Chapter Title : വിശുദ്ധ (BLACK FOREST)
സമ്മതിക്കരുത് .3 ദിവസം കൂടി സിസ്റ്റർ മഠത്തിൽ നിക്കണം അതിനുള്ളിൽ ഞാൻ പോകേണ്ടകാര്യങ്ങൾ സോഫിയ സിസ്റ്ററെ അറിയിക്കാം
ഹമ് ..നമുക്ക് പോകാം ഇപ്പോൾ തന്നെ സമയം വൈകി ഇനിയും വൈകിയാൽ അതിനുള്ള പീഡനങ്ങൾ ഞാൻ മാത്രമല്ല ഒന്നുമറിയാത്ത പാവം സോഫിയ സിസ്റ്ററും അനുഭവിക്കേണ്ടി വരും
ഞാൻ അവരെയും കൂട്ടി മഠത്തിൽ എത്തി .അവരിരുവരും മഠത്തിലേക്കും ഞാനെന്റെ റൂമിലേക്കും പോയി .എങ്ങനെ എവിടെ തുടങ്ങിയ ചോത്യങ്ങൾ എന്റെ മനസ്സിൽ കിടന്നു തിളച്ചുമറിഞ്ഞു .സിസ്റ്ററുടെ അവസ്ഥയിൽ എനിക്കേറെ മനോവിഷമം ഉണ്ടായി അപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല .സിസ്റ്റർ ആണെങ്കിലും സുന്ദരിയായ സ്ത്രീയാണ് അവർ .അവരെയും കൊണ്ട് ഞാൻ എവിടെ ചെന്നാലും ഞങ്ങൾ തമ്മിലുള്ള ബന്ധം ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും എന്നതിനെക്കുറിച്ചു എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല .എന്തായാലും ഇവിടെ നിന്നും പോകണം എന്ന് ഞാൻ തീരുമാനിച്ചു .എന്റെ സമ്പാദ്യം മുഴുവൻ ഞാൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നു .പിറ്റേന്ന് തന്നെ ഞാൻ ബാങ്കിലെത്തി മുഴുവൻ കാശും പിൻവലിച്ചു .എങ്ങോട്ടു പോകണമെന്നതിനെ കുറിച്ച് ഞാൻ ആലോചനയിൽ മുഴുകി .പത്രത്തിൽ വയനാട്ടിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങളെ കുറിച്ചൊരു ഫീച്ചർ ഞാൻ വായിക്കാൻ ഇടയായി .അവ അവരുടെ ദുരിതപൂർണമായ ജീവിതത്തിൽ എന്റെ മനസ്സും വേദനിച്ചു .ആദിവാസി ഊരുകളിലെ സ്ത്രീകൾ വൈദ്യസഹായം ലഭിക്കാതെ പ്രസവത്തിൽ മരണമടയുന്നതും പിറക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾ മരിക്കുന്നതുമായ വാർത്ത എന്റെ മനസ്സിൽ വിങ്ങലുണ്ടാക്കി .അവരെ സഹായിക്കാൻ സേവിക്കാൻ ശുശ്രുഷിക്കാൻ ആരും ഇല്ല എന്ന തിരിച്ചറിവ് എന്നെ അവിടേക്കു പോകാൻ പ്രേരിപ്പിച്ചു .സിസ്റ്ററിന്റെ സേവനം
💬 Comments
View all comments