← Back to വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Comments

വിരഹം, സ്‌മൃതി, പ്രയാണം [ഋഷി] · approved reader discussion

Nahas • 19-12-2025 19:28

ഹായ് ഋഷി, കൊള്ളാം സൂപ്പർ ആയിരുന്നു ഒരു പാടിഷ്ടം ആയി. Thanks

Sreedharan • 09-10-2023 01:30

Well,Mr. Rishi, I really like your stories, though sometimes do find some repetitive narrations in a few of them. But you have a distinctive style of your own,and that places you several steps ahead of other storytellers. This story  really touched me,and bought back several memories. I am a senior person in late seventies, best wishes to you, do pen several more of such stories. Regards.

മാലാഖയെ പ്രണയിച്ചവൻ • 29-05-2021 04:11

Nice story ❤

S.R. • 10-10-2020 11:13

Nice story ❤

Arjun • 14-04-2020 15:52

Rishi you are a genius

Askar • 06-02-2020 12:06

Wonderful story rishi

Black Devil • 30-11-2019 00:08

Parayan vakkukalilla Rishi . First time aahn story vayikkunnath otta iruppil thanne theerthu ennu thanne parayam ishtappettuborupad "seema" thanneyaan ishtappetta character.pinne ABHI rajeevante makananenn thonniyirunn ath athpole vannathil santhosham
   Valareyere ishtathode
       Oru Devil??

ഋഷി • 10-01-2020 13:27

നന്ദി, ഡെവിൾ. ഈ കഥ ആർക്കെങ്കിലും ഇഷ്ടമാവുമോ എന്നു സംശയിച്ചിരുന്നു.നല്ലവാക്കുകൾക്ക്‌ വളരെ നന്ദി.

ഋഷി

അനൂപ് • 21-11-2019 13:49

ഋഷി നിങ്ങളൊരു ജിന്നാണ്‌. ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്
പുതിയ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

ഋഷി • 25-11-2019 12:54

നന്ദി, അനൂപ്. ഒരു കൗതുകത്തിന്‌ പേജിൽ നോക്കിയതാണ്‌?

Chandu • 05-11-2019 20:03

ഞാൻ നിങ്ങടെ കഥകളുടെ ഒരു ആരാധകൻ ആണ് :-).  പക്ഷെ ആദ്യമായ് ഒരു കഥ ഇഷ്ടപ്പെട്ടില്ല, അത് ഇതാണ്. ശൈലി മാറ്റി എഴുതിയതു അരിക്കാം, ഇല്ലേൽ ഹരി എന്ന തണുപ്പന്റെ കഥ ആയോണ്ട് ചൂട് കുറവായതു കൊണ്ടാകാം.അടുത്തത് പൊളിക്കണേ. പിന്നെ നമ്മുടെ ടീനേജ് മോൾ, മമ്മി ത്രെഡ് എപ്പോ വരും :-)

ഋഷി • 06-11-2019 23:40

ചന്തു,

കമന്റിന് വളരെ നന്ദി. സ്ഥിരം കഥകൾ മടുപ്പായി. പിന്നെ തലയിൽ തോന്നുന്നത്‌ അങ്ങോട്ടു പടച്ചുവിടുന്നതാണ്‌. എഴുതുമ്പോൾ ഏതെങ്കിലും തരത്തിലുള്ള രസാനുഭൂതി ഉണ്ടായാൽ മാത്രമേ കഥയെഴുത്തു നടക്കൂ. സത്യം പറഞ്ഞാൽ വായനക്കാരപ്പോൾ മനസ്സിലില്ല. കുട്ടനയച്ചു കഴിഞ്ഞാൽ പിന്നെ റോളൊന്നുമില്ല. ചിലർക്കിഷ്ടമായേക്കാം. ചിലർക്ക് അനിഷ്ടവും.ഭൂരിഭാഗവും എന്റെ കഥകൾ വായിക്കാറുമില്ല. അതിലൊന്നും എനിക്ക് പങ്കില്ല.

ഇനിയെന്തെങ്കിലും എഴുതിയാലും ചന്തുനിഷ്ട്ടമാവുമോ എന്നു പറയാനാവില്ല. പക്ഷേ ഇഷ്ട്ടപ്പെട്ടാലുമില്ലെങ്കിലും പ്രതികരണങ്ങളാണ്‌ എന്നെപ്പോലെയുള്ളവർക്ക്‌ ഒരേരൊരു പ്രതിഫലവും പ്രോത്സാഹനവും.

ഋഷി

സിമോണ • 01-11-2019 09:23

ഋഷിക്ക്.....

ഋഷിവര്യനെന്ന വിളിപ്പേര് മറന്നതല്ല... ആളുമാറിയതുമല്ല...
പക്ഷെ.. നിനക്കറിയാം...
അപൂർവം ചിലയിടങ്ങളിലേ ഞാൻ നിന്നെ ഇങ്ങനെ വിളിക്കാറുള്ളു...

ഈ കഥയൊന്ന് രണ്ടാംപേജിലേക്ക് കടക്കുന്നത് നോക്കിയിരിപ്പായിരുന്നു...
എന്നത്തേയും പോലെ ഒറ്റയ്ക്കിരുന്നൊരു മറുപടി പറയാൻ.....  (ചുമ്മാ.. വെറുതെ ഒരു രസം)..അറിയാലോ അത്...

സത്യത്തിൽ മൂന്നു തവണയായിട്ടാ കഥ മുഴുമിപ്പിച്ചത്.. അത്രയും സമയമെടുത്തു വായിച്ചു തീർക്കാൻ...
ആദ്യത്തെ  പതിനൊന്നു പേജ് ഫസ്റ്റ് പാർട്ട് പിന്നെ ഇരുപത്തിനാലു വരെ മറ്റൊരിക്കൽ. ബാക്കി അവസാനപേജുകൾ മൂന്നാമതൊരിക്കൽ...
നുണയല്ല... സത്യാണ്... അല്ലെങ്കിൽ തന്നെ ഇവിടെ നിന്നോട് നുണപറഞ്ഞിട്ടെന്തിനാ???
നേരിട്ടറിയുമായിരുന്നേൽ ഒരുപാട് നുണകൾ പറഞ്ഞേനെ...
നിന്നെ സോപ്പിടാൻ....

ഇതിൽ ഏതു കഥാപാത്രത്തെ എനിക്കിഷ്ടപ്പെട്ടുവെന്നു ചോദിച്ചാൽ...
തീർച്ചയായും സീമതന്നെ....
അതിപ്പോ.... രാജീവിനെ ഇഷ്ടപ്പെടാമെന്നുവെച്ചാൽ...
അവനെ നേരിട്ട് ഇഷ്ടപ്പെടാൻ പറ്റില്ല... അല്ലെങ്കിലും നേരിട്ട് ഇഷ്ടപ്പെടാവുന്ന ഒന്നും എനിക്കവനിൽ കാണാനും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം..
പറഞ്ഞുകേട്ടിടത്തോളം യാഥാർഥ്യമോ അയഥാർത്യമോ ആയ യാതൊന്നിനും പിടികൊടുക്കാതെ (എന്നാൽ അറിയാതെ എല്ലാറ്റിനും പിടികൊടുക്കപ്പെട്ട്) നടക്കുന്നൊരു ഇൻട്രോവേർട്ട്.... തെണ്ടിത്തിന്നാൻ നടക്കുന്നവൻ...

അതറിഞ്ഞിട്ടും സീമയ്ക്ക് തോന്നുന്ന പ്രണയം.... 
ഉപാധികളില്ലാത്ത പ്രണയം... (അവനെ അസൂയപ്പെടുത്താനായെങ്കിലും അവളുടെ കലാലയജീവിതത്തിൽ അവൾ കാണിക്കുന്ന കന്നംതിരിവുകളെ കണക്കിലെടുത്താൽ പോലും)
അതിൽ കാമത്തിനുണ്ടായ അമിതപ്രാധാന്യം എനിക്കത്ര പിടിച്ചില്ലെങ്കിലും ഈ കഥയിൽ മറ്റാരോടോപ്പമുണ്ടായിരുന്ന സംഭോഗങ്ങളെക്കാളും എടുത്തുനിന്നത് അതുതന്നെയായിരുന്നു എന്നുവേണം പറയാൻ..
അറ്റ്ലീസ്റ്റ് അഭിയെന്ന, സുന്ദരമായൊരു കാർബൺകോപ്പിയെ വരച്ചെടുക്കാൻ അതുവേണമായിരുന്നു... അതുതന്നെയായിരുന്നു അതിന്റെ ഹൃദ്യതയും... 
അല്ലെങ്കിലും സംഭോഗമെന്ന ജീവധർമ്മത്തിൽ, ഏറ്റവും പ്രാധാന്യമര്ഹിക്കുന്നതും എന്നാൽ ഏറ്റവുംപിന്നിലേക്ക് തള്ളപ്പെട്ടിരിക്കുന്നതുമായ പ്രാഥമികാവശ്യവും അതുതന്നെയല്ലേ...

