Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]
""ഇല്ല ഇടിക്കില്ല ഇങ്ങോട്ട് പോര്… ""ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
""ഉറപ്പല്ലേ.. പറ്റിക്കല്ല്.. ""ചേച്ചിക് വിശ്വാസം ഇല്ലാത്ത പോലെ പറഞ്ഞു…
""ഇല്ല ചേച്ചി ധൈര്യമായി വന്നോ.. ""
ഞാൻ പറയുന്നത് കേട്ടു ചേച്ചി അടുത്തേക് വന്നു.. എങ്കിലും ആ വരവ് കണ്ടു എനിക്ക് ചിരി വന്നു.. ഇടി കിട്ടിയെങ്കിലോ എന്ന് സംശയിച്ചുള്ള വരവ് പമ്മി പമ്മി..
ഞാൻ ചിരിക്കുന്ന കണ്ടു ചേച്ചി ഒന്ന് സംശയിച്ചു നിന്നു.. എന്നിട്ട് പിന്നെയും ഓടാൻ ഉള്ള ഭാവത്തിൽ പിന്നോട്ട് നടന്നു..
""എന്റെ ചേച്ചി ഞാൻ ഇടിക്കുവൊന്നും ഇല്ല.. വാ.. ""
""ങ്ങാ എന്നാൽ നിന്റെ കൈ നീട്ടു.."" ചേച്ചി കൈ നീട്ടി കൊണ്ട് പറഞ്ഞു.. എന്റെ നീട്ടിയ കൈ ചേച്ചി കയ്യിൽ ഒതുക്കി.. ഇനി വാ നടക്കാം..
ചേച്ചിയുടെ കൈ നല്ല സോഫ്റ്റ് ആയിരുന്നു.. നീളൻ വിരലുകൾ എന്റെ കയ്ക്കുള്ളിലൂടെ ഇട്ടു കൊരുത് പിടിച്ചു.. ചേച്ചി അത്രയ്ക്കും ഫ്രണ്ട്‌ലി ആയി കഴിഞ്ഞിരുന്നു കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ…
""ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല.."" നടക്കുന്നതിനിടയിൽ ഞാൻ വീണ്ടും ചോദിച്ചു…
""എന്തു ബോയ് ഫ്രണ്ട് ഉണ്ടോന്നു അല്ലെ… ""
""അതെ "'
""ഉണ്ടായിരുന്നു ഇപ്പോളില്ല.. ""
""എന്തെ.. ""
""വേറൊരു നല്ല പെണ്ണിനെ കിട്ടിയപ്പോ അവൻ അവളുടെ പുറകെ പോയി… ""
""ചേച്ചിയെ വിട്ടിട്ടു പോയ അവൻ എന്തൊരു മണ്ടനാ.. '"
""എന്താടാ നീ എന്താ പറഞ്ഞെ.. ""
""അല്ല ഇത്ര സുന്ദരിയായ ചേച്ചിയെ ഒഴിവാക്കിയ അവൻ എന്തൊരു മണ്ടൻ ആണെന്ന് പറഞ്ഞതാ… ""
""പോടാ.. ഞാൻ സുന്ദരി ഒന്നും അല്ല.. '"
💬 Comments
View all comments