Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
വൈകുന്നേരങ്ങളിലുള്ള വിളി ഒരു ശീലമായി.. സത്യം പറഞ്ഞാൽ അവളുടെ ശബ്ദം കേൾക്കാൻ ഞാൻ കാത്തിരുന്നു തുടങ്ങി. അഭിയുടെ പഠിത്തം, ഞങ്ങളുടെ പഴയ നഗരത്തിലേക്കുള്ള അവളുടെ തിരിച്ചു വരവ്, ഗൾഫിൽ അവൾ പഠിപ്പിച്ചുകൊണ്ടിരുന്ന സ്കൂളിന്റെ മാനേജ്മെന്റ് നടത്തുന്ന നാട്ടിലെ വിദ്യാലയത്തിൽ ചേർന്നത് (എന്റെ നിരന്തരമായ ശല്ല്യപ്പെടുത്തലുൾക്കൊടുവിൽ)... ഒരു താളത്തിലേക്കു ഞങ്ങൾ വീണു...
അപ്പോഴാണ് ജീവിതത്തിൽ നിർണ്ണായകമായ മാറ്റം വരുത്തിയ സംഭവം. രാജീവ്... ഫോണിൽ പരിചയമുള്ള ശബ്ദം, പരിചിതമല്ലാത്ത നമ്പറിൽ നിന്നും!
മൈഥിലി... ഹൗ ആർ യൂ? എപ്പോൾ നാട്ടിലെത്തി?
മൂന്നു ദിവസമായി. നിന്നെ വിളിക്കാനുള്ള ധൈര്യം സംഭരിക്കയായിരുന്നു... പതിവില്ലാതെ അവളുടെ സ്വരത്തിൽ... വാക്കുകളിൽ... എന്തോ പതറിച്ച..
അതിനെന്താ.. ഞാൻ ചിരിച്ചു.
ഒരു ബിസിനസ്സ് ട്രിപ്പാണ്. കാണാമോ? അവളാരാഞ്ഞു.
വൈകുന്നേരം നക്ഷത്ര ഹോട്ടലിൽ അഞ്ചാമത്തെ നിലയിലുള്ള ബാറിൽ വിശാലമായ ചില്ലിട്ട ഭിത്തിയിലൂടെ അറബിക്കടലും നോക്കി ഒരു വിസ്കിയും സോഡയും നുണഞ്ഞ് ഞാനവളെ കാത്തിരുന്നു.
എന്നത്തേയും പോലെ സുന്ദരിയായി അവളൊഴുകിയെത്തി. ശരിക്കും ജ്വലിക്കുന്ന സൗന്ദര്യം. ചിലരെങ്കിലും (ആണും പെണ്ണും) അവളെ ഇടംകണ്ണുകൊണ്ടു നിരീക്ഷിക്കുന്നതു കണ്ടു.
ഓ രാജീവ്... ദിവസം മുഴുവനും തിരക്കായിരുന്നു. ഞങ്ങൾ ഹ്രസ്വമായി ആലിംഗനം ചെയ്തു. അവളണിഞ്ഞ സുഗന്ധമെന്നെ വലയം ചെയ്തു.
മാർട്ടിനി മൊത്തുന്ന അവളെ ഞാൻ സൂക്ഷിച്ചു നോക്കി. തൊലിപ്പുറത്തെ സൗന്ദര്യമൊഴിച്ചാൽ കണ്ണുകൾക്ക് താഴെയുള്ള നിഴലുകളും, വരകളും, ചുണ്ടുകൾ കൂടുതൽ കൂർത്തതും, തലയിൽ പറിച്ചുകളഞ്ഞിട്ടും തല നീട്ടിയ രണ്ടുമൂന്നു വെള്ളിക്കമ്പികളും.... പഴയ രാജീവല്ല ഞാനെന്ന് ചെറിയ ഞെട്ടലോടെയറിഞ്ഞു... ചുരുക്കിപ്പറഞ്ഞാൽ മൈഥിലിയെ നിർവ്വികാരമായി ഒരു പ്രതിമയോ, പെയിന്റിങ്ങോ നോക്കുന്നതുപോലെയാണ് ഞാനപ്പോൾ കണ്ടത്.
അവളെന്നെ ചൂഴ്ന്നു നോക്കി. ഹം... യു ലുക്ക്
💬 Comments
View all comments