Chapter Title : വിഷാദതരളം… വികാരഭരിതം 6 [സ്പൾബർ]
കാരനാണ്..
അപ്പു,’ ഗണേശന്റെ കൂട്ട് കെട്ടിനെ കുറിച്ച് ഒരന്വോഷണം നടത്തിയിരുന്നു..
അതിൽ നിന്നാണ് സുധാകരനെ കുറിച്ച് അറിഞ്ഞത്..
ആധാരം സംബന്ധമായ എല്ലാ കാര്യങ്ങളും സുധാകരനാണ് ഗണേശന് ചെയ്ത് കൊടുക്കുന്നത്..
പൈസ കിട്ടിയാൽ എന്ത് നെറികേട് ചെയ്യാനും സുധാകരന് മടിയില്ല..
എന്ന് വെച്ച് സുധാകരന്,ഗണേശനോട് പ്രതോകിച്ച് ഒരടുപ്പമൊന്നുമില്ല..
അവന് കാശ് കിട്ടണം..
ആർക്ക് വേണേലും എന്തും അവൻ ചെയ്ത് കൊടുക്കും..
ഗണേശൻ അമ്പരന്ന് അപ്പൂനെ നോക്കി..തന്റെ ജാതകം വരെ ഇവൻ തോണ്ടിയെടുത്തെന്ന് അവന് മനസിലായി..
“” വിളിക്ക്… സുധാകരനെ വിളിക്ക്..
എന്നിട്ട് ഏതൊക്കെ മുദ്രപ്പേപ്പറാ വേണ്ടതെന്ന് പറയ്…
കട തുറന്ന് അതെടുത്ത് തരാൻ പറ..
ഞങ്ങള് പോയിക്കോളാം… “..
അപ്പു, ഗണേശന്റെ പോക്കറ്റിൽ നിന്ന് അവന്റെ മൊബൈൽ ഫോണെടുത്തു..
“ഇന്നാ… ലോക്ക് തുറക്ക്… “..
മൊബൈൽ അവന്റെ കയ്യിനടുത്തേക്ക് വെച്ച് അപ്പു പറഞ്ഞു..
ഗണേശന് വിരൽ ശരിക്കനക്കാൻ വയ്യ..
എങ്കിലും അവൻ ഏതൊക്കെയോ നമ്പർ കുത്തി ലോക്കഴിച്ചു..
“” സുധാകരന്റെ പേരെന്താ സേവ് ചെയ്തത്..?”..
“” ആധാരം…””..
അവൻ മെല്ലെ പറഞ്ഞു.
കോൺടാക്റ്റ് ലിസ്റ്റ്റിൽ നിന്ന് ആധാരം എന്ന് സേവ് ചെയ്തതിലേക്ക് അപ്പു ഡയൽ ചെയ്തു..
അവസാന ബെല്ലിനാണ് അവിടെ ഫോണെടുത്തത്..
“” എന്താ ഗണേശാ ഈ നേരത്ത്…?”..
ഉറക്കച്ചടവോടെ സുധാകരന്റെ ചോദ്യം..
ഗണേശൻ ശബ്ദത്തിൽ മാറ്റം വരാതിക്കാൻ പ്രത്യേകം ശ്രദ്ധിച്ച് സുധാകരനോട് വിവരം പറഞ്ഞു…
നല്ലൊരു കോളാണെന്ന് മനസിലായ സുധാകരന്റെ ഉറക്കച്ചടവ് മാറി..
വേണ്ട പേപ്പറുകളെല്ലാം ഗണേശൻ പറഞ്ഞു..
ഒരു മണിക്കൂറാണ് സുധാകരൻ സമയം ചോദിച്ചത്..
മൊബൈൽ കട്ടാക്കിയ അപ്പു,ഗണേശന്റെ മടിക്കുത്തഴിച്ച് അതിൽ നിന്നും ഒരു കെട്ട് നോട്ടെടുത്ത് ബാബൂന്റെ കയ്യിൽ കൊടുത്തു..
“ബാബൂ.. തൽക്കാലം ഇവനെ ഈ മുറിയിൽ പൂട്ടിയിടാം..
നമുക്ക് പോയി ആ പേപ്പർ വാങ്ങി വരാം..
മീരക്കിവിടെ ഒറ്റക്ക് നിൽക്കാൻ പേടിയൊന്നുമില്ലല്ലോ…?”..
അപ്പു ചോദിച്ചു..
“”ഇല്ല… ഞാനിവിടെ ഇരിക്കാം… “..
മീര പറഞ്ഞു..
“എന്നാ വാ… നമുക്ക് പുറത്തിറങ്ങാം…””..
മുന്നോട്ട് നടന്ന അപ്പുവിന്റെ കയ്യിൽ ബാബു പിടിച്ചു..
“” അപ്പൂ… നീ വരണ്ട…
ഞാൻ പോയി വരാം…
നീ ഇവിടെ നിന്നാ മതി…””..
വലിഞ്ഞ് മുറുകിയ മുഖത്തോടെ ബാബുവത് പറഞ്ഞപ്പോ അപ്പൂനെന്തോ പന്തികേട് തോന്നി..
“” അത് വേണ്ടെടാ… രാത്രിയല്ലേ, നല്ല മഴയും..
ഞാനും കൂടി വരാം…””..
അവന്റെ തോളിൽ പിടിച്ച് അപ്പു പറഞ്ഞു..
“” അതല്ല… വേറെ കാര്യമുണ്ട്…
ഞാൻ വരാൻ ഒരു രണ്ട് മണിക്കൂറെടുക്കും…
💬 Comments
View all comments