0%

Chapter Title : വിഷാദതരളം… വികാരഭരിതം 6 [സ്പൾബർ]

Author : Spulber Read All Parts 3.2K

കൂട്ടിക്കെട്ട്…”..

ഗണേശന്റെ ദേഹത്തിരുന്ന് അവന്റെ രണ്ട് കയ്യും ബലമായി പിടിച്ചമർത്തിക്കൊണ്ട് അപ്പു പറഞ്ഞു..

ഗണേശൻ കാര്യം മനസിലായി..

ചതി…

തന്നെ ചതിയിൽ പെടുത്തിയിരിക്കുന്നു..

പാടില്ല..

തോൽക്കാൻ പാടില്ല..

അവൻ ശക്തിയായി കുതറി..

കരുത്തനായ ഗണേശനെക്കാൾ കരുത്ത് അപ്പുനായിരുന്നു..

രണ്ട് കയ്യും അവൻ പിടിച്ചമർത്തി..

പ്ലാസ്റ്റിക് കയറ് കൊണ്ട് ബാബു ഗണേശന്റെ രണ്ട് കയ്യും കൂട്ടിക്കെട്ടി..

അപ്പു നിലത്തേക്കിറങ്ങി..

ഗണേശൻ പിടഞ്ഞെണീൽക്കാൻ നോക്കിയെങ്കിലും കൈകൾ കെട്ടിയിരുന്നതിനാൽ അവനതിന് പറ്റിയില്ല..

“” ബാബൂ… പിടിക്ക്.. “”..

ഗണേശന്റെ കാലിൽ പിടിച്ച് കൊണ്ട് അപ്പു പറഞ്ഞു..

രണ്ടാളും കൂടി അവനെ പൊക്കിയെടുത്ത് കസേരയിലിരുത്തി..

ഗണേശൻ മുരണ്ട് കൊണ്ട് കുതറുന്നുണ്ടായിരുന്നു.. പക്ഷേ അവന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല..

അവന്റെ അടിവയറ് നോക്കിയാണ് ബാബു ചവിട്ടിയത്..

അപ്പു, നിലത്തിരുന്ന് ഗണേശന്റെ കാലിൽ ബലമായി പിടിച്ച് മീരക്ക് നേരെ നോക്കി..അവൾ വേറൊരു കയറെടുത്ത് കൊടുത്തു..

അപ്പു അവന്റെ രണ്ട് കാലും കൂട്ടിക്കെട്ടി..

അപ്പു എഴുന്നേറ്റ് ഒന്ന് ശ്വാസമെടുത്തു..

ഗണേശനിപ്പോ കയ്യും കാലും കൂട്ടിക്കെട്ടി കസേരയിലിരിക്കുകയാണ്..

അനങ്ങാൻ അവനാവുന്നില്ല..

മുന്നിൽ നിൽക്കുന്ന കരുത്തനെ അവനൊന്ന് നോക്കി..

അന്ന് രാത്രിയിൽ ഒരുമിച്ചിരുന്ന് വെള്ളമിടിച്ച അപ്പൂനെ അവന് മനസിലായില്ല..

“” എന്താടീ… നീയെന്നെ ചതിക്കുകയാണോ..?.

നിനക്കിനിയും ഗണേശനെ മനസിലായില്ലേടീ…

ഏതോ ഒരു മൈരനേയും കൂട്ട് പിടിച്ച് ഗണേശനെ ഒണ്ടാക്കാൻ വരുന്നോ… ?.

ഒരു മിനിട്ട് ഞാൻ സമയം തരാം..

അതിന് മുൻപ് എന്റെയീ കെട്ടഴിച്ച് എന്നോട് മാപ്പ് പറഞ്ഞോ… അല്ലേൽ മൂന്നെണ്ണത്തിനും ഒരു ദിവസത്തിൽ കൂടുതൽ ആയുസുണ്ടാവില്ല… ഇത് ഗണേശനാ…””..

അടിവയറിൽ വേദനയുണ്ടെങ്കിലും ഗണേശൻ അലറി..

“” ചതിയാണെടാ പട്ടീ…

💬 Comments

View all comments