അതിനോളം ഭംഗി മറ്റുള്ളവയ്ക്കുണ്ടായിരുന്നില്ല...
എന്തോ...എനിക്കതേ രസിച്ചുള്ളു....
ചിലപ്പോൾ സീമയോടുതോന്നിയ ഒരു എംപതി മറ്റുള്ളവരോടുള്ള അസൂയയായി മാറിയതാവാം...

അല്ലെങ്കിൽ അവനെയൊക്കെ പ്രേമിക്കാൻ പോയ അവളെ തല്ലേണ്ടതാണ്...
പക്ഷേ... അല്ലേലും അതാണല്ലോ ഈ പ്രേമം ന്നു പറയണ സാധനം...
എന്ത്??? എന്തിന്??? ഇതിനൊന്നും അതിൽ ഉത്തരമില്ല...

ചോദ്യോത്തരങ്ങൾ പ്രണയത്തിൽ സ്ഥാനമില്ലാത്തവയാണ്... അവ ജീവിതത്തിനു വിടണം..
ജീവിതം കൂട്ടിച്ചേർക്കുമ്പോൾ മരണം സംഭവിക്കുന്നതാണ് പ്രണയം.. രണ്ടുംകൂടി ഒന്നിച്ചു കൊണ്ടുപോകാനാവില്ല..
ആരൊക്കെ സാധിക്കുമെന്നു പറഞ്ഞാലും സമ്മതിക്കാൻ തരമില്ല...
ജീവിതം കൂട്ടികലർത്തുന്നതോടെ പ്രണയത്തിന്റെ മാധുര്യം അവസാനിക്കും... പതിയെ എല്ലാം മടുക്കും...

അവിടെയാണ് വിരഹത്തിന്റെ, വേദനയുടെ, അകൽച്ചയുടെ സൗന്ദര്യം വെളിവാകുന്നത്...
ഉപാധികളില്ലാത്ത പ്രണയത്തിന് ദേശ കാലങ്ങൾ വഴിമാറും....
അവിടെ ഇന്ദ്രിയ സുഖങ്ങൾക്ക് സ്ഥാനം നഷ്ടപ്പെടും... എല്ലാരും ഭയക്കുന്ന മരണം പോലും അതീവസുന്ദരമായ അനുഭൂതിയായി മാറും...
അതുതന്നെയാണ് അതിന്റെ പ്രത്യേകതയും...

ഇവിടെ, നിന്നോടൊപ്പം നടക്കുമ്പോൾ....
വല്ലാത്തൊരു സുഖം... പറയാൻ വയ്യ...
നമ്മളുതമ്മിൽ കണ്ടിട്ടുണ്ടോ??? ഹേയ്... ഇല്ലേയില്ല... എനിക്കറിയാം അത്...
തീർച്ചയാണ്...

പക്ഷെ ഈ കഥ വായിക്കുമ്പോൾ എനിക്കുമനസ്സിൽ കാണാം...
മനസ്സു ശൂന്യമാക്കി അപ്പൂപ്പൻ താടിപോലെ പറന്നു നടക്കാൻ ആഗ്രഹിക്കുന്ന ഒരു ഋഷിവര്യനെ...
(അവൻ ആള് മഹാ ഉടായിപ്പാണ്...)

പക്ഷെ വെറുതെ ഇരിക്കുന്ന അവന്റെ വിരലുകളിലേക്ക് ഞാനാദ്യം ഞാനാദ്യമെന്നുപറഞ്ഞ് തിക്കിക്കയറി വരുന്ന ഒരുപാട് അക്ഷരക്കുഞ്ഞുങ്ങൾ...
അവറ്റകൾക്ക് അവനോടുള്ള ഈ പ്രിയം കാണുമ്പോൾ...
അറിയാതെ അവനെ ഇഷ്ടപെട്ടുപോകുന്നു.... എല്ലാരും... ഞാനും...

ഏറെ ഇഷ്ടത്തോടെ.
സ്വന്തം
സിമോണ.

സിമോണ • 01-11-2019 09:27

മറുപടി എഴുതണം ന്നോ... ഇത്രേം വലിയ കുറിപ്പ് കണ്ടപ്പോ എന്തെഴുതും എന്ന് കരുതി ബേജാറായിന്നോ ഉള്ള ഇൻട്രോ വേണ്ട...

അത് കുറെയിടങ്ങളിൽ കണ്ടും കേട്ടും  ഇഷ്ടമില്ലാതായി....
മറുപടി എഴുതണം ന്നില്ല.... അല്ലെങ്കിലും ഇവിടെ ദേശകാലങ്ങൾ വഴിമാറി നിൽക്കട്ടെ...(ന്നാലും ഞാൻ എഴുതീത് വായിച്ചുകാണുമോ ന്നറിയാൻ ഇടയ്ക്ക് സൈറ്റിൽ വരുമ്പോ ഞാൻ ഇവിടെ നോക്കും...
"വായിച്ചു..." എന്നൊരു വാക്ക് താഴെ എഴുതിയിട്ടാൽ സന്തോഷം തോന്നും)

alby • 01-11-2019 09:34

എവിടെ ആണ് സിമ്മു.കഥ എന്ന് വരും. നിന്റെ കുറുമ്പ് ഇല്ലാതെ എന്ത് സൈറ്റ്

ഋഷി • 01-11-2019 12:44

കാലത്തേ തന്നെ നീയെഴുതിയ കുറിപ്പു വായിച്ചു. ഇനി എരിവുള്ള മുള്ളങ്കി ചേർത്ത പഞ്ചാബി പൊറോട്ടയും, കടലക്കറിയും മൂക്കുമുട്ടെ തിന്നണം (കൊതി... പിടിച്ചു നിൽക്കാനാവില്ല). എന്നിട്ടു കാണാം സിമോണേ, കാന്താരീ, സ്വരരാഗരൂപിണീ.

ഋഷി

Rose • 20-11-2022 11:02

Love it, reading it the 10th time ?

ഋഷി • 01-11-2019 16:57

പ്രിയ സിമോണ,

സത്യം പറഞ്ഞാൽ ഈ കഥ അയച്ചത്‌ ധാരാളം സന്ദേഹങ്ങളോടു കൂടിയാണ്‌. വേണ്ടെന്ന് മനസ്സു വിലക്കിയതാണ്‌. പിന്നെയെന്തോ..

നീ വായിക്കുമോ എന്നോർത്തിരുന്നു. പിന്നെ പഴയതുപോലെ സൈറ്റിൽ സജീവമല്ലാത്തതുകൊണ്ട്‌ നിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്നുമറിയില്ലായിരുന്നു. ഏതായാലും നീ വായിച്ചു പ്രതികരിച്ചതിൽ എന്റെ മനസ്സു കവിഞ്ഞൊഴുകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

തീർച്ചയായും ഒപ്പം നടക്കുവാൻ ക്ഷണിക്കുന്നു.... വെറുതേ ലക്ഷ്യമില്ലാതെ അലയാൻ എനിക്കിഷ്ട്ടമാണ്‌. കൂടെ കൂട്ടുകാരിയുണ്ടെങ്കിൽ ഏറെ സന്തോഷം (മടിച്ചിയായ സുന്ദരിയേയും കൂട്ടാം).
"പഴയ ഷൂവണിയുന്ന സുഖമായിരുന്നു. കാൽപ്പാദങ്ങളുടെ വളവുകളും ഒടിവുകളുമറിഞ്ഞ് വഴങ്ങി ആലിംഗനം ചെയ്യുന്ന പഴയ, എത്രയോ ചുവടുകൾ ഒപ്പം വെച്ച സഹചാരി."

പ്രണയത്തിന്റെ വിരഹമാണ്‌ കാലങ്ങളെ അതിജീവിക്കുക എന്നു തോന്നുന്നു... പിന്നെ ഇതൊരു പ്രണയകഥയാണോ എന്നറിയില്ല..?.

സീമയെ എനിക്കുമിഷ്ടമാണ്‌.

എപ്പോഴെങ്കിലും കണ്ടുമുട്ടുമെന്നു കരുതട്ടെ. സുഖമാണെന്നും.

