Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
നേർത്ത അനുരാഗം കലർന്ന അഭിനിവേശമായിരുന്നു.. അന്നൊക്കെ. ചിന്നുവേച്ചിയോടുള്ളത്രേം തീവ്രമല്ലായിരുന്നു എന്നുമാത്രം. പിന്നെ മൈഥിലിയുടെ സാമീപ്യം... അമ്മയെപ്പോലെ ഹരി കാണുന്ന സ്ത്രീയോടുള്ള ബഹുമാനം... ഉള്ളിൽ ചുരമാന്തിയ ചെന്നായെ ഞാനന്നു കൊന്നു കുഴിച്ചുമൂടിയതാണ്... ദേ ഇപ്പോൾ..... ദൈവമേ.. ഞാനൊന്നു നിശ്ശബ്ദമായി പടച്ചോനോടപേക്ഷിച്ചു.
ചേച്ചിയടുത്തിരുന്നൂട്ടിയ ഇടിയപ്പവും, മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത കറിയും വെട്ടിവിഴുങ്ങിയിട്ട് ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. പരിചയപ്പെടലും മറ്റും കഴിഞ്ഞ് അന്നു വലിഞ്ഞു. കുറച്ചു നാളത്തെ ഉറക്കത്തിന്റെ കുടിശ്ശിക കൂട്ടുപലിശ സഹിതം കീഴടക്കിയപ്പോൾ ബോധംകെട്ടുറങ്ങി. എണീറ്റ് അടിച്ചു വാരി വൃത്തിയാക്കിയ വീടു കണ്ടു. പിന്നെ ഹരി കൊണ്ടുവന്ന് അടച്ചുവെച്ചിരുന്ന ചപ്പാത്തിയും പീസ് കറിയും വിഴുങ്ങി. പിന്നെയും ഉറക്കത്തിലാണ്ടു.
ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫെസ്സർ എന്റെ സിലബസ്സും ടൈം ടേബിളും വിശദീകരിച്ചു തന്നു. അപ്പോൾത്തന്നെ വിദ്യാർഥികളെ പരിചയപ്പെട്ടു. ദിവസങ്ങൾ കഴിയുന്തോറും ഞാൻ കൂടുതൽ അധ്യാപനത്തിലേക്ക് ആണ്ടുമുങ്ങി. അവിടത്തെ ലൈബ്രറി ആയിരുന്നു ഒരു പ്രധാന ആകർഷണം. തൽക്കാലത്തേക്കെങ്കിലും ഞാൻ ബാങ്കും, ജീവിതത്തിലുണ്ടായ വേദനാജനകമായ സംഭവങ്ങളും മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചുമൂടി. പോകെപ്പോകെ ഒരു സങ്കടകരമായ സത്യം ഞാൻ മനസ്സിലാക്കി. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ സ്റ്റുഡന്റ്സ് മിക്കവർക്കും ഒരു താൽപ്പര്യവുമില്ല. ഞാനൊക്കെ പഠിക്കുന്ന കാലത്തിനെക്കാളും എത്രയോ സീരിയസ്സാണിവർ! ത്രസിക്കുന്ന യൗവ്വനം വെറും പുസ്തകം തീനികൾ മാത്രമായി കഴിച്ചുകൂട്ടുന്ന അവരുടെ അവസ്ഥ കണ്ടിട്ട് ഇത്തിരി സങ്കടവും തോന്നി. എന്നാലും എന്റേതായ രീതിയിൽ ചെറിയ തീപ്പൊരികൾ ഇട്ടുകൊടുത്തു. പക്ഷേ വളർത്താൻ സമയം അനുവദിക്കുമോ എന്ന കാര്യമാണെന്നെ പിന്നിലേക്ക് വലിച്ചത്.
അപ്പോഴാണ് ഒരു ദിവസം ലളിതച്ചേച്ചി എന്നെ ഒരാൾക്ക് പരിചയപ്പെടുത്തിയത്. ഇതാണ് അർച്ചന. നിന്റെ സ്റ്റുഡന്റ് ആണ്. കഴിഞ്ഞ രണ്ടാഴ്ച്ച അങ്ങു വയനാട്ടിൽ
💬 Comments
View all comments