Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
മട്ടിൽ കൂളായി പെരുമാറിയ ചേച്ചി എന്നെ അമ്പരപ്പിച്ചു.
കേശവന്റെ വീട്ടീൽ ധാരാളം സ്വത്തും പിന്നെ നേരത്തേ വിരമിച്ചപ്പോഴുള്ള ബെനിഫിറ്റുകളും... ഏതായാലും സാമ്പത്തികം ഭദ്രമായിരുന്നു.. മണി കാൺട് ബൈ മി ലവ്... ബീറ്റിൽസിന്റെ പാട്ടോർമ്മ വന്നു.
തിരിച്ചു പോവണ്ട സമയമായി. അന്നാണ് സീമയുടെ കണ്ണുകൾ നിറഞ്ഞത്. നീ... ഒള്ളതൊരു ധൈര്യമായിരുന്നു... അഹ് സാരമില്ല... അവൾ മുഖം തുടച്ചു. നീയവിടെ ഒറ്റയ്ക്കല്ലേ... എന്തിനാടാ... നീ നാട്ടിലേക്ക് വാ.. അവൾ പഴയ കാരണവത്തിയായി.
നോക്കട്ടേടീ. ഞാൻ കേശവനോടും അഭിയോടും യാത്രപറഞ്ഞിറങ്ങി. അഭിയെ പിരിഞ്ഞപ്പോൾ മനസ്സിലൊരു കൊളുത്തു വലിഞ്ഞപോലെ! എന്തോ... അറിയാതെയാണെങ്കിലും അവനുമായി ഞാനടുത്തിരുന്നു. ഇടയ്ക്കെല്ലാം അവനേയും പൊക്കി പാർക്ക്, ഐസ്ക്രീം, ത്രീഡി കാർട്ടൂൺ സിനിമകൾ.. അല്ലെങ്കിൽ വെറുതേ നടത്തം... എന്തോ അധികം സംസാരിക്കാത്ത ... വാചാലമായ കണ്ണുകളുള്ള....അവനെന്റെ മനസ്സിൽ കേറിപ്പോയി.
ഹരിയും ചേച്ചിയുമെന്നെ എയർപ്പോർട്ടിൽ യാത്രയാക്കി.
നാലുമാസം ശ്വാസം കിട്ടാത്ത പണിയായിരുന്നു. പിന്നെ ഒരു മാസം ബാങ്ക് ഡെലിഗേഷന്റെ നേതാവായി യൂറോപ്പിൽ. ഒഴിയാൻ ശ്രമിച്ചതാണെങ്കിലും ഡയറക്ടർ വിട്ടില്ല. ജനീവയിൽ വെച്ചാണ് കേശവൻ പോയ വിവരം ഹരി വിളിച്ചു പറഞ്ഞത്. സീമയോടും അമ്മായിയോടും ചുരുക്കത്തിൽ വിവരങ്ങൾ തിരക്കി. ഒരു രീതിയിലും ഉടനേ ടൂറു ബ്രേക്ക് ചെയ്യാനാവുമായിരുന്നില്ല.
തിരികെ വന്നപ്പോൾ വീണ്ടും നടുവൊടിക്കുന്ന പണി. ഗവൺമെന്റിന്റെ പുതിയ നയങ്ങളിൽ ബാങ്കിന്റെ പങ്ക്... ഉറങ്ങാൻ കിട്ടുന്ന സമയം തന്നെ കമ്മി. മീറ്റീങ്ങുകൾ.. യാത്രകൾ.... മാസങ്ങൾ കടന്നുപോയി... ഇടയ്ക്കെല്ലാം സീമയോടു സംസാരിച്ചു... എനിക്കു തോന്നിയത് ആ വിഷമവും നിശ്ചയമില്ലായ്മയും ഉള്ള ജീവിതച്ചുഴികളെ തരണം ചെയ്യാൻ അവൾക്ക് ഞാനൊരു സഹായമായിരുന്നു എന്നാണ്. ആദ്യമെല്ലാം ഞാനായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. പിന്നെപ്പിന്നെ അവളുടെ
💬 Comments
View all comments