സ്വന്തം

ഋഷി

Rocky • 31-10-2019 14:19

Rishi bhai,my favorite wrighter.athimanaharamaya kadha.hridhayathil thattiya kadhayum neriya kambiyum.you're a genius man really genius.

ഋഷി • 31-10-2019 23:09

Dear Rocky,

Thanks a lot buddy. Your words mean a lot to me. Regards,

ഋഷി

മാത്തുക്കുട്ടി • 31-10-2019 11:02

ഋഷി
ഞാൻ വളരെ കാലമായി കമൻറ് എഴുത്ത് നിർത്തിയിട്ട്, പക്ഷേ ഈ കഥയ്ക് അഭിനന്ദനം അറിയിക്കാതിരിക്കാൻ മനസ്സു വരുന്നില്ല, അത്രയ്ക് മനോഹരം.

ഋഷി • 31-10-2019 23:07

പ്രിയപ്പെട്ട മാത്തുക്കുട്ടി,

വീണ്ടും കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി.

ഋഷി

rashid • 30-10-2019 18:39

അടിപൊളി, ഒരു ഒന്നൊന്നര കഥ ആണല്ലോ, വായിച്ച് അങ്ങനെ ഇരുന്ന് പോയി,

ഋഷി • 30-10-2019 20:53

വളരെയധികം നന്ദി, റഷീദ്‌ ഭായി.

ഋഷി

ക്യാ മറാ മാൻ • 30-10-2019 12:13

Wrishee... please see my comment just after Aisha pokers comments.....

Shyama • 30-10-2019 10:27

പ്രിയ ഋഷി,
വളരെ അപൂർവമായേ ഞാൻ അഭിപ്രായം എഴുതാറുള്ളൂ.
ഇവിടെ താങ്കളെ പ്രശംസിക്കാനോ പുകഴ്ത്താനോ ഒന്നും കഴിയാതെ മനസ്സ് നിശ്ചലമായ ഒരവസ്ത.
നമിച്ചിരിക്കുന്നു.
വളരെ വളരെ സമയമെടുത്താണ് വായിച്ച് തീർത്തത്.
സീമയെന്ന കഥാപാത്രം മനസ്സിൽ നിന്നും മായുന്നില്ല.
അവൾ എന്നിലൂടെ എപ്പോഴൊക്കെയോ മുട്ടിയുരുമി കടന്ന് പോയത് പോലെ.
ഗധകാല സ്മരണയുയർത്തിയ രചനക്ക് ഒത്തിരി നന്ദി.
എല്ലാവിധ ആശംസകളും.

ഋഷി • 30-10-2019 17:56

പ്രിയ ശ്യാമ,

അപൂർവ്വമായെങ്കിലും ഒരഭിപ്രായം ഇക്കഥയ്ക്ക്‌ ശ്യാമയിൽ നിന്നും കിട്ടിയല്ലോ. എന്റെ ഭാഗ്യം. വളരെ നന്ദി. പഴയ ഓർമ്മകൾ.. ആഹ്‌... സന്തോഷവും സങ്കടവും തരുന്നവ...ചിലപ്പോഴൊക്കെ ഒരു വിങ്ങലായി...അവയിലൂടെ കടന്നുപോവാൻ നിമിത്തമായെങ്കിൽ സന്തോഷമായി.

സീമ... ഞാൻ അവളുടെ സ്വഭാവങ്ങൾ ചില പെൺകുട്ടികളിൽ കണ്ടിട്ടുണ്ട്‌. ഇഷ്ട്ടവുമാണ്‌.

ഋഷി.

seturaman • 30-10-2019 09:53

ഋഷി, തുടക്കം വായിച്ചപ്പോള്‍ തോന്നി ഇതു സമയമെടുത്ത്‌ വായിക്കേണ്ട അല്‍പ്പം സീരിയസ് കഥയാണെന്ന്. അതുകൊണ്ട് വായന നീട്ടിവെച്ചു. ലൈക് അടിക്കാനും, അഭിനന്ദനങ്ങള്‍ അറിയിക്കാനും, അഭിപ്രായം എഴുതാനും വൈകിയത് പൊറുക്കണം. മനസ്സിന്‍റെ മുന്നറിയിപ്പ് അവഗണിക്കാനായില്ല. പക്ഷെ സമയമെടുത്ത്‌ വൈകി വായിച്ചതില്‍ പശ്ചാത്താപമില്ല. അപാര കഥയും, വാക്യം കടമെടുത്താല്‍ ‘അനുസ്യൂതം’ ഒഴുകുന്ന എഴുത്തും, ............കമ്പിയും. ലൈംഗികാസക്തിയുടെ തീഷ്ണത കുറവായിരുന്നു, എങ്കിലും ശരിക്കും ആസ്വദിച്ച് വായിക്കാനായി. നല്ല കഥ.

ഋഷി • 30-10-2019 17:51

പ്രിയപ്പെട്ട സേതുരാമൻ,

ഏതൊക്കെയോ അവസ്ഥകളിൽപ്പെട്ടെഴുതിയതാണ്‌. സൈറ്റിൽ ഒരു വായനക്കാരൻ എന്ന നിലയ്ക്ക്‌ ധാരാളം കാമം പതഞ്ഞൊഴുകുന്ന കഥകളാണ്‌ എനിക്കിഷ്ടം. ഭാഗ്യത്തിന് ഇക്കഥയിൽ പല സുഹൃത്തുക്കൾക്കും മറ്റിഷ്ട്ടങ്ങളായത്‌ എൻ്റെ ഭാഗ്യം.

കഥെയപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക്‌ വളരെ നന്ദി.

ഋഷി

വേതാളം • 30-10-2019 01:34

ഒരാളുടെ ജീവിതം നേരിൽ കണ്ട പോലുണ്ട്.. അത്രക്ക് real ആയിട്ടാണ് ഓരോ ഭാഗവും എഴുതിയിരിക്കുന്നത്... വളരെ നന്നായിട്ടുണ്ട് ഋഷി ബ്രോ.

ഋഷി • 30-10-2019 17:47

പ്രിയപ്പെട്ട വേതാളം/ ഉണ്ണീഷ്‌ണ്ണാ,

നന്ദി.മനസ്സിലെവിടെയോ തൊട്ടു എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം.

ഋഷി

ചാക്കോച്ചി • 29-10-2019 13:44

ആശാനേ.....
വർണ്ണിക്കാൻ വാക്കുകളില്ല.....

ഋഷി • 30-10-2019 17:46

വളരെ നന്ദി, ചാക്കോച്ചി ഭായി.

ഋഷി

Aisha poker • 29-10-2019 09:16

റോബർട്ട് ബർട്ടൻ(1577-1640) ന്റെ അനാട്ടമി ഓഫ് മെലൻകൊളീ (Anatomy of Melancholy) വായിച്ചവർക്കറിയാം വിഷാദത്തിന്റ അത്യുന്നതങ്ങളിൽ പിറക്കുന്ന രചനയുടെ ശക്തി.. ഉദ്ധരണികളുടെ കനത്തഭാരം ചുമക്കുന്നതെങ്കിലും വിലമതിക്കപ്പെടേണ്ട കൃതിയാണ് Anatomy of Melancholy.. അത് പോലെയൊക്കെയുള്ള ഒരു രചന അങ്ങയുടെ തൂലികയിൽ നിന്നും പിറന്നതിൽ, അതിന് ഒരു അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു...മറ്റുള്ളവരെ ആശ്രയിക്കാതെ "സ്വന്തം മനസ്സിൽ നിന്നെഴുതുമ്പോൾ" രചന ചൈതന്യവും ശക്തിയും പ്രകടിപ്പിക്കും..

♥️♥️♥️
മൃത്യുവിന്
ഒരു വാക്കേയുള്ളൂ-
'വരൂ...പോകാം.'
മൃത്യു
അതിഥിയാണ്.
ആതിഥേയന്‍ നല്‍കേണ്ടത്
അവന്റെ നെഞ്ചിടിപ്പുകള്‍,
കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...
ആകാശത്തിലേക്ക് പറക്കുന്ന
പോത്തിന്റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കരുത്.
നിന്നെ സ്നേഹിച്ചവര്‍
പുച്ഛിച്ചവര്‍
ഏവരും
നിന്റെ ജഡത്തില്‍ വീണു കരയും.
സ്വര്‍ഗത്തിലെ സുവര്‍ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്‍
നിനക്ക്
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്റെ കഴുത്തില്‍നിന്നും
ഇഴഞ്ഞുപോയ
കണ്ഠാഭരണവുമുണ്ട്.
മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.

