0%

Chapter Title : വിഷാദതരളം… വികാരഭരിതം 6 [സ്പൾബർ]

Author : Spulber Read All Parts 1183

ഇവരെ പ്രധിരോധിക്കാനാവില്ല..

“” ചെയ്യാം…””..

ഗണേശൻ തളർന്ന് പോയിരുന്നു..

“” ശരി… നിന്റെ സ്വത്തിന്റെയൊക്കെ വിവരം പറ…

ഒന്നും മറച്ച് വെക്കണ്ട… എല്ലാം പറഞ്ഞോ…””..

ഗണേശൻ എല്ലാം പറഞ്ഞു..

സത്യസന്ധമായി തന്നെ..

എത്രയും പെട്ടെന്ന് ഇവിടുന്ന് രക്ഷപ്പെട്ടാ മതി എന്നേ അവനുള്ളൂ..

തന്റെ സ്വത്ത്വന്നും തന്നെ രക്ഷിക്കാൻ വരില്ലെന്ന് അവന് മനസിലായി..

“” അപ്പോ ഗണേശാ…

നിന്റെയാ റബ്ബർ തോട്ടം… ടൗണിലുള്ള ഷോപ്പിംഗ് കോംപ്ലക്സ്.. പിന്നെയാ രണ്ട് ടൂറിസ്റ്റ് ബസും..

അത് ഇന്ന് തന്നെ മീരയുടേയും, ബാബൂന്റെയും പേരിലേക്കെഴുതണം..

ഇത് ഞങ്ങൾ വിലകൊടുത്ത് വാങ്ങിയതായേ വരാവൂ…””..

“ അത്… നാളെ… ഞാൻ… വേണ്ടത്… ചെയ്തോളാം…””..

ഗണേശൻ വിക്കി വിക്കി പറഞ്ഞു..

അവൻ എന്തിനും തയ്യാറായിരുന്നു…

“” പോരല്ലോ ഗണേശാ…

ഇന്ന്… ഇന്ന് രാത്രി തന്നെ വേണം…

നാളെയാവുമ്പോഴേക്ക് നീ തനി സ്വഭാവം കാണിക്കും…””..

മീര കോരിത്തരിപ്പോടെ അപ്പുവിനെ നോക്കി നിൽക്കുകയാണ്..

ഓരോ പഴുതുമടച്ചാണ് അവന്റെ നീക്കം..

ചെക്കനെ കടിച്ച് തിന്നാൻ തോന്നുണ്ടവൾക്ക്..

ഇതൊന്ന് കഴിഞ്ഞോട്ടെ..

“” ഇല്ല… ഞാൻ വാക്ക് മാറില്ല…

എനിക്ക്… ഹോസ്പിറ്റലിൽ പോണം…

വേദന സഹിക്കുന്നില്ല…”..

ഗണേശൻ സഹിക്കാനാവാതെ പറഞ്ഞു..

“” ഗണേശാ…തീയിൽ വെന്ത് മരിച്ച ആ ബംഗാളി എത്ര വേദന സഹിച്ചെന്ന് നിനക്കറിയോ… ?.

കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ എന്റേട്ടൻ അനുഭവിച്ച വേദന എത്രയാന്ന് നിനക്കറിയോ..?.

അപ്പോ നീയും സഹിക്കണം…

മരണ വേദനയല്ലെങ്കിലും കുറച്ചൊക്കെ നീയും സഹിക്കണമെടാ പട്ടീ…””.

ബാബൂന്റെ കയ്യിലെ ഇരുമ്പ് വടി വീണ്ടും ഉയർന്ന് താഴ്ന്നു..

ഗണേശന്റെ മുട്ട് കാലിനാണ് ഇത്തവണ അടി വീണത്..

“” ആ… ആ… ആ… തല്ലരുത്… ഇനി തല്ലരുത്… നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്യാം…

ആ… ആ… ആ…

ഈ… നേരത്ത്… മുദ്രപ്പത്രം… കിട്ടില്ല..

അതാ… നാളെ മതിയെന്ന്… പറഞ്ഞത്…””..

ഗണേശൻ ദയനീയമായി കരഞ്ഞു..

അതോടെ ബാബുവിന് പരിഭ്രമമായി..

മീരക്കും..

ഇനിയെന്ത് ചെയ്യും… ?.

അതോർത്തില്ല..

നാളെ വരെ ഗണേശനെ എന്ത് ചെയ്യും..?.

അവനെ വിട്ടാൽ ചിലപ്പോ ഇനി കിട്ടിയെന്ന് വരില്ല..

അവൻ നാറിയ കളി കളിക്കാനും മതി..

“ അത് സാരമില്ല ഗണേശാ…

നിന്റെ ചെറ്റത്തരത്തിനെല്ലാം കൂട്ട് നിൽക്കുന്നവനല്ലേ സുധാകരൻ..

എത്ര പാവങ്ങളെ ചതിക്കാൻ അവൻ നിനക്ക് മുദ്രപ്പത്രം എഴുതിത്തന്നിരിക്കുന്നു…

നീ വിളിക്ക്… നീ വിളിച്ചാ അവൻ ഏത് സമയത്തും കട തുറന്ന് മുദ്രപ്പത്രം എടുത്ത് തരും..

ഞങ്ങള് പോയി വാങ്ങിച്ചോളാം… “..

സുധാകരൻ മുദ്രപ്പത്രം എഴുത്ത്

💬 Comments

View all comments