0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 1.8K

പേര് എനിക്കറിയാവുന്നവർ ആയിരുന്നു. അവരടുത്തു വന്നു സംസാരിച്ചു. പിന്നെ അമ്മാവന്റെ കൂടെ ഓട്ടമായിരുന്നു. വിളിക്കാൻ പോവലും, ഹോളിന്റെ കാശു കൊടുക്കലും, പാചക്കാരെ ഏർപ്പാട് ചെയ്യുന്നതും, ഒരു നൂറു കൂട്ടം കാര്യങ്ങൾ. പലയിടങ്ങളിലും ഞാൻ ഒറ്റയ്ക്കാണ് പോയത്, ക്ഷണിക്കാൻ. ബസ്സിലും, ട്രെയിനിലും... ഒരു പഴയ മട്ടുകാരനായത് കൊണ്ട് ആരെങ്കിലും പോയി ക്ഷണിക്കണം, ഇത്തിരി അടുപ്പമുള്ളവരെ! പുള്ളിയുടെ ഫിലോസോഫി! എന്തു ചെയ്യും?

ഞാനും സീമയും തമ്മിലുള്ള ഇടപഴകലിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നിരുന്നു. അതോ അവളുടെ മൂഡ് പതിയെ താണുകൊണ്ടിരുന്നതാണോ.. എപ്പോഴും ചിലച്ചുകൊണ്ടോടി നടന്നിരുന്ന അവൾ ശാന്തമായി, എന്നെക്കാണുമ്പോഴൊക്കെ ആ കണ്ണുകൾ പ്രകാശിച്ചു... ചിലപ്പോഴെല്ലാം ഒരു മന്ദഹാസം മിന്നി മറഞ്ഞു..പലപ്പോഴും അവളുടെ കണ്ണുകൾ എന്നെ തഴുകിപ്പോവുന്നപോലെ തോന്നിയിരുന്നു.. വെറും തോന്നൽ മാത്രമാണെന്ന് ഞാനങ്ങു വിശ്വസിച്ചു.

നീ ടാക്സി വിട്ടോടീ. രാജീവ് കൊണ്ടുവിടും. അമ്മായി പറയുന്നതും കേട്ടുകൊണ്ട് താഴെയിറങ്ങിവന്നതാണ് ഞാൻ... ആരാടീ? സീമയോട് ശബ്ദം താഴ്ത്തി ചോദിച്ചു.

ഹും! ഒരു നിമിഷം അവളുടെ കണ്ണുകൾ ജ്വലിച്ചു... പോയി നോക്കടാ! നിന്റെ പഴയ ആരാധനാപാത്രം! അവൾ പഴയ സീമയായി! പിന്നെ വെട്ടിത്തിരിഞ്ഞ് അടുക്കളയിലേക്ക് പോയി.

എൻെറ കാലൊച്ച കേട്ടപ്പോൾ അമ്മായിയും ചേച്ചിയും തിരിഞ്ഞു നോക്കി. ചേച്ചി വിടർന്നു ചിരിച്ചു. ഞാൻ തിരിച്ചുപോവുന്നതിന്റെ മൂന്നു ദിവസങ്ങൾക്കു മുന്നേ ചിന്നുവേച്ചിയും മോനും വന്നതായിരുന്നു. അന്നെത്തിയതേയുള്ളൂ. കെട്ടിയവന്റെ വീട്ടീലേക്ക് പോണവഴി അമ്മാവനെ കാണാൻ വന്നതാണ്.

അമ്മാവൻ ചാരുകസേരയിൽ കിടക്കുകയായിരുന്നു. ഓടിനടന്നു തളർന്നിരുന്നു. അന്നുപോവാനുള്ളടത്ത് ഞാൻ പൊക്കോളാമെന്നു പറഞ്ഞു.

ചിന്നൂ നീയെന്തെങ്കിലും കഴിച്ചിട്ടു പോയാപ്പോരേ? അമ്മാവന്റെ ക്ഷീണിച്ച ശബ്ദം. നേരത്തേ അങ്ങുചെന്നാൽ മൂന്നാലു ദിവസം കഴിഞ്ഞിങ്ങു പോരാം, ചേച്ചി പറഞ്ഞു.

💬 Comments

View all comments