എ.അയ്യപ്പന്റെ എഴുത്തിൽ നിന്ന്

ക്യാ മറാ മാൻ • 30-10-2019 12:04

പ്രിയ: മുനിവര്യാ....

"വിരഹം സ്മൃതി പ്രയാണം".....
നാന്ദിയായി പറഞ്ഞു കൊളളട്ടെ.....
കൂടുതൽ തലയുയർത്തി നിൽക്കുന്നത്  കഥയാണോ?.. തലക്കെട്ട് ആണോ എന്ന് സംശയിച്ചു പോകും വിധം ഇവിടെ ഒന്നിനൊന്ന് ചേർന്ന് കഥയും കഥാശീർഷകവും മസ്തകമുയർത്തി ഞെളിഞ്ഞു  നിൽക്കുന്നു!.(മുനിയുടെ കഥകളിൽ അല്ലെങ്കിലും തലക്കെട്ടുകൾ "വിസ്മയങ്ങൾ" ആണല്ലോ?)

"രാഗമാലിക"ക്കും "വെളിച്ചത്തിന്റെ നുറുങ്ങുകൾ"ക്കും ശേഷം.. അതുപോലെയോ അതിനുമുകളിലോ നിൽക്കാൻ ഭാഗ്യം സിദ്ധിച്ച മറ്റൊരു കഥ!!.38 പേജുകളിൽ... മനുജ ജനിമൃതികൾ ക്കിടയിൽ കടന്നുപോകുന്ന ഇടതിങ്ങിയ വഴിത്താരകൾ വിരഹത്തിൽ തുടങ്ങി... വിസ്മൃതികൾ കടന്നു... യാഥാർത്ഥ്യങ്ങളുടെ  മുൾമുനമ്പുകളിലേക്ക് പ്രയാണം തുടരുന്ന... വിധി കല്പനകളുടെ പരുക്കൻ സത്യാ-അസത്യങ്ങളിലേക്ക് രചയിതാവ് വിരലുകൾ കോറിവരച്ചിടുമ്പോൾ... ആകാശവും നക്ഷത്രവും കടലും കാറ്റും പ്രകൃതി ആകവേയും എന്നപോലെ... എല്ലാറ്റിനും കാലവും മൂകസാക്ഷിയാവുന്നു. ഇളം മനസ്സുകളിലെ ചൂടിനെയും തണുത്ത ശരീരങ്ങളേയും ഉദ്ദീപിപ്പിച്ച് ഉണർത്തി വിടുന്ന സ്പന്ദമാപിനികളാകുന്നു.

ഇവിടെ "രതി"യുടെ കോരിത്തരിപ്പുകൾ ഏറെ കൂട്ടിനുണ്ടെങ്കിലും ജീവിതത്തിൻറെ നിരർത്ഥകത... സ്നേഹം വിശ്വാസം എന്നിവയിൽ അടയിരുന്ന കനിവും പ്രണയവും.... വിരഹവും വിരസതയും വിശ്വാസഭംഗവുമായി എണ്ണിയൊടുങ്ങുമ്പോൾ.... നെടുവീർപ്പുകൾ ബാക്കിപത്രമാവുന്നു!!.

നന്ദി!..മുനീ , കുറച്ച് ഓർമ്മകൾ പകർന്നു തന്നതിന്...  മനസ്സുകൊണ്ട് വീണ്ടും  ജീവിതപ്രയാണങ്ങളിലേക്ക്  കൂട്ടിക്കൊണ്ടുപോയതിന്...! രതിയുടെ കുഞ്ഞു നീറ്റലുകൾ അനുഭവിപ്പിച്ച് ഉണർത്തിച്ചു മടങ്ങിയതിനു!!.

മനസ്സിൽ തോന്നിയത് പകർത്തി എഴുതുമ്പോൾ..."കല്ലു കടിച്ചു"പോയവയും  പറയാതെ പോകുന്നത് സത്യസന്ധത അല്ല  എന്നതിനാൽ... അവ കൂടി ഒന്ന് കുറിച്ചോട്ടെ....(അതുകൊണ്ട് മാത്രം.... So believing that it all take only as good and right sense)
സീമ"യുമായുള്ള രതികേളികൾ.... കഥയുടെ  ജീവനാഡിയിൽ പെട്ടിട്ടുള്ളതാവാം എങ്കിലും..."ചിന്നു ചേച്ചി"യുമായി ഉള്ളത് "മാധ്യമ സ്വഭാവം" കൂടി കണക്കിലെടുത്ത് അതിനും അനുകൂല്യം  കൊടുത്താൽ കൂടി ,"ലളിതചേച്ചി"യുമായി കടന്നുകൂടുന്ന  അവിഹിതത്തിന് ന്യായീകരണമോ സാധൂകരണങ്ങളോ കഥാഗതിയിൽ തീരെ ലഭിക്കുന്നില്ല എന്നുള്ളത് ഓർക്കുമല്ലോ?. അതുമാത്രം  enikku തീരെ യോജിക്കാൻ കഴിയുന്നില്ല .എങ്കിലും കഥാകാരന്റെ സ്വാതന്ത്ര്യത്തിന് മേൽ കൈ വെക്കുന്നുമില്ല! .

ആംഗലേയ ക്ലാസിക്  കഥാ ബന്ധങ്ങൾ.... മലയാള പാരമ്പര്യ ,സമകാലീന സാഹിത്യങ്ങൾ.........
ഇവ ഒക്കെയായി, താരതമ്യ-പഠനാർഹമായ  ആസ്വാദനകുറിപ്പുകൾ  ഒക്കെ  ഈ കഥ തനതായി  അർഹിക്കുന്നുണ്ട് എങ്കിലും... സ്വയമേ എഴുത്തിൽ ആകമാനം സാഹിത്യഭംഗി നിറഞ്ഞു തൂവിനിൽക്കുന്ന ഈ സാഹിത്യ ഉപഹാരം  എൻറെ ആസ്വാദന നിലവാരത്തിന്റെ അലങ്കാരങ്ങളും അടയാഭരണങ്ങളും കൊണ്ട് ഇനിയും തങ്ക ചാർത്തണിയിക്കാൻ ശ്രമിച്ചാൽ... ആ ശില്പഭദ്രതയ്ക്ക് തീരാകളങ്കം ആയി മാറുമോ? എന്ന് ഭയപ്പാടുളളതിനാൽ.... ഈ കുറഞ്ഞ വാക്കുകളിൽ  ഞാൻ എൻറെ വിലകുറഞ്ഞ അഭിപ്രായങ്ങളെ ചുരുക്കി നിർത്തി, കടന്നു പൊയ്ക്കോട്ടെ.... സ്തുതി!നന്മ! നന്നായി വരട്ടെ!.... വിജയീ ഭവ!!.....
വീണ്ടും കാണുംവരെ...
സ്നേഹത്തോടെ, ആരാധനയോടെ.... സ്വന്തം
ക്യാ മറാ മാൻ ?

ഋഷി • 30-10-2019 17:45

പ്രിയപ്പെട്ട ക്യാ മറാ മാൻ,

സത്യം പറഞ്ഞാൽ ഇത്രയേറെ നീണ്ട പ്രതികരണത്തിന്‌ ഉചിതമായ മറുപടി എങ്ങിനെയെഴുതും എന്നാലോചിച്ചു ഞാൻ കുഴഞ്ഞു. ചുരുക്കത്തിൽ പറഞ്ഞാൽ കഥയുടെ ശീർഷകം ആദ്യമൊന്നെഴുതി, പിന്നെ പാതിയായപ്പോൾ മാറ്റിയതാണ്‌. പ്രത്യേകിച്ച് ഒന്നുമാലോചിക്കാതെ മുങ്ങിപ്പൊങ്ങുന്ന മൂഡുകളിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. മുഴുവനായി ഒരു വട്ടം വായിച്ചു നോക്കാതെ അയച്ചതാണ്‌.

നല്ല വാക്കുകൾക്ക്‌ നന്ദി... ഹൃദയത്തിൽ നിന്നും.

പിന്നെ ലളിതേച്ചിയുമായുള്ള ഹ്രസ്വമായ ബന്ധം... അങ്ങനെ വാർന്നുവീണതാണ്‌. ഈ കഥ പറയുന്ന രാജീവ്‌ സാധരണ നമ്മളിൽ പലരേയും പോലെ സംഭവങ്ങളോടു പ്രതികരിക്കുന്ന, അധികം സ്വന്തമായി വഴികൾ വെട്ടിത്തുറക്കാത്ത മനുഷ്യനാണ്‌. തീർച്ചയായും വായിക്കുമ്പോൾ അസ്വാഭാവികത തോന്നാം. ശരിയാണ്‌. അവിഹിതമാണോ ആ ബന്ധം എന്നൊരു സംശയം.

