0%

Chapter Title : വിഷാദതരളം… വികാരഭരിതം 5 [സ്പൾബർ]

Author : Spulber Read All Parts 3.7K

ഏട്ടനെ ഇല്ലാതാക്കിയ അവനെ കൊല്ലണം ഏട്ടത്തീ…

ഞാനത് ചെയ്യാം… “..

ബാബു വീറോടെ പറഞ്ഞു..

“ബാബൂ… അവനെ കൊന്നത് കൊണ്ട് നമുക്കുണ്ടായ നഷ്ടം തീരില്ല…

എന്ത് കിട്ടിയാലും നമ്മുടെ നഷ്ടം നികത്താനുമാവില്ല…

എന്നാലും ഒരാളെ കൊന്നാൽ നമ്മൾ ജയിലിൽ പോയി കിടക്കേണ്ടി വരും…

അതിൽ കാര്യമില്ല..

എന്ന് വെച്ച് അവനെ വെറുതെ വിടാനുമാവില്ല… “..

മീര ഒരിറക്ക് ചായ കുടിച്ചു..

അപ്പുവിന്റെ മുഖത്തേക്ക് നോക്കി ചുണ്ടിൽ പറ്റിയ ചായ നാവ് നീട്ടി നക്കിയെടുത്തു..

“”അപ്പൂന്റെ അഭിപ്രായം പറ..

വളരെ ചിന്തിച്ച് വേണം നമുക്കൊരു തീരുമാനമെടുക്കാൻ…”..

മീര,അപ്പുവിനെ നോക്കി..

“ശരിയാ… ഗണേശൻ ചില്ലറക്കാരനല്ല….എന്ത് നാറിയ കളിയും അവൻ കളിക്കും…

എനിക്കിതിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല…

മീര എന്ത് പറയുന്നോ അത് ഞാൻ ചെയ്തിരിക്കും… “..

അപ്പു അവന്റെ അഭിപ്രായവും പറഞ്ഞു..

“”നീയീ മുട്ടയെടുത്ത് കഴിക്കെടാ… “..

ഒരു മുട്ടയെടുത്ത് മീര,അപ്പുവിന് കൊടുത്തു..

അപ്പു ഒരു ചിരിയോടെ മുട്ട വായിലേക്കിട്ടു..

“”എന്നാ ഞാനൊരഭിപ്രായം പറയാം…

ഗണേശനെ നമുക്ക് തകർക്കേണ്ടത് കായികമായിട്ടല്ല…

അത് കൊണ്ട് പ്രത്യേകിച്ച് നമുക്ക് നേട്ടമൊന്നുമില്ല…

അപ്പൂന്റെ കയ്യിലുള്ള അവന്റെ വോയ്സ് വെച്ച് നമുക്കവനെ ബ്ലാക് മൈൽ ചെയ്യണം…

നമ്മൾ ചോദിച്ചാൽ എന്തുമവൻ തരണം…

എന്തും…

അവന്റെ സ്വത്ത് മുഴുവൻ വേണമെങ്കിൽ നമുക്കെഴുതി വാങ്ങാം…

അങ്ങിനെയാണ് അവനെ തകർക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം… “..

മീര രണ്ടാളെയും നോക്കി..

അത് തരക്കേടില്ലെന്ന് അപ്പൂനും തോന്നി..

“അതെ… അതാണ് വേണ്ടത്..

അവനെ ഒന്നുമില്ലാത്തവനാക്കി മാറ്റണം…

എത്ര കിട്ടിയാലും നമ്മുടെ നഷ്ടത്തിന് പകരമാവില്ല…

എന്നാലും അവൻ ചെയ്ത ചതിക്ക് അവനനുഭവിക്കണം… “..

അപ്പു

💬 Comments

View all comments