0%

Chapter Title : വിഷാദതരളം… വികാരഭരിതം 5 [സ്പൾബർ]

Author : Spulber Read All Parts 3.7K

?””..

മീരയുടെ കൊഞ്ചൽ കേട്ടിട്ട് അപ്പൂന് സഹിക്കുന്നില്ല..

“” ഉം… ഉറങ്ങണം…

എന്തിനാ മീരയിപ്പോ വിളിച്ചേ… ?.

എന്തേലും പറയാനുണ്ടോ… ?””..

“” ഉം… പറയാനുണ്ട്…

പ്രധാനപ്പെട്ടൊരു കാര്യം അപ്പൂനോട് പറയാനുണ്ട്…

നാളെ രാവിലെ ഇവിടെ വരെയൊന്ന് വരോ… ?””..

വരും.. നീ വിളിച്ചാ ഏത് നേരത്തും, എത് നരകത്തിലേക്കും ഈ അപ്പു പറന്ന് വരും..

നീ പറയുന്നതെന്തും ഈ അപ്പു ചെയ്യും..

അവൻ ഉള്ളിൽ അലറിപ്പറഞ്ഞു..

“” അത്…രാവിലെ…

പണിക്ക് പോണ്ടേ… ?..

ഞാൻ വൈകീട്ട് വന്നാ മതിയോ… ?””..

“” പോര… എനിക്ക് രാവിലെത്തന്നെ അപ്പൂനെ കാണണം…

ഇന്ന് മുഴുവൻ ഉറക്കൊഴിച്ചിട്ട് രാവിലെ പണിക്ക് പോവാനോ… ?..

വേണ്ട…

നാളെ പണിക്ക് പോണ്ട…

രാവിലെ ഇങ്ങോട്ട് വന്നാ മതി..

ബാബൂനോട് ഞാൻ പറഞ്ഞോളാം… “..

മീരയുടെ സ്വരം അതിമധുരതരവും, അതിവികാരഭരിതവും ആയിരുന്നു..

“” എന്താ ഇത്ര പ്രധാനപ്പെട്ട കാര്യം…?””..

സിഗററ്റിൽ നിന്ന് ഒരു പുകയെടുത്ത് അപ്പു ചോദിച്ചു..

അവൻ പുക ഉള്ളിലേക്കെടുക്കുന്നതും, അത് ഊതിപ്പറത്തുന്നതും ചെറിയ ശബ്ദത്തിലൂടെയാണെങ്കിലും മീരയത് കൃത്യമായി പിടിച്ചെടുത്തു..

“” അപ്പു സിഗററ്റ് വലിക്കുകയാണോ..?”..

മീരയുടെ ചോദ്യം അവനെ അമ്പരപ്പിച്ചു..

“ അത്… പുറത്ത്… നല്ല തണുപ്പ്…

അപ്പോ ഒന്ന് വലിച്ചതാ…””..

മീരക്ക് വലിക്കുന്നത് ഇഷ്ടമാവില്ല എന്നോർത്ത് അപ്പു പറഞ്ഞു..

“ പുറത്തോ… ?.

അപ്പു വീടിന് പുറത്താണോ കിടക്കുന്നേ.,.?””..

ആശ്ചര്യത്തോടെ മീരയുടെ ചോദ്യം..

“” അല്ലെന്നേ… മുറിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല…

കുറച്ച് നേരം പുറത്തിരിക്കാമെന്ന് കരുതി…””..

“” അതെന്താ അപ്പൂ… ഇത്ര നേരമായിട്ടും ഉറക്കം വരാത്തത്… ?””..

“”

💬 Comments

View all comments