അതിരിക്കട്ടെ, വീണ്ടും കണ്ടതിൽ വളരെ സന്തോഷം.

ഋഷി

Aisha poker • 29-10-2019 08:40

ബോറടിപ്പിച്ചില്ലെങ്കിൽ ക്ഷമിക്കുക എന്നോ.. ഇത്രയും നല്ലൊരു കഥ തന്നിട്ട് പറയേണ്ടത് ഇങ്ങിനെയാണോ?..

ഋഷി • 30-10-2019 17:30

നന്ദി, ഐഷ. മുകളിലുള്ള ദീർഘമായ പ്രതികരണത്തിനും കൂടിയാണീ മറുപടി.

സത്യം പറഞ്ഞാൽ എഴുതിയത്‌ പല അവസ്ഥകളിലായിരുന്നു. സൈറ്റിലേക്ക് അയക്കണ്ട എന്നു വിചാരിച്ചതാണ്‌. പിന്നീട് കണ്ണുംപൂട്ടി അയച്ചു.Anatomy of Melancholy ... പേരു കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ വായിച്ചിട്ടില്ല. ഏതായാലും വേറൊന്നിലും ശ്രദ്ധിക്കാനാവാത്ത ഒരവസ്ഥ, ചിലപ്പോൾ മനസ്സിന്റെ ഏകാഗ്രത കൂട്ടിയേക്കാം, കൂടെ നിഷ്കൃയതയും.

അയ്യപ്പാണ്ണന്റെ കവിത ആസ്വദിച്ചു. പ്രതികരണത്തിനും നല്ല വാക്കുകൾക്കും വളരെയധികം നന്ദി.

ഋഷി

ഋഷി • 29-10-2019 03:46

???

alby • 29-10-2019 01:25

മുനി വാര്യരെ

വായിച്ചു കഴിഞ്ഞപ്പോൾ എന്താ പറയുക എന്ന് ചിന്തിച്ചു നോക്കേണ്ട അവസ്ഥ.പേരിലെ വൈവിദ്ധ്യം കഥയിൽ ഉടനീളം കാണാൻ സാധിച്ചു.ഒരു ജീവിതം തന്നെ,പച്ചയായ ജീവിത വൈവിദ്ധ്യങ്ങൾ കാണാൻ സാധിച്ചു.
അഭിനന്ദനങ്ങൾ.
ഈ തിരക്കിനിടയിലും അക്ഷരങ്ങൾ കൊണ്ട് മനസ്സിനെ പിടിച്ചു കുലുക്കിയ മുനിവാര്യരെ ഞാൻ കെട്ടിപ്പിടിച്ചു ട്ടാ,ഒരു നല്ല കഥ തന്നതിന് നന്ദിയും

ആശംസകൾ നേരുന്നു
ആൽബി

ഋഷി • 29-10-2019 04:23

പ്രിയപ്പെട്ട ആൽബി,

കഥയ്ക്ക്‌ വിചാരിച്ചതിനേക്കാളും പ്രതികരണങ്ങൾ! ഒന്നും പിടികിട്ടുന്നില്ല.ജീവിതത്തിന്റെ ഒരു ചിത്രമെങ്കിലും വരഞ്ഞിട്ടു എന്നാൽബി പറഞ്ഞത്‌ ഞാൻ തലകുനിച്ചു സ്വീകരിക്കുന്നു. വളരെ നന്ദി.

ഋഷി

Smitha • 28-10-2019 21:35

മനസ്സിനെ തൊട്ട് എഴുതുന്നതിൽ അസാധാരണ സർഗ്ഗവൈദഗ്ധ്യമുള്ള എഴുത്തുകാരനാണ് ഋഷി എന്ന യാഥാർഥ്യം എല്ലാ വായനക്കാർക്കുമറിയാം. എങ്കിലും ഈ കഥയുടെ പേരിൽ തുടങ്ങിയ അദ്‌ഭുതം അവസാനത്തെ പങ്ച്ചുവേഷൻ വരെ വായനയെ സഹായിക്കുന്ന നാവുമുതലുള്ള സൗണ്ട് മെക്കാനിസത്തിനും ആത്മാവിനുമിടയിൽ ഒരാത്മരേഖ വരച്ചിരിക്കുന്നു.    അക്ഷരങ്ങളിലൂടെ എപ്പോഴും വെള്ളച്ചിറകുകളുള്ള മാലാഖമാരെ പറത്തിവിടുന്ന കുലപതിയ്ക്ക് നമസ്ക്കാരം. സ്നേഹവും.

സ്വന്തം,
സ്മിത.

alby • 29-10-2019 01:27

ഹലോ കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്.
കഥയും കമന്റ്‌ ഉം ഒന്നുമില്ല.എന്ന് സജീവമാകും എന്ന് എല്ലാരേം പോലെ ഞാനും ചോദിക്കുന്നു.

സ്വന്തം ആൽബി

ഋഷി • 29-10-2019 04:20

പ്രിയ സ്മിത,

ഈ പേരു കണ്ടപ്പോൾ മനസ്സു നിറഞ്ഞു. സത്യം പറഞ്ഞാൽ മുടിഞ്ഞ പണിയാണ്‌. ഈ അവസ്ഥ സ്മിതയ്ക്ക്‌ നന്നായി അറിയാം.

ചില കഥകളുടെ കമന്റുകൾ നോക്കിയപ്പോൾ കാണാത്തതു കൊണ്ട്‌ തിരക്കാണെന്നു മനസ്സിലായി.

കഥയിലേക്ക് വന്നാൽ സംഭവിച്ചതെന്താണെന്ന്‌ ഞാനവസാനം സൂചിപ്പിച്ചിരുന്നു. കഥ മുഴുമിക്കാതെ, അയയ്ക്കാതെയിരുന്നതാണ്‌. മൂഡു ശരിയായപ്പോൾ മറ്റ്‌ ഉന്മാദങ്ങളിലേക്ക്‌ പോയി?.

നല്ല വാക്കുകൾക്ക് എന്താണു മറുപടി നൽകുക! കുലപതി! സത്യത്തിൽ ഇത്തിരി നാണിച്ചു. ഇങ്ങനെയൊന്നും പുകഴ്ത്തരുതേ കൂട്ടുകാരീ.

നന്ദി. ഇനിയും എപ്പോഴെങ്കിലും കാണാം. എല്ലാ ഭാവുകങ്ങളും.

സ്വന്തം

ഋഷി

jo • 28-10-2019 21:19

ഇതുപോലെ മാസ്റ്റർപീസ് രചനകൾ ഇനിയുമിനിയും കിട്ടുമെങ്കിൽ... നിങ്ങള് വിഷാദം കൂടിക്കൂടി പണ്ടാരമടങ്ങാട്ടെ എന്നു ഞാൻ പ്രാർത്ഥിക്കും മുനിവര്യ...

താങ്കളുടെ രചനകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രചനയായി ഇത് മാറുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മനസ്സ് നിറച്ചൊരു കമ്പിക്കഥ.

വീണ്ടും ആ വരികൾക്കായി കാത്തിരിക്കുന്നു

ഋഷി • 29-10-2019 04:00

പ്രിയപ്പെട്ട ജോ,

ശത്രുക്കൾക്കു പോലും ഇത്തരം അനുഗ്രഹം കൊടുക്കല്ലേ! മനപ്പൂർവ്വം മനസ്സു ശൂന്യമാക്കി അലസമായിരിക്കുന്നത്‌ ഒരു വശം. മനസ്സറിയാതെ നിലതെറ്റുന്നത്‌ വേറൊന്ന്‌.

അതൊക്കെ പോട്ടെ.കഥ ഇത്രയേറെ ഇഷ്ട്ടപ്പെട്ടുവോ? സത്യം പറഞ്ഞാൽ അയയ്ക്കണോ എന്ന്‌ സംശയിച്ചതാണ്‌. പിന്നെ ഒന്നു രണ്ടു പേജുകൂടി എഴുതി, ഒന്നു മുഴുവനും വായിച്ചു നോക്കാതെ കുട്ടനയച്ചതാണ്‌. നന്ദി.

ഋഷി

Manikuttan. R • 28-10-2019 16:39

Super bhai, ithupole veedum varuka.

ഋഷി • 29-10-2019 03:55

നന്ദി, മണി ഭായി.

ഋഷി.

