0%

Chapter Title : വിഷാദതരളം… വികാരഭരിതം 6 [സ്പൾബർ]

Author : Spulber Read All Parts 1182

നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നിനക്ക് കിട്ടുമെന്ന് മാത്രം…”..

“” ഞാൻ… ഞാനെന്താണ് ചെയ്യേണ്ടത്.?

നിങ്ങളെന്ത് പറഞ്ഞാലും ഞാനത് ചെയ്യാം…””..

ഗണേശൻ നിസഹായനായി..

“” പറയാം… നീ ചെയ്യേണ്ടത് ചെറിയൊരു കാര്യം…

നിന്റെ വീടല്ലാത്ത മുഴുവൻ സ്വത്തുക്കളും ഏട്ടത്തിയുടെ പേരിൽ എഴുതിക്കൊടുക്കണം…

നിന്റെയാ രണ്ട് ടൂറിസ്റ്റ് ബസ് ഉൾപെടെ…

ആലോചിക്കാനും, ചിന്തിക്കാനുമൊന്നും സമയമില്ല…

പെട്ടെന്ന് പറയണം…””..

ഗണേശൻ ഞെട്ടിപ്പോയി..

ചതിച്ചും ഭീഷണിപ്പെടുത്തിയും വാരിക്കൂട്ടിയ സ്വത്ത് കൈ വിടുകയോ..?

ഒരിക്കലും ചിന്തിക്കാനാവാത്ത കാര്യം..

അതിൽ ഭേദം മരണമാണ്..

പെട്ടെന്ന് ഗണേശൻ ഉറക്കെ നിലവിളിച്ചു..

അവന്റെ ഇടത്തേ കൈമുട്ടിൽ കമ്പി വടി വന്ന് ആഞ്ഞ് പതിച്ചു..

“”പറ… നിനക്കതിന് സമ്മതമാണോ.. ?.

അല്ലെങ്കിൽ ഇപ്പോ പോലീസിനെ വിളിക്കാം…

പക്ഷേ, നിന്നെ സ്ട്രച്ചറിലായിരിക്കും കൊണ്ട് പോവുക…

നിന്റെ ഓരോ എല്ലും അടിച്ച് നുറുക്കും ഞാൻ…””..

ഇനിയെവിടെ അടിക്കണമെന്ന് നോക്കി ബാബു കമ്പി വടി ഉഴിഞ്ഞു..

“” ഗണേശാ… സമ്മതിച്ചേക്ക്…

പലരേയും ചതിച്ചതല്ലേ നീ… ?..

എത്ര കുടുംബം നീ വഴിയാധാരമാക്കി…

ഒരു തിരിച്ചടി കിട്ടുമെന്ന് നീ കരുതിയില്ല അല്ലേ… ?..

നിന്റെ ജീവൻ നിനക്ക് തിരിച്ച് തരാം…

ഇഴഞ്ഞാണെങ്കിലും നിനക്ക് പുറത്ത് തന്നെ ജീവിക്കാം..

അല്ലേൽ മരണം വരെ ജയിലിൽ…

വേഗം പറഞ്ഞോ…””..

അപ്പു മുന്നറിയിപ്പെന്ന പോലെ പറഞ്ഞു..

പെട്ടു എന്ന് ഗണേശനുറപ്പായി..

ഇതിൽനിന്ന് തനിക്കൂരാൻ പറ്റില്ല..

ഒരു കുഞ്ഞുപോലുമറിയാതെ ചെയ്ത കാര്യമാണ്..

തന്നെ ഒരാൾക്കും സംശയവുമില്ലായിരുന്നു..

അന്ന് വെള്ളമടിച്ച് എന്തൊക്കെയോ പറഞ്ഞു..

തന്റെ പത്ത് ലക്ഷം നഷ്ടപ്പെടുമെന്ന പേടിയിൽ മുന്നിൽ കിട്ടിയവനോട് ദേഷ്യവും,സങ്കടവും പറഞ്ഞതാണ്..

അതിത്ര വലിയ പ്രശ്നമാവുമെന്ന് കരുതിയതേ ഇല്ല..

ഈ മൈരൻ… ഇവനാണ് തന്നെ ചതിച്ചത്..

ഗണേശൻ അപ്പുവിന്റെ നേരെ പകയോടെ നോക്കി..

“”ബാബൂ… മതി… ഇനി ചോദ്യവും പറച്ചിലുമൊന്നും വേണ്ട… പോലീസിനെ വിളിച്ചോ…””..

അപ്പു, ബാബൂനോട് പറഞ്ഞു…

“” വേണ്ടാ… ഞാൻ ചെയ്യാം…

എന്ത് വേണേലും ചെയ്യാം…””..

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഗണേശൻ തളർന്ന ശബ്ദത്തിൽ പറഞ്ഞു..

“” അത് പോരല്ലോ ഗണേശാ…

നിന്റെ സമ്മതമല്ല വേണ്ടത്… വ്യക്തമായ രേഖ വേണം…

മുദ്രപ്പത്തിൽ നീ എഴുതി ഒപ്പിട്ട് തരണം..

ഇന്ന് തന്നെ…””..

അപ്പു പറഞ്ഞതിനും ഗണേശൻ തലയാട്ടി..

തന്റെ സ്വത്ത് പോകുന്നത് ഗണേശന് സഹിക്കാനായില്ലെങ്കിലും, തന്നെ പോലീസിലേൽപിക്കാതെ ജീവനോടെ വിട്ടാൽ മതി എന്ന് മാത്രമായിരുന്നു അവന്റെ ആഗ്രഹം..

ഇപ്പോ തന്നെ വേദന താങ്ങാനാവുന്നില്ല..

എല്ലുകൾ നുറുങ്ങിപ്പോയിരിക്കുന്നു..

തന്റെ കെട്ടഴിച്ച് വിട്ടാലും

💬 Comments

View all comments