Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
ചൂടുള്ള കയ്യെന്റെ കയ്യിലമർന്നപ്പോൾ ഞാൻ ഞെട്ടിയുണർന്നു. ആ പയ്യൻ! വാ അങ്കിൾ... അവളുമ്മറത്തില്ല! അവനെന്നെയും വലിച്ചകത്തേക്കു നടന്നു.
വിശാലമായ ധാരാളം വെളിച്ചമുള്ള , ജീവനുള്ള മുറിയിൽ, മെലിഞ്ഞു മുടിയില്ലാത്ത ഒരു മനുഷ്യനിരുന്ന് സോണി പ്ലേസ്റ്റേഷനിൽ ഗെയിം കളിക്കുന്നു! ആ... അച്ഛാ! ചീറ്റിംഗ്. ഞാൻ വരണ വരെ വെയിറ്റു ചെയ്യണ്ടേ! ചെക്കൻ തൊള്ള തുറന്നു. അച്ഛനും മോനും ചിരിച്ചുകൊണ്ട് കളി തുടർന്നു.
കേശവേട്ടാ... രാജീവ്! ഇവളെപ്പോഴാണെന്റെയരികിൽ വന്നത്?
സോറി രാജീവ്. കേശവൻ നീട്ടിയ മെലിഞ്ഞ വിരലുകളിൽ ഞാൻ പിടിച്ചു. ഒരു ഗ്യാപ്പു കൊടുത്താൽ ഇവനെന്നെ കൊന്നുകളയും! സീമയുടെ വിരലുകൾ എന്റെ കയ്യിൽ വേദനിപ്പിച്ചകൊണ്ടമർന്നു. നിങ്ങൾ സംസാരിച്ചോളൂ. ഞാനിവനെയൊന്നു ശരിയാക്കട്ടെ! കേശവൻ ഗെയിമിലേക്കു തിരിഞ്ഞു.
എത്ര നാളായെടീ! അമ്മായി എവിടെ? ഊണുമുറിയിൽ അവൾ വിളമ്പിയ ഗോതമ്പുദോശ വിഴുങ്ങി ഞാൻ ചോദിച്ചു.
അമ്മ ചേച്ചീടെ കൂടെയാ. പിന്നെ കേശവേട്ടന് ഗോതമ്പുദോശ വല്ല്യ ഇഷ്ട്ടാണ്. അവളുടെ മറുപടി കേട്ടെന്റെ കണ്ണു നിറഞ്ഞു. അവളുടെ മുഖമെന്റെ മുന്നിൽ തെളിഞ്ഞും മങ്ങിയും തുടർന്നു.
എത്രയോ നേരം ഞങ്ങൾ വർത്താനം പറഞ്ഞും പറയാതെയും കഴിഞ്ഞു. ജീവിതത്തിലുണ്ടായ അസുഖകരമായ സംഭവങ്ങളുൾപ്പെടെ കൈമാറി. ഞങ്ങളെപ്പറ്റി മാത്രം ഒന്നും മിണ്ടിയില്ല.
ഞാൻ യാത്ര ചോദിച്ചില്ല. പകരം എത്രയോ വട്ടം അവരെ പോയിക്കണ്ടു. കേശവനുമായി ഒരു ഹൃദയബന്ധം രൂപപ്പെട്ടു. വേദനയനുഭവിച്ചിട്ടും, ഇനിയുള്ള ദിനങ്ങൾ കുറവാണെന്നറിഞ്ഞിട്ടും, കേശവൻ ചിരിക്കുന്ന മുഖമുള്ള ഒട്ടും വിഷാദത്തിലേക്ക് വഴുതാത്ത മനുഷ്യനായിരുന്നു. സീമയോടുള്ള സ്നേഹവും അവളുടെ കാരുണ്യം കലർന്ന വികാരവും മെല്ലെ എന്റെ മരത്തലയിലും കേറി. ഒന്നുരണ്ടുവട്ടം ഹരിയും ചേച്ചിയും കൂടെ വന്നിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ തമ്മിലൊന്നുമില്ല എന്ന
💬 Comments
View all comments