Dileep • 28-10-2019 16:14

ഇഷ്ടപ്പെട്ടു - വളരെ. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു . മനസ്സിനെ തൊടുന്ന കഥ. ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന കഥ. അല്പം പോലും ബോറടിച്ചില്ല.

ഋഷി • 29-10-2019 03:55

പ്രിയ ദിലീപ്,

മുൻപ് കണ്ടതായി ഓർക്കുന്നില്ല. വളരെ നന്ദി. ഇനിയെപ്പോഴെങ്കിലും കാണാം.

ഋഷി

Kannan • 28-10-2019 10:26

Dear Rishi,

Thank you for this wonderful diwali gift. We are delighted. Once again you have touched our hearts. Superb and hats off.

Eagerly waiting for the next story.

--
With Love

Kannan

ഋഷി • 29-10-2019 03:53

Dear Kannan,

Never expected much appreciation for this story. Well.... I am glad.

Thanks for your kind words.

ഋഷി

ഒറ്റക്കൊമ്പൻ • 28-10-2019 08:33

ഒരു രക്ഷേം ഇല്ല... സൂപ്പർ.... പറയാൻ വാക്കുകൾ ഇല്ല... ഇത് തുടരാൻ എന്തേലും വഴി ഉണ്ടോ... Addicted ????

ഋഷി • 30-10-2019 17:20

പ്രിയ സുഹൃത്തേ,

ഇതെന്റെ ഇഷ്ട്ടകഥാകൃത്താണെന്നു കരുതാമോ? ആണെങ്കിൽ വീണ്ടും കണ്ടതിൽ സന്തോഷം.

ഇനി എഴുത്തുകാരൻ ആണെങ്കിലും അല്ലെങ്കിലും നല്ലവാക്കുകൾക്ക്‌ ഹൃദയം നിറഞ്ഞ നന്ദി.

ഈ കഥ ഇവിടെ അവസാനിച്ചു ബ്രോ.

ഋഷി

കമൽ • 28-10-2019 02:19

ഋഷി ബ്രോ, ജീവിതത്തിൽ വിഷാദം വന്ന് പുണരുന്ന സന്ദർഭങ്ങൾ, അങ്ങിനുള്ള സന്ദർഭങ്ങളിൽ തുറന്നു പറയാൻ അടുത്ത് അത്രക്കടുത്തത് എന്ന് മനസ്സ് പറയുന്ന ഒരാളില്ലെങ്കിൽ, എഴുത്തും വായനയും മാത്രമാണ് മികച്ച ഉപാധികൾ. നിങ്ങ ഉദ്ദേശിച്ചത് പിടി കിട്ടിയില്ലായിരുന്നെങ്കിൽ ബോറടിച്ചേനേം. കഥ ഇഷ്ടപ്പെട്ടു ബ്രോ....?

ഋഷി • 29-10-2019 03:51

നന്ദി, കമൽ ഭായി. സത്യം. ആരെങ്കിലും ഉള്ളത് വലിയൊരനുഗ്രഹമാണ്‌. എന്നാൽ സേഫ്റ്റി നെറ്റില്ലാത്ത അവസരങ്ങൾ വന്നേക്കാം. എല്ലാ ഭാവുകങ്ങളും.

ഋഷി.

ഗൗതം • 28-10-2019 01:10

ഹൃദയത്തെ സ്പർശിക്കുന്ന എഴുത്ത്

ഋഷി • 29-10-2019 03:46

നന്ദി, ഗൗതം.

ഋഷി

കാമദേവന്‍ • 27-10-2019 23:44

ഋഷിയും ഒറ്റകൊമ്പനും എനിക്ക് പ്രിയപെട്ട എഴുത്തുകാര്‍ ആണ്

               by
        കാമദേവന്‍

ഋഷി • 29-10-2019 03:46

നന്ദി, കാമദേവാ. കഥ ഇഷ്ടമായോ?

ഋഷി

Anu(unni) • 27-10-2019 22:47

ബ്രോ കഥ ബോറടിപ്പിച്ല്ല ...കഥക്ക് നല്ലൊരു അവസാനം ആയിരിന്നു.
ഒപ്പം chilappplokke ജീവിതം ഓങ്ങനെ ആയിരിക്കും എന്നും ഓർപ്പിച്ചു ഇതുപോലെ മുൻപോട്ട്ഉഉഎം എഴുതുക ഞാൻ കഥയുടെ തുടക്കത്തിൽ ഓർത്ത കാര്യം ആയിരുന്നു അത് രാജീവ് സീമയും ഓണമിച്ചൊരുന്നെ
കിൽ കഥാന്ത്യം എങ്കിലും അത് അവരെ തമോൾ ഒന്നിപ്പിച്ചല്ലോ
ഇനിയും മുൻപോട്ടു പോകുക

സ്നേഹപൂർവം

അനു(ഉണ്ണി)

ഋഷി • 29-10-2019 03:45

നന്ദി അനു. ബോറഡിപ്പിക്കുമോ എന്ന ഭയമുണ്ടായിരുന്നു. വളരെ നന്ദി. കഥാവസാനം അങ്ങിനെ വന്നതാണ്‌. നേരത്തെ കരുതിയതല്ല. ഇഷ്ടമായതിൽ സന്തോഷം.

ഋഷി

Ganga • 27-10-2019 22:04

Superaparam

ഋഷി • 29-10-2019 03:22

നന്ദി, ഗംഗ.

ഋഷി

JOB • 27-10-2019 21:44

അല്ല ഋഷി നിങ്ങൾ മത്സരം ആണോ, എല്ലാവരും നല്ല ഫോമിൽ ആണെല്ലോ, സൂപ്പർ, അഭിനന്ദനങ്ങൾ. നല്ല സുഖം വായിച്ചു ഇരിക്കാൻ, ബെസ്റ്റ് വിഷസ്

ഋഷി • 29-10-2019 03:21

ഹ ഹ... ജോബ്‌ ഭായി. മത്സരമോ! ഏതായാലും കഥയെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് വളരെ നന്ദി.

ഋഷി

sh • 27-10-2019 20:40

super writting sir

ഋഷി • 29-10-2019 03:20

Thanks bro.

ഋഷി

sh • 27-10-2019 20:40

super duper

Valsan (munna) • 27-10-2019 19:36

Real life polea. All the best bro

ഋഷി • 29-10-2019 03:19

വളരെ നന്ദി, മുന്ന.

ഋഷി

Manukrishnan • 27-10-2019 19:22

Bro story kidu ane pls continew this story
Bro one request can you pls write the female femdom story with dirty fetish
Pls........

ഋഷി • 29-10-2019 03:19

Thanks Manu Bro.I am not a fan of hardcore fetish, bro. I have written couple of light femdom stories here. If you haven't seen those you can check them out.

Regards,

ഋഷി

മന്ദൻ രാജാ • 27-10-2019 17:54

പറയാൻ യാതൊന്നുമില്ല ഋഷീ ..
എന്തോ പോലെ ...ജീവിതമാണ് കണ്ടത് .

ഫാന്റസികളിൽ കൂടി യാത്രചെയ്തു പൈങ്കിളികൾ എഴുതുമ്പോൾ ഒരുതരം മടുപ്പ് ബാധിക്കും . ചിലപ്പോൾ ആർക്കുവേണ്ടി എഴുതുന്നു എന്ന ചിന്തയും .

ഋഷിയെപ്പോലെ ജീവിതവും ജീവിതത്തിലെ സെക്‌സും മനോഹരമായി എഴുതുന്ന - ഈ കഥകൾ - ഈ ബന്ധങ്ങൾ നിലനിർത്താനായാണ് -ഇഷ്ടമായതിനാലാണ് കൂടെക്കൂടെ വരുന്നതും പിന്നെ എഴുതുന്നതും  .

വീണ്ടും സീമയെ - ലളിത ചേച്ചിയെ വായിക്കുവാൻ തോന്നുന്ന അത്രയും ഈ കഥയോട് .നന്ദി മനോഹരമായ ഒരു കഥ തന്നതിന് .

ഋഷി • 29-10-2019 03:16

പ്രിയപ്പെട്ട രാജ,

തിരക്കിനിടയിൽ മരവിപ്പും. അലസനായ ഞാൻ ഒരു കുരുക്കിലായി. എന്നത്തേയും പോലെ ഒഴിവുസമയങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാതിരിക്കുമ്പോൾ കാമം എഴുതാമെന്നു കരുതിയിറങ്ങിയതാണ്‌! എവിടെയോ എങ്ങിനെയോ എത്തിപ്പെട്ടു. കഥ ഇഷ്ടമായതിൽ സന്തോഷവും ഇത്തിരി അത്ഭുതവും.

