Chapter Title : വിഷാദതരളം… വികാരഭരിതം 2 [സ്പൾബർ]
പണിക്ക് നിർത്തിയിട്ടുണ്ട്..
ഈ റൂട്ടിലൂടെ ഓടുന്ന ലൈൻ ബസാണ്..
അതിന്റെ ബ്രേക്കെടുക്കാൻ ആയിട്ടുണ്ട്..
ഗണേശൻ നടത്തിയ ഒരണ്ടർ ഗ്രൗണ്ട് അന്യോഷണത്തിൽ ആ ബസിന്റെ ഇൻഷൂർ തെറ്റിക്കിടക്കുകയാണെന്ന് മനസിലായി..
ബ്രേക്കിന് പോവുമ്പോൾ ഇൻഷൂറടക്കാം എന്നാണ് അതിന്റെ ഓണർ കരുതിയത്..
അതൊരവസരമായി ഗണേശൻ കണ്ടു..
മീരയെ പാട്ടിലാക്കാൻ ഏത് നാറിയ കളിക്കും അവൻ തയ്യാറായിരുന്നു..
വിശദമായി നടത്തിയ പഠനത്തിൽ ചില കാര്യങ്ങൾ ഗണേശൻ മനസിലാക്കി..
ഇൻഷൂറില്ലാത്ത വണ്ടി രവിയുടെ വർക് ഷോപ്പിൽ കിടന്ന് കത്തിയാൽ കമ്പനി ക്ലയിം കൊടുക്കില്ല..
അത് രവിയുടെ തലയിലാവും..
പിന്നെ ഒരു പഞ്ചായത്ത് ലൈസൻസ് പോലും രവിയുടെ വർക് ഷോപ്പിനില്ല..
നിയമത്തിന്റെ ഒരു പരിരക്ഷയും അവന് ലഭിക്കാൻ സാധ്യതയില്ല..
പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയതാണ് അവന്റെ ഷെഡ്..
അത്തരം ഷെഡിന് മുഴുവൻ കത്തിപ്പോയാലും ഒരു നഷ്ടപരിഹാരവും കിട്ടില്ല..
ഇതാണ് താൻ കാത്തിരുന്ന അവസരം എന്ന് ഗണേശനുറപ്പായി..
ഇതിനേക്കാൾ നല്ലൊരവസരം ഇനി കിട്ടാനുമില്ല..
എല്ലാം തീരുമ്പോൾ താൻ രക്ഷകനായി അവതരിക്കും..
തന്നോടുള്ള കടവും,കടപ്പാടും രവിക്ക് മറക്കാനാവില്ല..തന്ന് തീർക്കാനുമാവില്ല..
പിന്നെയാ വെണ്ണക്കട്ടി..
അവൾ വരും..
താൻ പറയുന്നതെന്തും അവൾ കേൾക്കും.. കിടക്കാൻ പറഞ്ഞാൽ കിടക്കും..
എല്ലാ പഴുതും അടച്ചാണ് ഗണേശനീ പണിക്കിറങ്ങിയത്..
അവന്റെയൊരു നീക്കവും ഇത് വരെ പിഴച്ചിട്ടുമില്ല..
ഇനി പിഴക്കില്ല എന്ന വിശ്വാസവും അവനുണ്ട്..
കയ്യിൽ പെട്രോൾ നിറച്ച കന്നാസുമായി ഗണേശൻ വർക് ഷോപ്പിലേക്ക് കയറി..
മഴക്ക് ഒരു ശമനം വരുന്നത് വരെ അവൻ കാത്തിരുന്നു..
ഇവിടുത്തെ ഓരോ മുക്കും മൂലയും അവന് പരിചിതമാണ്..
ഇവിടെ സിസിടിവി ഇല്ലെന്ന് അവനറിയാം..
പോരുന്ന വഴിക്ക് എവിടെയെല്ലാം ഉണ്ടെന്നും അവനറിയാം..
💬 Comments
View all comments