0%

Chapter Title : വിഷാദതരളം… വികാരഭരിതം 7 [സ്പൾബർ] [Climax]

Author : Spulber Read All Parts 3.1K

അപ്പൂനെ നോക്കി..

“നാണക്കേടായല്ലോ അപ്പൂട്ടാ… അവൻ വന്നിട്ട് കൊറേ നേരമായെന്ന്..””..

മീര അഴിച്ചെറിഞ്ഞ നൈറ്റിയിട്ട് കൊണ്ട് പറഞ്ഞു.

“സാരമില്ലെടീ…

അവനെല്ലാം അറിയുന്നതല്ലേ…””.

മുണ്ട് വാരിച്ചുറ്റി അപ്പു പറഞ്ഞു.

മീര മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി..

പിന്നാലെ അപ്പുവും.

മുൻവാതിൽ തുറന്ന് കൊടുത്ത് ബാബൂനെ അകത്തേക്ക് കയറ്റുമ്പോ രണ്ടാളും പരുങ്ങലോടെ നിന്നു. എന്നാൽ ബാബൂന്റെ മുഖത്ത്ഒരുഭാവമാറ്റവും ഇല്ലായിരുന്നു..

“” അപ്പൂ…

പേപ്പറെല്ലാം റെഡി…

ഇനി ഗണേശന്റെ ഒപ്പ് കിട്ടിയാൽ മാത്രം മതി… വാ… നമുക്കത് കൂടി റെഡിയാക്കാം…. “..

ബാബു നല്ല ഉൽസാഹത്തിലായിരുന്നു .

“” ബാബൂ… ഗണേശനെ നമ്മളെന്ത് ചെയ്യും… ?

അവന് തനിച്ച് പോകാനൊന്നും പറ്റില്ല…

എന്ന് വെച്ച് ഇവിടെ നിർത്താനും പറ്റില്ലല്ലോ….

നേരം വെളുക്കുമ്പോഴേക്കും അവനെ പറഞ്ഞയക്കണ്ടേ…?”..

അപ്പു പ്രധാന പ്രശ്നം ഉന്നയിച്ചു..

“” അതൊന്നും സാരമില്ല അപ്പൂ…

ഞാനവനെ ഹോസ്പിറ്റലിലാക്കിക്കോളാം…

രാത്രി വീട്ടിലേക്ക് വരുന്ന സമയത്ത് ഞാനൊരു ആക്സിഡന്റ് കണ്ടു..

മനുഷ്യത്വത്തിന്റെ പേരിൽ അയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി…

അത് പോരേ… ?.

ഗണേശനും മറുത്തൊന്നും പറയില്ല..

നമുക്ക് അവന്റെ ബുള്ളറ്റ് കൊണ്ട് പോയി ആ കലുങ്കിന് താഴേക്ക് മറിച്ചിടണം…”...

മീര അൽഭുതത്തോടെ ബാബൂനെ നോക്കി.

എന്തൊക്കെ കുരുട്ട് ബുദ്ധികളാ ഇവന്റെ തലയിൽ..

“"നീ വാ അപ്പൂ…

നമുക്ക് ഗണേശനെ കൊണ്ട് ഈ പേപ്പറിൽ ഒപ്പിടീപ്പിക്കണം…

നേരം ഒത്തിരിയായി… “...

ബാബു,ഗണേശനെ പൂട്ടിയിട്ട മുറിയിലേക്ക് നടന്നു..

പിന്നാലെ അപ്പുവും…

മീര വരുന്നതറിഞ്ഞ് ബാബു വാതിലിനടുത്തെത്തി നിന്നു…

“” ഏട്ടത്തി എങ്ങോട്ടാ… ?.

ഞാൻ ടൗണിലെത്തിയപ്പോ അവിടെ പൂക്കട തുറന്നിട്ടുണ്ട്…

ഞാൻ കുറച്ച് മുല്ലപ്പൂ

💬 Comments

View all comments