വളരെ നന്ദി. All the best.

ഋഷി

Sreekumar • 27-10-2019 16:04

Karayippichu........

Rosy • 27-10-2019 23:09

വളരെ നന്നായിട്ടുണ്ട്,  ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി  ഒരുപാട് നന്ദി....

ഋഷി • 29-10-2019 03:10

ആഹാ! ഓർമ്മകൾ ഞങ്ങളുമായി പങ്കുവെച്ചാലും റോസി. നല്ല വാക്കുകൾക്ക്‌ വളരെ നന്ദി.

ഋഷി

ഋഷി • 29-10-2019 03:11

അയ്യോ, ശ്രീകുമാർ! സോറി! എന്നാലും കഥ ഇഷ്ടമായി എന്നു കരുതിക്കൊള്ളട്ടെ. നന്ദി.

ഋഷി

Thoolika • 27-10-2019 15:59

❤️❤️❤️❤️❤️
എന്റെ ശേഖത്തിലേക്കു ഒരു കഥകൂടി ചേർത്തുവയ്ക്കുന്നു. ഒരുപാട് ഇഷ്ടമായി.
പുതിയ സൃഷ്ടികൾക്കായി കാത്തിരിയ്ക്കുന്നു....
തൂലിക....

ഋഷി • 29-10-2019 03:09

തൂലിക. എത്ര നല്ല പേരാണ്‌! വളരെ നന്ദി.

ഋഷി

Rabi • 27-10-2019 15:13

കാത്തിരുന്ന തിരിച്ചുവരവ്.
ഇരുട്ടായിട്ടാവട്ടെ വായന.

Rabi • 27-10-2019 23:16

Wow wow wow
ഋഷിയുടെ എഴുത്തിഷ്ട്ടമാണ്.
കഥ നല്ലോണം ആസ്വദിച്ചു വായിച്ചു.

ചിറകുകളുള്ളൊരു  മിഴിനീരിൻ ശലഭമുല്ലസിക്കുന്ന ഉദ്യാനമായി സ്മൃതികൾ..

:ഇരുട്ട്

ഋഷി • 29-10-2019 03:07

ഞാനെന്താണ്‌ വിളിക്കേണ്ടത്‌ സുഹൃത്തേ. റാബി, ഇരുട്ട്‌... അതോ റാബിയെന്ന ഇരുട്ട്‌? ക്ഷമിക്കണം, ഒരു തമാശ പറയാൻ ശ്രമിച്ചതാണ്‌.

എവിടെയെങ്കിലും ഏതെങ്കിലും നൊമ്പരവും മധുരവും ചാലിച്ച ഓർമ്മകൾ നുരയുന്നുവെങ്കിൽ ഞാൻ സന്തോഷിക്കും.

നല്ല വാക്കുകൾക്ക് നന്ദി, ബ്രോ.

ഋഷി

rabi • 29-10-2019 21:43

?
സൗകര്യം    പോലെ

ഭദ്ര • 27-10-2019 15:10

ശിഥില സമാധിയിൽ നിന്നുണർന്ന എഴുത്തുകാരന്, 
കടന്നു വന്ന വഴികളിലെ അനുഭവങ്ങളുടെ അമൂർത്ത രൂപങ്ങൾ  ബിംബ - പ്രതിബിംബ  രീതിയിലെന്നോണം ഏറെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.  വിരഹവും,  സ്‌മൃതിയും,  പ്രയാണവും  ഒരു ജീവിതചക്രത്തിലെന്നവണ്ണം കഥയിലും..... നമ്മൾ എന്താണെന്നും എന്ത് അല്ലെന്നും സ്വയം തിരിച്ചറിയിക്കാനുള്ള കഴിവ് നമ്മുടെ അനുഭവങ്ങൾക്കുണ്ട്.  അവ നമുക്ക് പകർന്നു തരുന്ന തിരിച്ചറിവിനു മുന്നിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത നമ്മുടെ ഉള്ളിലെ ആ പുതിയ നമ്മെ കണ്ടെത്താനാവും. ആ കണ്ടെത്തലുകളിലേക്ക് നയിക്കാനുള്ള നിയോഗമാണ് നമുക്കായി കാത്തിരിക്കുന്ന ഓരോ വേദനകൾക്കും... സർഗാത്മകതയുടെ കയ്യൊപ്പുമായി ജന്മം കൊണ്ട ആത്മാവിലേക്ക് ആ അനുഭവങ്ങൾ പെയ്യ്തിറങ്ങുമ്പോഴാണ് ആ വേദനകളിൽനിന്നും  ലോകത്തെ വിസ്മയിപ്പിച്ച സൃഷ്ടികൾ പിറന്നിട്ടുള്ളത്.  ഒരവസരം കൂടി തരൂ എന്നു തീക്ഷ്ണമായി ആഗ്രഹിച്ച ഒരു മനസ്സിനും അതു ലഭിക്കാതെ പോവില്ല.  അല്ലെങ്കിലും മനുഷ്യ ജന്മത്തിന്റെ ഏറ്റവും മനോഹരമായ വശവും അതു തന്നെയല്ലേ.....

ഭദ്ര

ഋഷി • 29-10-2019 03:04

ഭദ്ര! അച്ചുവിന്റെ കഥകളിൽ പ്രണയം കോരിനിറച്ച പ്രതികരണങ്ങൾ എഴുതിയപ്പോഴാണ്‌ ഈ പേരു മനസ്സിലുടക്കിയത്‌. നിങ്ങൾക്ക് രണ്ടുപേർക്കും നല്ലതു വരട്ടെ.

അകാരണമായ വിഷാദം,  ചിലപ്പോഴൊക്കെ അവസാനത്തിലേക്ക്‌ നയിക്കുന്ന... ഒന്നു രണ്ടു കാഴ്ചകൾ... മനസ്സിലുണ്ട്‌. ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ വെറുതേ എഴുതിയതാണ്‌. മൂഡിന്റെ ഏറ്റക്കുറച്ചിലുകൾ ഈ എളിയ സാധനത്തിലും കാണാം. പിന്നെ ഇപ്പോഴൊക്കെ പല ധാർഷ്ട്യങ്ങളും ഒരു കാര്യവുമില്ലാത്തതാണ്‌ എന്നൊരു വൈകി വന്ന വിവേകവും കൂട്ടിനുണ്ട്!

സുന്ദരമായ പ്രതികരണത്തിന് നന്ദി. വാക്കുകൾ പരാജയപ്പെടുമ്പോൾ ഒരു സൗഹൃദം നിറഞ്ഞ പുഞ്ചിരി തന്നുകൊള്ളട്ടെ.

ഋഷി

Kk • 27-10-2019 14:54

adipoliyatto...ഇനി എന്നും താങ്കളുടെ ജീവിതത്തിൽ വിഷാദം വരട്ടെ??,ഞങ്ങൾക്ക് നല്ല കഥകൾ വായിക്കലോ..ഇനി വിഷധം വന്നില്ലങ്കിലും നല്ല നല്ല കഥകൾ പോന്നോട്ടെ..

ഋഷി • 29-10-2019 02:56

നന്ദി, Kk. സങ്കടം കഷ്ടമല്ലേ! എന്തെങ്കിലും കുത്തിക്കുറിച്ചാൽ കുട്ടൻ ഡോക്ടർക്കയയ്ക്കുന്നതാണ്‌. എപ്പോഴെന്നറിയില്ല.

ഋഷി

Agni • 27-10-2019 12:55

Chila kathakalkke manassine thodanaaku ...kannine eerananiyikkaanaku ...oru nashttabodhm unarthaanavu ..a nice touching story .

ഋഷി • 29-10-2019 02:53

നന്ദി അഗ്നി. സത്യത്തിൽ പ്രസാദം ഉണർത്തുന്ന കാമം എഴുതാനാണിഷ്ടം. പക്ഷേ ചിലപ്പോൾ ഓരോരോ മൂഡുകൾ അതനുവദിക്കുന്നില്ല.

ഋഷി

അച്ചു raj • 27-10-2019 12:52

ഋഷി ബ്രോ..
വിഷാദ ചുവയിൽ താങ്കൾ കുറിച്ച ഈ അക്ഷരക്കൂട്ടങ്ങൾ മനസിൽ ആഴ്ന്നിറങ്ങാൻ ശക്തി ഉള്ളവയാണ്... മനോഹരമായി അതിനെ അവതരിപ്പിച്ചു... ഓരോ വരികളും അതിന്റെ കർത്തവ്യങ്ങൾ പൂർണമാക്കിയപ്പോൾ ഞങ്ങൾക്ക് കിട്ടിയത് മനസ്സിൽ സൂക്ഷിക്കാൻ മറ്റൊരു നല്ല കഥയാണ്... വല്ലാത്തൊരു അക്ഷരശുദ്ധി ഉണ്ടായിരുന്നു ഈ കഥയിൽ..

