Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]
വൃത്തികെട്ടവനാണവൻ..
പക്ഷേ, കാണാതിരിക്കാനാവില്ല.. പത്ത് ലക്ഷത്തോളം രൂപയാണ് അയാൾക്ക് കൊടുക്കാനുള്ളത്..
തന്നെയിപ്പോ പുറത്തേക്ക് വിളിക്കും..അയാളുടെ മുമ്പിലേക്ക് ചെല്ലാതിരിക്കാനാവില്ല..
“” പിന്നെ എന്താ നിന്റെ പരിപാടി..എന്തേലും പണിക്ക് പോണ്ടേ…
ഞാനൊന്ന് നോക്കട്ടെ… ഏതേലും വർക് ഷോപ്പിൽ തന്നെ നോക്കാം..””..
സങ്കടത്തോടെ ബാബു തലയാട്ടി..
“” അത് മാത്രമല്ലല്ലോ ബാബൂ പ്രശ്നം..
അതിലേറെ പ്രശ്നം വേറെയുണ്ട്…””..
താൻ പേടിച്ച കാര്യം ചേട്ടൻ പറയാൻ പോകുന്നെന്ന് ബാബുവിന് മനസിലായി..
ഒരു നിശ്ചിത കൂലിയൊന്നുമില്ലെങ്കിലും, രവി അവന് എന്തേലും കൊടുക്കും.. അതവൻ കൂട്ടുകാരോടൊപ്പം കറങ്ങിയും സിനിമ കണ്ടും തീർക്കും..
ഒരുപാട്പൈസക്കൊന്നും അവന് ആവശ്യവുമുണ്ടായിരുന്നില്ല..
എല്ലാം നോക്കിയിരുന്നത് രവിയാണ്.. വലിയ വലിയ പൈസയുടെ കണക്കൊന്നും അവന് അറിയുകയുമില്ല..
“” ഇനി പറയുന്നത് നിന്റെ ചേട്ടത്തിയമ്മ കൂടി കേൾക്കണം… നീ അവളെയൊന്ന് വിളിച്ചേ… “..
ഗണേശൻ പറഞ്ഞത് കേട്ട് ബാബു എഴുന്നേറ്റപ്പോഴേക്കും മീര വിളിക്കാതെ തന്നെ വാതിൽക്കലെത്തി..
ഗണേശൻ ആർത്തിയോടെയാണ് മീരയെ നോക്കിയത്..
ഈ മുതലിന് വേണ്ടിയാണ് ഇക്കണ്ട കളിയെല്ലാം കളിച്ചത്..
താൻ ഉദ്ദേശിച്ച റൂട്ടിൽ തന്നെയാണ് കാര്യങ്ങൾ നീങ്ങിയത്..
അതിന് വേണ്ടി രണ്ട് മരണങ്ങളാണ് നടന്നതെന്ന് ഒരലോസരവും അവനുണ്ടായില്ല..
മീരയൊരൽപം ക്ഷീണിച്ചിട്ടുണ്ടെന്ന് ഗണേശന് തോന്നി.. എന്നാൽ ആ പൂച്ചക്കണ്ണുകളുടെ തിളക്കം അൽപം പോലും കുറഞ്ഞിട്ടില്ല..
സൗന്ദര്യത്തിനും ഒരു കുറവുമില്ല..
ഭർത്താവ് മരിച്ചിട്ട് വെറും ഒരു മാസം മാത്രമായ ഒരു വിധവയാണ് മീരയെന്നറിമായിരുന്നിട്ടും ഗണേശൻ ആർത്തിയോടെത്തന്നെയാണ് അവളെ നോക്കിയത്..
ആ നോട്ടം സഹിക്കാനായില്ലെങ്കിലും മീര നന്ദിയോടെയാണ് ഗണേശനെ നോക്കിയത്..
“” അപ്പോ ഞാൻ കാര്യംപറയാം..
ഞാനൊരു പലിശക്കാരനാണെന്ന് നിങ്ങൾക്കറിയാലോ..?.
പലിശ കിട്ടാത്ത ഒരു കാര്യത്തിനും ഞാൻ പണം മുടക്കാറില്ല..
രവിയെന്റെ അടുത്ത കൂട്ടുകാരനായിരുന്നു…
അത് കൊണ്ട് പലിശ വേണമെന്നൊന്നും ഞാൻ പറയില്ല….
പക്ഷേ, മുതലെങ്കിലും കിട്ടണ്ടേ…?”..
മീരയും, ബാബുവും പേടിയോടെയാണ് ഗണേശൻ പറയുന്നത് കേട്ടത്..
“” രവിയുടെ മരണാനന്തര ചടങ്ങുകൾക്കടക്കം പത്ത് ലക്ഷത്തി പതിനായിരം രൂപയാണ് എന്റെ കയ്യിൽ നിന്ന് ചെലവായത്..
പലിശക്കാരനല്ലേ, എല്ലാ ചെലവും കൃത്യമായി ഞാൻ എഴുതി വെച്ചിട്ടുണ്ട്…
ഞാനെന്താണിനി ചെയ്യേണ്ടത്…
അതിനി പറയേണ്ടത് നിങ്ങളാണ്…”..
കുഴഞ്ഞ് വീഴുമെന്ന് തോന്നിയ മീര വാതിൽ പാളിയിൽ മുറുക്കിപ്പിടിച്ചു..
ബാബുവിനും സംഖ്യയുടെ വലിപ്പം കേട്ട് ബോധം പോകുമെന്ന് തോന്നി..
“”പലിശ ഏതായാലും എനിക്ക് വേണ്ട…
പക്ഷേ, ഞാൻ ചെലവാക്കിയ പൈസ എനിക്ക് തിരിച്ച് വേണം…
മീര പറ… പൈസ മേടിക്കാൻ ഞാനെന്ന് വരണം…?”..
വാതിൽ പാളിയിൽ പിടിച്ച് നിൽക്കുന്ന മീരയെ
💬 Comments
View all comments