലവള്ളി താഴ്ത്തിക്കൊടുത്തു.
കണക്കായിപ്പോയി. പൂവു നുള്ളുന്നതിന്റെ ഇടയിൽ അവളൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു.
നീ വല്ല സർക്കസ്സിലും.പോടീ.. അവടെ കുള്ളൻ ജോക്കറിനു പറ്റിയ ജോടിയായിരിക്കും. ഞാനവളെയൊന്നിളക്കി.
എടാ.. കയ്യില് പൂവായിപ്പോയി. ഇല്ലേ നിന്നെ ഞാൻ... ഏതാണ്ട് രണ്ടാഴ്ചയ്ക്കു മൂത്തതാണ് ഞാനെങ്കിലും എന്റെ അമ്മയെപ്പോലാണവളുടെ പെരുമാറ്റം.
രാജീവ്...മോളിൽ നിന്നും നേർത്ത സ്വരം. ഹും ചെല്ലടാ. നിന്റെ കൊച്ചമ്മ വിളിക്കുന്നു. വേഗം ചെന്നാ കാലു നക്ക്. സീമ ഈർഷ്യയോടെ പറഞ്ഞു.
ചിന്നുവേച്ചി എന്നു
💬 Comments
View all comments