0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 1583

ക്ലിനിക്കിൽ മീരയെ കയറ്റാൻ നോക്കിയെങ്കിലും അതും ഗണേശൻ മുടക്കി…

ബാബു എന്നും പണിക്ക് പോകുന്നുണ്ടെങ്കിലും, വീട് പട്ടിണി കൂടാതെ കഴിയുന്നുണ്ടെങ്കിലും ഗണേശന് കൊടുക്കാനുള്ള പൈസക്ക് ഒരു തീരുമാനവുമാവാതെ രണ്ട് മാസം കടന്ന് പോയി…

അതിരാവിലെത്തന്നെ, ബാബു പണിക്കിറങ്ങും മുൻപ് തന്നെ ഗണേശന്റെ ബുള്ളറ്റ് മുറ്റത്ത് വന്ന് നിന്നു..

നെഞ്ചിലൊരിടിമുഴക്കമായാണ് ബുള്ളറ്റിന്റെ ശബ്ദം അകത്ത് നിന്ന് മീരയും ബാബുവും കേട്ടത്..

നേരെ അകത്തേക്ക് കയറിയിരുന്ന ഗണേശൻ രണ്ടാളെയും വിളിച്ചു..

വാതിൽ പടിയിൽ പിടിച്ച് നിന്ന മീരയുടെ പിന്നിലായാണ് ബാബു നിന്നത്..

“” മീരേ… അപ്പോ എങ്ങിനെയാ കാര്യങ്ങൾ… ?..

നീ പറഞ്ഞ അവധിയാ ഇന്ന്…””..

പൈസ റെഡിയായിട്ടില്ലെന്ന് ഗണേശനുറപ്പായിരുന്നു..

അവൻ ഉള്ളിൽ ആർത്ത് ചിരിക്കുകയാണ്..

ഈ വെണ്ണക്കട്ടി മാത്രമല്ല, അത്യാവശ്യം തരക്കേടില്ലാത്ത ഈ വീടും, മുറ്റത്ത് കിടക്കുന്ന സ്വിഫ്റ്റ് കാറും വൈകാതെ തനിക്ക് സ്വന്തമാകുമെന്ന് ഉൾപ്പുളകത്തോടെ ഗണേശനോർത്തു..

“” അത്… പൈസ… റെഡിയായിട്ടില്ല…””.

തേങ്ങിക്കൊണ്ടാണ് മീര പറഞ്ഞത്..

“ ശരി… ഇനി ഞാനെന്ന് വരണം… ?..

മീരക്ക് കഴിയുന്ന ദിവസം പറഞ്ഞാ മതി…””..

ഇയാളെന്താണിത്ര മാന്യതയോടെ സംസാരിക്കുന്നതെന്ന് മീരക്ക് മനസിലായില്ല..

പക്ഷേ, ഒരു ദിവസം പറയാൻ മീരക്കാവില്ലായിരുന്നു..

അവളൊന്നും മിണ്ടിയില്ല..

“ ബാബൂ… നീയെന്താടാ ചേട്ടത്തിയുടെ പിന്നിൽ ഒളിച്ച് നിൽക്കുന്നോ… ?.

ഇങ്ങോട്ട് വാടാ… എന്നിട്ടിതിനൊരു തീരുമാനം പറ… “..

ചിരിയോടെത്തന്നെയാണ് ഗണേശൻ പറഞ്ഞത്..

ബാബു പേടിയോടെ മുന്നിലേക്ക് നീങ്ങി നിന്നു..

പക്ഷേ, ഒന്നും മിണ്ടിയില്ല..

“” രണ്ടാളും ഒന്നും മിണ്ടാതിരുന്നാ ശരിയാവൂല….

പത്ത് ലക്ഷം രൂപയാണ് എനിക്ക് തരാനുള്ളത്..

അത് വെറുതെ കളയാൻ പറ്റുമോ..?..

നിങ്ങൾക്ക് പറ്റുന്നൊരു ഡേറ്റ് പറഞ്ഞാ മതി…

ഞാനന്ന് വരാം..

പക്ഷേ, അന്നെന്റെ പണം കിട്ടണം… “..

മുഖത്തൊരു ദേഷ്യവുമില്ലാതെയാണ് ഗണേശനത് പറഞ്ഞതെങ്കിലും അതിലെ മുന്നറിയിപ്പ് മീരക്ക് വ്യക്തമായി മനസിലായി..

അത് പറയുമ്പോഴും അവൻ മീരയെ ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു…

അതിനും മീരയും, ബാബുവും ഒന്നും മിണ്ടിയില്ല..

എന്ത് മിണ്ടാൻ… ?..

“” അപ്പോ നിങ്ങൾക്കൊന്നും പറയാനില്ല..

ശരി…

എന്നാൽ ഞാൻ ചില കാര്യങ്ങൾ അങ്ങോട്ട് പറയാം…

ശ്രദ്ധിച്ച് കേട്ടിട്ട് മാത്രം മറുപടി പറഞ്ഞാമതി…””..

ചൂണ്ടയിൽ കുരുങ്ങിയ മീനിനെ ഗണേശൻ പതിയെ വലിക്കാൻ തുടങ്ങി..

“ ഈ വീടിപ്പോ വിൽക്കാൻ പറ്റില്ലെന്ന് എനിക്കറിയാം…

ആധാരം ബാങ്കിലാണല്ലോ…

കാറ് വിറ്റാലും എന്റെ കടം തീരുകയുമില്ല… എന്റെ പൈസ ഇന്ന ദിവസം തന്ന് തീർക്കാം എന്ന് നിങ്ങളൊട്ട് പറയുന്നുമില്ല…

അപ്പോ പിന്നെ

💬 Comments

View all comments