Chapter Title : വിശുദ്ധ (BLACK FOREST)
ആരോപിച്ചു .എന്നിൽ സാത്താന്റെ ആവാസമുണ്ടെന്നു പറഞ്ഞു എന്നെ പ്രാത്ഥനക്കും ധ്യാന്യത്തിനും നിർബന്ധിക്കുന്നു .കർത്താവിനോടു അടുക്കാൻ വേണ്ടിയല്ലേ ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു .പക്ഷെ എന്റെ ദുഃഖം അതിനല്ല .ആശുപത്രിയിൽ പല രോഗികളുടെയും ആന്തരികാവയവങ്ങൾ അവർപോലുമറിയാതെ ആശുപത്രി അധികൃതർ മുറിച്ചെടുത്തു വിൽക്കുന്നു .മരണപ്പെട്ട രോഗികളുടെ അവയവങ്ങളാണ് കൂടുതലും മുറിച്ചുമാറ്റപെടുന്നത് ഇതെല്ലം ഞാൻ അറിഞ്ഞതാണ് എന്റെ ശിക്ഷക്കുള്ള കാരണം .എല്ലാം അറിഞ്ഞ ഞാൻ അരമനയിലേക്ക് കത്തയച്ചു മദറിനെ ഞാൻ വിവരം അറിയിച്ചു .പിന്നീടുണ്ടായത് ഞാൻ ഒരിക്കലൂം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് .മദറിനെ അവർ സ്ഥലം മാറ്റി എന്നെ അടച്ചിടാൻ കഴിയാത്തതുകൊണ്ട് എപ്പോഴും നിരീക്ഷണവലയത്തിലാക്കി പുറത്തുള്ള ആരുമായും എനിക്ക് സംസർഗം അനുവദിച്ചിട്ടില്ല ആരെങ്കിലുമായും ഞാൻ മിണ്ടുന്നതോ സംസാരിക്കുന്നതോ കണ്ടാൽ ശിക്ഷ വിധികളിൽ പെടുത്തി എന്നെ അവർ പീഡിപ്പിക്കുന്നു .പുതിയ മദർ വനത്തുതന്നെ എന്നെ നിയന്ധ്രിക്കാനും ശിക്ഷിക്കാനും വേണ്ടി മാത്രമാണ് .എനിക്ക് മഠത്തിൽ ആകെ അടുപ്പം നീയുമായാണ് എന്ന് അവർക്കറിയാം അതിനാലാണ് നിന്നെ അവർ മഠത്തിലേക്ക് വരുന്നതിൽ നിന്നും വിലക്കിയിട്ടുള്ളത് .സമൂഹത്തെ സേവിക്കാൻ സന്യാസിനിയായ എനിക്ക് ഇതെല്ലം കണ്ടും കെട്ടും മടുത്തിരിക്കുന്നു .ആത്മഹത്യ പാപമാണ് എന്ന തിരിച്ചറിവാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത് .ഇല്ലെങ്കിൽ എന്നോ ഞാനത് ചെയ്‌തിരുന്നു .ഇതെല്ലം ഞാൻ സഹിക്കും പക്ഷെ ഒരു കന്യാസ്ത്രീ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യത്തിന് അവർ എന്നെ നിർബന്ധിക്കുന്നു .എന്റെ റൂമിലുണ്ടായിരുന്ന സിസ്റ്ററിനെ അവർ സ്ഥലം മാറ്റി പകരം വന്ന സിസ്റ്റർ ഏതോ വലിയ കുടുംബത്തിലെ ആണ് .അവർക്കു മഠത്തിൽ പൂർണ സ്വാതന്ത്രം നൽകി മദറിന്റെ അടുത്ത ആളാണ് സിസ്റ്റർ .ആരെയും പേടിയില്ല മഠത്തിലെ നിയമങ്ങൾ
💬 Comments
View all comments