Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]
പുറത്തേക് നടന്നു…
ആഹാ പറഞ്ഞു പോയ കൂട്ടത്തിൽ എന്നേ കുറിച്ച് പറഞ്ഞില്ല അല്ലെ… ഞാൻ അജയ്ദേവ് എല്ലാവരും ദേവൻ എന്നു വിളിക്കും അധ്യാപക ദമ്പദികൾ ആയ ജഗന്നാഥ വർമ്മയുടെയും പാർവതിയുടെയും ഒരേ ഒരു സന്തതി ഇപ്പൊ എഞ്ചിനീയറിംഗ് മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു…
ബാക്കിയൊക്കെ വഴിയേ പറയാം...ഇല്ലേൽ റെയിൽവേ സ്റ്റേഷനിൽ വന്നവർ നിന്ന് നിന്ന് കാല് കഴക്കും..
കാറിൽ കയറി സ്റ്റാർട്ട് ചെയ്തു റിവേഴ്‌സിൽ തന്നെ റോഡിലേക് ഇറങ്ങി നേരെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ എടുത്തു..
ട്രെയിൻ ഇറങ്ങിയ ചിലർ ഓട്ടോറിക്ഷയ്ക്കും മറ്റുമായി റെയിൽവേ സ്റ്റേഷന്റെ മുൻപിൽ നിൽക്കുന്നു.. ഇനി ഇവരെ എവിടെ പോയി കണ്ട് പിടിക്കും.. അങ്കിളിന്റെ ഫോൺ നമ്പർ ആണെങ്കിൽ മേടിച്ചിട്ടും ഇല്ല എന്ന് ചിന്തിച്ചു കൊണ്ടാണ് കാർ പാർക്കിങ്ങിങ്ങിലേക് കയറ്റിയത്..
""ദേവൻ മോൻ എവിടെ പോകുവാ.. " പാർക്കിംഗ് ഫീ ചീട്ടു തരാൻ വന്ന രാജേട്ടൻ ലോഹ്യം ചോദിച്ചു..
" ങ്ങാ രാജേട്ടനോ.. രാജേട്ടാ അച്ഛന്റെ ഒരു ഫ്രണ്ടും മോളും വരുന്നുണ്ട് അവരെ കൂട്ടാൻ വന്നതാ.. പേഴ്സിൽ നിന്നും ക്യാഷ് എടുത്തു നീട്ടി കൊണ്ട് ഞാൻ പറഞ്ഞു ""
""ഇപ്പൊ തിരിച്ചു പോകുവല്ലേ.. മോൻ അത് കയ്യിൽ വെച്ചോ " രാജേട്ടൻ പാർക്കിംഗ് ഫീ വാങ്ങിയില്ല .
ഞാൻ റെയിൽവേ സ്റ്റേഷന്റെ എൻട്രൻസിലേക് കയറിയെങ്കിലും ഞാൻ ഉദ്ദേശിച്ചത് പോലുള്ളവരെ കണ്ടില്ല..
സ്റ്റേഷനിലെ ഇലക്ട്രോണിക് ഗേറ്റിലൂടെ ഞാൻ പ്ലാറ്റ് ഫോമിലേക്കു നടന്നു…
കാറിന്റെ കീ കയ്യിലിട്ട് തിരിച്ചു കൊണ്ട് ഒന്ന് ചുറ്റും നോക്കി..
""ഹലോ അജയ് അല്ലെ… "' ആരോ പുറത്തു തട്ടി ചോദിച്ചപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്..
ഒരു അൻപതു വയസ്സ് തോന്നുന്ന ഒരാൾ..സുമുഖൻ
"മോഹൻ അങ്കിൾ" എന്റെ ചുണ്ടുകൾ മന്ത്രിച്ചു
അതെ.. മോഹൻ അങ്കിൾ തന്നെ.. അച്ഛൻ വിളിച്ചു പറഞ്ഞിരുന്നു മോൻ വരുമെന്ന്.. ഇതെന്റെ മകൾ ഭാഗ്യ പുറകിൽ നിന്ന പെൺകുട്ടിയെ നോക്കി അങ്കിൾ പറഞ്ഞു..
നോട്ടം എത്തിയത് അവളുടെ വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന മിഴികളിലേക് ആയിരുന്നു..പനിനീർ പൂ പോലുള്ള മുഖം എന്ന് പറഞ്ഞാൽ ഒട്ടും അതിശയം ഉണ്ടാവില്ല കാരണം
💬 Comments
View all comments