0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 1.8K

പുതപ്പുപോലെ പൊതിഞ്ഞിരുന്നു...

ട്രെയിൻ ചൂളം വിളിയുടെ അകമ്പടിയോടെ സ്റ്റേഷനിൽ കിതച്ചെത്തി. ഞാൻ എണീറ്റ് ഒന്നു മൂരി നിവർന്നു. പിന്നെ മെല്ലെ ഭാണ്ടക്കെട്ടും എടുത്തിറങ്ങി. അറിയാവുന്ന സ്ഥലം, വന്നിട്ട് ഒരുപാട് നാളായെങ്കിലും. വെളിയിൽ ഹരിയുണ്ടായിരുന്നു. ഡോക്ടർ ഹരി നാരായണൻ. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫെസ്സർ ആണ്. അന്ന് ഞാൻ കോളേജിൽ പഠിക്കുമ്പോൾ ലക്ച്ചറർ ആയിരുന്നു. എന്നെ പഠിപ്പിച്ചിട്ടില്ല. എന്നാലും ഡോക്റ്ററേറ്റിന് ദില്ലിയിൽ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇത്തിരി നരയും കഷണ്ടിയും ആക്രമിച്ചെങ്കിലും വലിയ മാറ്റവുമില്ല. വിടർന്ന ചിരി അതുപോലെത്തന്നെ.

വീട്ടിൽ ലളിതച്ചേച്ചിയുണ്ടായിരുന്നു. ഹരിയുടെ മൂത്ത പെങ്ങളാണ്. ഭർത്താവ് ആർമിയിൽ വീരചരമം പ്രാപിച്ചിട്ട് പതിനഞ്ചോളം വർഷങ്ങളാവുന്നു. ഒരു മോനങ്ങ് അമേരിക്കയിലും. തല്ലിക്കൊന്നാലും ചേച്ചി നാടുവിടില്ല. ഒരു ക്രോണിക് ബാച്ചിലറായ ഹരിയേയും നോക്കി ഇവിടെക്കഴിയുന്നു. എന്നുവെച്ച് ഒരു ദുഖകഥാപാത്രമൊന്നുമല്ല. മറിച്ച് ജീവിതം ആസ്വദിക്കുന്ന സ്ത്രീ. ഡെൽഹിയിൽ ഹരി ഡോക്ടറേറ്റു ചെയ്യുമ്പോൾ ഇടയ്ക്കിടെ വന്നിരുന്നു. മൈഥിലിയേയും ചേച്ചിക്കറിയാം. കൊച്ചുകുട്ടികൾക്കായി ക്രെഷ് അഥവാ നഴ്സറി അഥവാ പ്ലേസ്കൂൾ നടത്തുന്നു. ധാരാളം ഉദ്യോഗസ്ഥകളായ അമ്മമാരുണ്ട് നഗരത്തിൽ. അവരുടെ ആശ്രയകേന്ദ്രമാണ്. പല ലൊക്കേഷനുകളിൽ നിന്നും പിള്ളേരെ കൊണ്ടുവരാനുള്ള വാനുകൾ വരെ ഏർപ്പാടാക്കിയിട്ടുണ്ട്.

ചേച്ചി മൂന്നു നല്ല ആയമാരെ കണ്ടുപിടിച്ചു. ഇപ്പോഴിത്തിരി സ്വസ്ഥതയുണ്ട്. ഡ്രൈവു ചെയ്യുന്നതിനിടെ ഹരി പറഞ്ഞു. നിന്റെ ക്വാർട്ടർ എന്റേതിന്റെ തൊട്ടടുത്താണ്. അതുകൊണ്ട് വീട്ടിൽ നിന്നും മൂന്നു നേരവും ഭക്ഷണം കഴിച്ചില്ലെങ്കിൽ നീ നേരെ ചേച്ചിയുമായിട്ട് ഡീൽ ചെയ്താ മതി. എന്നെ ഇടയിൽ വലിച്ചിടരുത്. ഹരി ചിരിച്ചു.

എന്റെ കുട്ടീ... നീ ഒരു കോലമായല്ലോടാ. ചേച്ചിയെന്റെ മുഖത്തു തലോടി. എന്താണെന്നറിയില്ല കോരിത്തരിച്ചുപോയി. സത്യം പറഞ്ഞാൽ സുന്ദരിയായ ചേച്ചിയോട് ഉള്ളിന്റെയുള്ളിൽ

💬 Comments

View all comments