0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 2363

വിഷാദതരളം… വികാരഭരിതം 3

Vishadatharalam Vikarabharitham Part 3 | Author : Spulber

[ Previous Part ] [ www.kkstories.com]


✍️…ചാരക്കൂമ്പാരമായി മാറിയ തന്റെ വർക് ഷോപ്പിന് മുന്നിൽ എല്ലാം തകർന്ന് ഇരിക്കുകയാണ് രവി..

പുലർച്ചെ മൂന്ന് മണിയോടെ ആരോ വിളിച്ച് പറഞ്ഞാണ് അവൻ വിവരമറിഞ്ഞത്..

രവിയും, ബാബുവും എത്തുമ്പൊഴേക്കും മുഴുവൻ തീ വിഴുങ്ങിയിരുന്നു..

രവി,ആദ്യം തന്നെ സഹായത്തിനായി വിളിച്ചത് ഗണേശനെയാണ്..

ഉറക്കച്ചടവോടെ അവൻ കുതിച്ചെത്തി..

പിന്നെയെല്ലാം ഗണേശനാണ് ഏറ്റെടുത്തത്..

ഫയർഫോഴ്സിനേയും, പോലീസിനെയുമെല്ലാം വിളിച്ചത് ഗണേശനാണ്.. ഫയർഫോഴ്സ് വന്നെങ്കിലും അവർക്കൊന്നും ചെയ്യാനില്ലായിരുന്നു..

അപ്പഴേക്കും എല്ലാം കത്തിത്തീർന്നിരുന്നു..

അവിടെ നിർത്തിയിട്ട ബസ് ഒരസ്ഥി പഞ്ചരം മാത്രമായി..

രവി പറഞ്ഞതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ രീതിയിൽ ബംഗാളിപ്പയ്യന്റെ മൃതദേഹം ബസിനകത്ത് നിന്ന് കണ്ടെടുത്തത്..

അത് കണ്ട ഗണേശൻ ഉള്ളിൽ ആർത്ത് ചിരിച്ചു..

അതവൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.. ഇതിൽ നിന്ന് രവിക്ക് ഊരിപ്പോരാൻ താൻ വിചാരിച്ചാലും നടക്കില്ലെന്ന് അവന് മനസിലായി..

ഒരാൾ മരിച്ചതോടെ പ്രശ്നം വഷളായി..

യാതൊരു സുരക്ഷയുമില്ലാതെ വർക് ഷോപ്പിനുള്ളിൽ ഒരാളെ പാർപിച്ചത് നിയമത്തിന്റെ കണ്ണിൽ വലിയ തെറ്റായി..

അതിലേറെ പ്രശ്നമായി കത്തിയ ബസുടമയുടെ കാര്യം..

ആ വണ്ടിക്ക് ഇൻഷൂറില്ല..

പൂർണമായും കത്തുകയും ചെയ്തു..

ഒരു രൂപപോലും ക്ലയിം കിട്ടില്ല..

പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ, യാതൊരു രേഖയുമില്ലാത്തത് കൊണ്ട് രവിക്കും നഷ്ടപരിഹാരത്തിന് അർഹതയില്ല..

ഗണേശന്റെ വല്യമ്മയുടെ മകനായ പോലീസ് കാരന്റെ മധ്യസ്ഥതയിൽ ബസുടമയുമായി ചർച്ച നടന്നു.. വാഗ്വാദങ്ങളും, ഉന്തും തള്ളും വരെ നടന്നു..

അവസാനം മാധ്യസ്ഥൻമാർ തീർപ്പാക്കിയ സംഖ്യ കേട്ട് രവി വിറച്ച് പോയി..

💬 Comments

View all comments