Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
ആയിരുന്നു. ഇളം കറുപ്പും എണ്ണമയവും അച്ചടക്കമില്ലാതെ തഴച്ചു വളരുന്ന മുടിയും. അവൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ടെന്നെ ഉറ്റു നോക്കി. അർച്ചന... ഓ... അവധിയിൽ ആണെന്ന് പ്രഫെസ്സർ പറഞ്ഞിരുന്നു.
റമ്മിന്റെ അകമ്പടിയോടെ അവളുടെ ജീവിതത്തെപ്പറ്റി ഞാനറിഞ്ഞു. മുളകൾ കൊണ്ടു കുട്ടയും പരമ്പും ഉണ്ടാക്കി ജീവിക്കുന്ന ആദിവാസികളാണ് അവളുടെ കുടുംബം. അവളുടെ ജീവിക്കാനുള്ള യുദ്ധം, അതിന്റെ ഒരോ വശങ്ങളും... ഇതെല്ലാം ചേച്ചിയും അവളും വരഞ്ഞുകാട്ടിയപ്പോൾ ഞാനെല്ലാം ഒന്നുമല്ല എന്നു തോന്നി. ചേച്ചിയുടെ അക്കൗണ്ടന്റും സഹായിയും എല്ലാമായിരുന്നു അവൾ.
അടുത്ത ആഴ്ച്ചകളിൽ അർച്ചനയെ, അവളുടെ ആവേശത്തിനെ ഞാൻ പ്രോത്സാഹിപ്പിച്ചു. അവളെ മറ്റു വിഷയങ്ങളിലും സഹായിച്ചു. ഞാൻ ഇന്സ്റ്റിറ്റിയൂട്ട് വിടുന്നതിനു മുന്നേ അവൾ ഏതായാലും എംഫിൽ തീർക്കും എന്നുറപ്പ് വരുത്തി.
ഇതിന്റെ മറ്റൊരു വശം ലളിതച്ചേച്ചിയുടെ പല തരം പരിപാടികളിൽ ഞാനും വലിച്ചിഴക്കപ്പെട്ടു എന്നതാണ്. അർച്ചന ആണ് പ്രധാന ക്രിമിനൽ. പതിയെ കഞ്ഞിവീഴ്ത്ത്, രക്തദാനം, സമൂഹവിവാഹം, ക്യാൻസർ രോഗികളെ സഹായിക്കൽ.... ശരിക്കും ഒരു ദന്തഗോപുര വാസിയായിരുന്ന ഞാൻ മെല്ലെ സമൂഹത്തിലേക്ക് ഇറങ്ങി. ഇക്കണോമിക്സ് തിയറിയിൽ ഗുരുക്കർ കാട്ടിയ വേറിട്ട വഴിയിലൂടെ സഞ്ചാരം തുടങ്ങി. ഒരു പേപ്പറും പബ്ലിഷ് ചെയ്തു.
പ്രൊഫെസ്സർ വിളിച്ചിട്ട് കാലാവധി നീട്ടണോ എന്നു ചോദിച്ചപ്പോൾ ഒന്നൂടെ ആലോചിക്കേണ്ടി വന്നില്ല. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് അർച്ചന നാട്ടിലേക്ക് പോയി. അവളെന്നെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ആദ്യമായി കെട്ടിപ്പുണർന്നു. രാജീവ്... അവളെന്റെ ചെവിയിൽ മന്ത്രിച്ചു.... ലളിതേച്ചി... യൂ ആർ ബ്ലൈൻഡ്.... പോട്ടെ.... നന്ദി... എന്റെ വഴികാട്ടി.... എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു.
അടുത്ത ദിവസം വൈകുന്നേരം ... പതിവു കക്ഷികൾ
💬 Comments
View all comments