0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 1579

ഒരു പാട് പൈസയടക്കാനുണ്ട്..

മുന്നിലേക്കുള്ള വഴി ഇരുളടഞ്ഞതായി രവിക്ക് തോന്നി..ഇനിയൊന്നും തനിക്ക് പ്രതീക്ഷിക്കാനില്ലെന്നും രവിക്ക് മനസിലായി..

മനപ്പൂർവ്വമല്ലാത്ത നരഹത്യ രവിയുടെ മേൽ ചുമത്തിയേക്കുമെന്ന് പോലീസ് കാരൻ ഒരു സൂചന കൊടുത്തു..

എതിർഭാഗം ശക്തമായാൽ എട്ട് വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടിവരും..

ജീവിതമാകെ തകർന്ന മട്ടിലാണ് രവി വീട്ടിലെത്തിയത്.. മീരയോട് പോലും അവനൊന്നും മിണ്ടിയില്ല..

കാര്യത്തിന്റെ ഗൗരവം അവൾക്കും മനസിലായിരുന്നു..

രവിക്കന്ന് രാത്രി ഉറങ്ങാനായില്ല..

ഒരു പെറ്റിക്കേസിൽ പോലും കുടുങ്ങാത്ത അവന് താനൊരു കൊലപാതകക്കേസിൽ പ്രതിയായെന്നറിഞ്ഞ് വല്ലാത്ത പേടി തോന്നി..

മുറിയിലെ വെളിച്ചം കെടുത്താൻ അവൻ സമ്മതിച്ചില്ല..

കണ്ണുകൾ തുറുപ്പിച്ച് തന്റെ കുടുംബത്തിന്റെ ഭാവിയെ പറ്റി ആലോചിച്ചിട്ട് അവനൊരെത്തും പിടിയും കിട്ടിയില്ല..

താൻ ജയിൽ പോയി കിടന്നാൽ മീരയും, ബാബുവും എങ്ങിനെ ജീവിക്കും..

ചെറുക്കനാണെങ്കിൽ പണിയൊന്നും പഠിച്ചിട്ടുമില്ല..

മീരയെ ഒറ്റക്കിട്ട് താനെങ്ങിനെ ജയിലിലേക്ക് പോവും..?..

ഹൃദയം പൊട്ടി കരഞ്ഞ രവിയെ ആശ്വസിപ്പിക്കാനാവാതെ മീര കുഴങ്ങി..

അവൾക്കും ഉറങ്ങാനായില്ല..

പുലർച്ചെയെപ്പൊഴോ ഒന്ന് മയങ്ങിയ മീര ഞെട്ടിയുണർന്ന് നോക്കുമ്പോ കിടക്കയിൽ രവി ഉണ്ടായിരുന്നില്ല..പരിഭ്രമത്തോടെ ചാടിയെണീറ്റ മീര, വീടാകെ തിരഞ്ഞിട്ടും രവിയെ കാണാനായില്ല..

അവൾ പേടിയോടെ ബാബുവിനെ വിളിച്ചുണർത്തി..

രണ്ടാളും വീട്ടിലും പുറത്തും രവിയെ തിരഞ്ഞു..

ഒരു സംശയം തോന്നിയ ബാബു വണ്ടിയെടുത്ത് കത്തിച്ചാമ്പലായ വർക് ഷോപ്പിനടുത്ത് പോയി നോക്കിയെങ്കിലും രവിയെ കണ്ടെത്തിയില്ല..

തൊടിയിലെ മരക്കൊമ്പിൽ രവിയുടെ ചലനമറ്റ ശരീരം തൂങ്ങിയാടുന്നത്

ആദ്യം കണ്ടത് ഒരയൽവാസിയാണ്…

ഒറ്റ ദിവസത്തെ മാനസിക സംഘർഷം തന്നെ താങ്ങാനാവാതെ രവി ജീവനൊടുക്കി..

✍️…

കൃത്യം ഒരു മാസം കഴിഞ്ഞാണ് പിന്നെ ഗണേശൻ പ്രത്യക്ഷപ്പെട്ടത്..

രാവിലെത്തന്നെ അവൻ രവിയുടെ വീട്ടിലെത്തി..

ഗണേശൻ ചെയ്ത സഹായങ്ങളൊക്കെ മീരക്കറിയാം..

ഏട്ടൻ മരിച്ചയന്നും ഗണേശൻ എല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്നു..

ആരും ക്ഷണിക്കാതെ തന്നെ ഗണേശൻ അകത്തേക്ക് കയറി സോഫയിലിരുന്നു..

“” ബാബൂ… നീയിരിക്ക്… നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്…””.

ഭവ്യതയോടെ മുന്നിൽ നിൽക്കുന്ന ബാബുവിനോട് ഗണേശൻ പറഞ്ഞു..

ബാബു തൊട്ടപ്പുറത്തുള്ള ഒരു കസേരയിലിരുന്നു..

“ഇനിയെന്താ ബാബൂ നിന്റെ പരിപാടി..?.

വർക് ഷോപ്പ് നമുക്ക് വീണ്ടും തുടങ്ങണ്ടേ…?”..

ഒരു രക്ഷകന്റെ മട്ടിൽ ഗണേശൻ ചോദിച്ചു..

അകത്തിരുന്ന് മീര,ഗണേശന്റെ സംസാരം കേൾക്കുന്നുണ്ട്..

“” ചേട്ടാ… എനിക്ക്… ഞാൻ… പണിയൊന്നും… പഠിച്ചിട്ടില്ല… “..

പതറിക്കൊണ്ട് ബാബു പറഞ്ഞു..

“” നാലഞ്ച് കൊല്ലമായില്ലേ ബാബൂ..

ഇനിയും പണി പഠിച്ചില്ലേ നീ…?””..

അതിലെ പരിഹാസം അകത്തിരിക്കുന്ന മീരക്ക് മനസിലായി..

ഗണേശനെ കാണാൻ മീരക്ക് ഒട്ടും താൽപര്യമില്ലായിരുന്നു..

💬 Comments

View all comments