കഥയുടെ തലവാചകം ഉൾപ്പടെ.. മൈഥിലി, സീമ chinnuvechi, ഹരിയുടെ ചേച്ചി, എല്ലാവരും അവരുടെ റോളുകൾ ഭംഗിയാക്കി... സീമയുടെ നാണവും കുസൃതിയും ചട്ടക്കാരിയുടെ സ്വഭാവവും എടുത്തു കാണിച്ചപ്പോൾ ചിന്നുവെച്ചി കാമത്തിന്റെ മറ്റൊരു വശത്തിനു മേമ്പൊടി ചേർത്തു.. ഇടയ്ക്കു ഹരിയുടെ ചേച്ചി കൂടെ വന്നപ്പോൾ കാമ ഭാവങ്ങൾ അക്ഷരങ്ങൾ കൊണ്ട് നിരത്തി വച്ചു സുന്ദരമാക്കി.. ചില നോട്ടങ്ങൾ പ്രണയഭാവങ്ങൾ ഉണ്ടാക്കും എന്നത് സീമയുടെ നോട്ടങ്ങൾ വ്യക്തമാക്കി... ഭൂതകാലം വർത്തമാനത്തിനൊപ്പം ചേർത്തു വച്ചു നടന്നപ്പോളും മുഴച്ചു നിൽക്കുന്നതായി ഒന്നും തന്നെ ഇല്ലായിരുന്നു..എല്ലാ ചേരുവകളും സമാസമം ചേർന്നപ്പോൾ ഋഷി എന്ന എഴുത്തുകാരന്റെ മറ്റൊരു ശ്രഷ്ട്ടിക്കു ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു..

ആശംസകൾ
അച്ചു രാജ്

ഋഷി • 29-10-2019 02:51

പ്രിയപ്പെട്ട അച്ചു,

എന്താണ് പറയുക. കമന്റ് വായിച്ചപ്പോൾ ഹൃദയം നിറഞ്ഞു. പ്രത്യേകിച്ചും ഒരെഴുത്തുകാരന്റെ പ്രതികരണം വളരെ സന്തോഷം നൽകുന്നു. ഒരു കാര്യം... മനസ്ഥൈര്യമുള്ള സ്ത്രീകൾ എന്നുമൊരാകർഷണമാണ്‌. സീമയും അതിൽപ്പെടും. പിന്നെ ഇരുട്ടും വെളിച്ചവുമില്ലാതെന്തു ജീവിതം!

നന്ദി.

ഋഷി

Jayan • 27-10-2019 12:22

പൊന്നണ്ണാ. കിടു

ഋഷി • 29-10-2019 02:44

റൊമ്പ താങ്ക്‌സ്‌ അണ്ണേ.

Kichu • 27-10-2019 12:04

Nice story bro

Neeru • 27-10-2019 14:48

ഋഷിയുടെ എല്ലാ എഴുത്തും ഹൃദയത്തിൽ നിന്നും ആണ് ...

ഋഷി • 29-10-2019 02:43

നന്ദി, നീരു.

ഋഷി

ഋഷി • 29-10-2019 02:44

Thanks a lot dear.

നന്ദൻ • 27-10-2019 11:57

ഋഷി... വിഷാദം നല്ല എഴുത്തിനൊരു കാരണം ആകുന്നെങ്കിൽ അത് സ്ഥായി ആയി നിൽക്കട്ടെ...
ശാപം അല്ല.. ആശംസകൾ മാത്രം..
വിഷാദം ഒരുപാട് നല്ല കൃതികൾ നമുക്ക് തന്നിട്ടുണ്ട് വിജയന്റെ... ഖസാക്കിന്റെ ഇതിഹാസം..റിൽക്കേ - ജർമ്മൻ വിഷാദകവി. പക്ഷേ അത് വ്യത്യസ്തമാണെന്ന് വിജയനറിഞ്ഞിട്ടുണ്ടാവും. കാരണം വളരെ ലളിതമായിപ്പറയാനാവും. മുകളിൽ പറയാൻ ശ്രമിച്ച അവ്യക്തമായ വിഷാദത്തിന്റെ കടഞ്ഞെടുത്ത സത്തയാണ് ഖസാക്ക്. അത് ഗ്രസിക്കാനുള്ള ഒരു നീണ്ട ശ്രമമായിരുന്നു വിജയന്റെ എഴുത്തു മുഴുവനും എന്ന് വേണമെങ്കിൽ പറയാം  മലയാളത്തിന്റെ കലയിൽ, എഴുത്തിൽ, സിനിമകളിൽ എമ്പാടും ഇതുവരെ പേരിടാത്ത വിഷാദത്തിന്റെ ഒരു വകഭേദമുണ്ട്. നമ്മളതിനെ ചിലപ്പോൾ ഗൃഹാതുരത്വം എന്നൊക്കെ കളിയാക്കിയും കാര്യമാക്കിയും വിശദീകരിക്കും. ഗൃഹാതുരത്വം ഗൃഹം എന്നതിനെ ഒഴിച്ചുകൂടാത്ത ഒരു വസ്തുതയാക്കുന്നുണ്ട്. അതില്ല. ഇതിലൊന്നും ആർക്കും ഒന്നും നഷ്ടമായിട്ടില്ല. അല്ലെങ്കിൽ മറ്റൊരു ലോകം സാധ്യമാണ്, ഈ ചായയേക്കാൾ നല്ലത് അപ്പുറത്തെ കടയിലേതാവാം, പയ്യാമ്പലത്തെ ബീച്ചിലിരിക്കുകയെന്നാൽ ചെറായിയിലെ ബീച്ചിലിരിക്കാതിരിക്കുക എന്നാണർത്ഥം. അല്ലെങ്കിൽ മാനാഞ്ചിറയിലിരുന്ന് വൈകുന്നേരം മുഴുവൻ മറൈൻ ഡ്രവിലെ പാതയോരത്തെ പടവിലിരുന്നാൽ കാണാവുന്ന വെളിച്ചങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുന്നത് പോലെ

To be this presupposes not being that; being here presupposes not being there; and on and on and on.

ആശംസകളോടെ
നന്ദൻ.

ഋഷി • 29-10-2019 02:42

പ്രിയപ്പെട്ട നന്ദൻ,

ദീർഘമായ കുറിപ്പ്‌ കൗതുകത്തോടെ വായിച്ചു. വിഷാദം മറ്റു പല വികാരങ്ങളേയും പോലെ ക്രിയേറ്റിവിറ്റിയിലേക്ക് തിരിച്ചുവിടുന്നവർ തീർച്ചയായും ഉണ്ട്‌. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിൽ അർജ്ജൂനവിഷാദയോഗം എന്നൊരു അദ്ധ്യായം തന്നെയുണ്ട്‌.

വിജയന്റെ ആദ്യകാല റൊമാന്റിക് എന്നുവിളിക്കാവുന്ന നോവലുകളും, പിന്നെ ചെറുകഥകളുമാണെനിക്കിഷ്ട്ടം. പിൽക്കാലത്ത് ആത്മീയതയിൽ മുഴുകിയപ്പോൾ ഈ ആസ്വാദകൻ സ്ഥലം കാലിയാക്കി. വിജയൻ ധാരാളം തമാശകൾ പറയുമായിരുന്നു എന്നുകേട്ടിട്ടുണ്ട്‌.

അവസാനമായി നമ്മളിവിടെ ചെറിയതോതിൽ കാമമെഴുതാൻ ശ്രമിക്കുന്നവരല്ലേ. അതിലിത്തിരി വിജയിച്ചാൽ പെരുത്തു സന്തോഷം. വളരെ നന്ദി.

ഋഷി

AranasaD • 27-10-2019 09:40

വിഷാദത്തിൽ എഴുതിയത് എങ്കിൽ ഇനിയും ഇങ്ങനെ എഴുത്തു. ഒരു പമ്മൻ(ഒറിജിനൽ) അനുഭവം

ഋഷി • 29-10-2019 02:35

വളരെ നന്ദി AranasaD. പേരെങ്ങിനെ മലയാളത്തിലെഴുതും എന്നോർത്ത്‌ കുറച്ചു സംഭ്രമിച്ചു.

ഋഷി