0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 1.9K

ഗുഡ്.... നേരിയ നിരാശയുണ്ടായിരുന്നോ?

എന്റെ കാര്യം വിട്. അനന്യയെവിടെ? മൈഥിലി... എനിക്കവളെ കാണണം... നീ .... ഒന്നുമില്ലെങ്കിലും അവളെ കൂട്ടാമായിരുന്നില്ലേ? എന്റെ ഒച്ച താഴ്ന്നതായിരുന്നെങ്കിലും ഹൃദയത്തിൽ നിന്നായിരുന്നു.

സോറി രാജീവ്... നിനക്കറിയാമല്ലോ. പെട്ടെന്നു വന്നു വീണ ട്രിപ്പാണ്. ഞാനവളേയും കൊണ്ടെന്തു ചെയ്യും?

എന്റെ കൂടെ നിർത്താമായിരുന്നു...സ്വരത്തിലെ കയ്പ് അവൾ തിരിച്ചറിഞ്ഞു.

അതല്ല രാജീവ്... അവളൊന്നു ശങ്കിച്ചു...

എന്താണെങ്കിലും നീ പറഞ്ഞു തൊലയ്ക്ക്... എന്റെ ക്ഷമ അസ്തമിച്ചു തുടങ്ങിയിരുന്നു.

അത്... പ്ലീസ്... ആലോചിച്ചു മറുപടി നൽകുക... ഞാനൊരു വിഡ്ഢിത്തം കാട്ടി. നിന്നെ പിരിഞ്ഞത്... ജോൺ എന്നെ വിട്ടു. അയാൾക്ക് കുടുംബഭാരമൊന്നും വയ്യത്രേ... അവൾ മുന്നോട്ടാഞ്ഞിരുന്നു. എന്റെ കരം കവർന്നു... രാജീവ്... ഞങ്ങൾക്ക് നിന്റെയൊപ്പം മുന്നോട്ടു പോവാനാവില്ലേ? ഞാൻ തിരികെ വരാം... പഴയത് പോലെ... പ്ലീസ്... അവളെന്റെ കണ്ണുകളിലേക്ക് നോക്കി.

എന്റെ മനസ്സിലൂടെ ഒരു കൊടുങ്കാറ്റ് വീശിയടിച്ചു. ഞാൻ മെല്ലെയെന്റെ കൈ അവളുടെ വിരലുകളിൽ നിന്നും വലിച്ചു..

മൈഥിലീ... സ്വരം ശാന്തമായിരുന്നു. അനന്യയെ എനിക്കു തരൂ....

അവളുടെ മുഖം വീണു... രാജീവ്.. പ്ലീസ്...നീയൊന്നുകൂടി...

മൈഥിലി...ആലോചിക്കാനൊന്നുമില്ല. നീ വിട്ടുപോയതിൽപ്പിന്നെ ചിന്തിക്കാൻ ധാരാളം സമയം കിട്ടി... നമ്മുടെ രംഗങ്ങൾ കഴിഞ്ഞു... ഇനിയെന്താവുമെന്നെനിക്കറിയില്ല.. ഞാൻ തീരെ വികാരങ്ങളൊഴിവാക്കിയ സ്വരത്തിൽ പറഞ്ഞു.

അവളെണീറ്റു... ഞാനും. എന്നെ അമ്പരപ്പിച്ചുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു.. നീ പറഞ്ഞതാണ് ശരി... എന്നാലും ഐ മിസ്സ് യൂ.. അനന്യ നിന്റെയൊപ്പമാണ് നല്ലത്. ഞാൻ വേണ്ടതു ചെയ്യാം... അവളെന്റെ ചെവിയിൽ മന്ത്രിച്ചു. പിന്നെ ഒരു വിളറിയ ചിരിയും സമ്മാനിച്ച് നടന്നകന്നു...

ഞാൻ വെളിയിലേക്ക് നോക്കി... തിരയടങ്ങിയ കടൽ... ശാന്തം... ഇപ്പോഴെന്റെ മനസ്സുപോലെ... ഇനിയെന്താണു വേണ്ടത്

💬 Comments

View all comments