Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]
ബാബൂനോ, പോലീസിനോ ഇവനെ യാതൊരു സംശയവുമില്ല..
പഴുതടച്ചാണിവൻ കളിച്ചത്..ഇപ്പോ തനിക്കറിയാം..
ഈ ലോകത്ത് തനിക്ക് മാത്രമറിയാം..
ഇവനാണത് ചെയ്തത്..
മീരയെ വിധവയാക്കിയത് ഇവനാണ്..
സിഗററ്റ് ആഞ്ഞ് വലിച്ച് തനിക്കിതിലുള്ള സാധ്യതകൾ അപ്പു ചിന്തിച്ചു…
ഈവോയ്സ് ഗണേശന് തന്നെ കേൾപിച്ച് കൊടുത്ത് അവനിൽ നിന്ന്കുറച്ച്പണം പിടുങ്ങാം..എത്ര ചോദിച്ചാലും തരാൻ അവൻ തയ്യാറാവും..
പക്ഷേ,ഇവനെ വിശ്വസിക്കാൻ പറ്റില്ല..
ഈ വിവരം താനറിഞ്ഞെന്ന് ഇവനറിഞ്ഞാൽ തന്നെ കൊല്ലാൻ പോലും ഇവൻ മടിക്കില്ല…
ഒരു പെണ്ണിന് വേണ്ടി രണ്ടാളെ കൊന്ന ഇവന് താനൊന്നും ഒരു വിഷയമല്ല..
വേണ്ട… അത് വേണ്ട..
മീരയെ തന്നെ അറിയിക്കാം..
ദൂരെ നിന്ന് കൊതിയോടെ നോക്കിയ ആ പൂച്ചക്കണ്ണിയെ ഇതിന്റെ പേരിൽ അടുത്ത് നിന്നൊന്ന് കാണാലോ…
മതി.. അത് മതി..
ബാക്കിയൊക്കെ പിന്നെ…
ഇതിന്റെ തുടർനടപടികൾ അവർ തീരുമാനിക്കട്ടെ..
താനെന്തിനും ആ പൂച്ചക്കണ്ണിയോടൊപ്പം ഉണ്ടാവും..
ആ കുടുംബം ഇനി തന്റെയും കുടുംബമാണ്..
അവളെനിക്ക് എന്റെ… എന്റെ…
ബാക്കി ചിന്തിക്കാൻ അപ്പൂനായില്ല.. ഷെഢിക്കുള്ളിൽ കിടന്ന് പിടക്കുകയാണ് എട്ടിഞ്ച് വീരൻ..
ഗണേശനെ ഉണർത്താതെ അപ്പു എണീറ്റു..
കുലച്ച കുണ്ണ ഷെഢിക്കുള്ളിൽ ഒതുക്കി വെച്ച് അവൻ ബൈക്കിൽ കയറി.
ഒരു ബോധവുമില്ലാതെ കിടക്കുന്ന ഗണേശനെയൊന്ന് നോക്കി അവൻ ബൈക്ക് സ്റ്റാർട്ടാക്കി..
നേരം ഒത്തിരിയായിട്ടുണ്ട്..
എങ്കിലും പോവാതെ വയ്യ..
മീരയെ ഇപ്പോ തന്നെ കാണണം.
ഇങ്ങിനെ അവകാശത്തോടെ അവിടെ കയറിച്ചെല്ലാൻ മറ്റൊരവസരമുണ്ടാവില്ല..
തന്റെ കയ്യിലുള്ളത് വിലമതിക്കാനാവാത്ത അമൂല്യ നിധിയാണ്… ഏത് പാതിരാത്രിയിലും മീരയെ വിളിച്ചുണർത്താൻ തനിക്കിപ്പോ അധികാരമുണ്ട്..
അവൾ തന്നെ സൽക്കരിച്ചിരുത്തും..
അവളുടെ ജീവിതം നശിപ്പിച്ചവനെ എന്നെന്നേക്കുമായി തകർക്കാൻ കരുത്തുള്ള ആയുധമാണ് തന്റെ കയ്യിലുള്ളത്..
💬 Comments
View all comments