0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.1K

വീട്ടുവിശേശങ്ങൾ പൊള്ളുന്ന നെഞ്ചോടേ ഞാൻ കേട്ടിരുന്നു .അമ്മയെന്ന വാക്കിന്റെ അർത്ഥവും ആഴവും എനിക്ക് മനസിലായില്ല .വൈകുന്നേരങ്ങളിൽ പലഹാര പൊതിയും കളിപ്പാട്ടങ്ങളുമായി വരുന്ന അച്ഛൻ എനിക്ക് കൗതുകമുണർത്തുന്ന പദങ്ങൾ മാത്രമായി .കല്യാണം വിരുന്ന് സൽക്കാരങ്ങൾ വിനോദ യാത്ര ഇതൊന്നും എന്താണെന്ന് എനിക്ക് മനസ്സിലായില്ല .രുചിയുള്ള ഭക്ഷണം നിറമുള്ള വസ്ത്രം ഇതൊക്കെയായിരുന്നു എന്റെ സ്വപ്‌നങ്ങൾ .ആരെങ്കിലും സംഭാവന ചെയുന്ന പഴയ വസ്ത്രങ്ങൾ പാകമുള്ളതു തിരഞ്ഞു പിടിച്ചു ഉപയോഗിക്കണം .കീറിയതോ പിഞ്ചിയതോ ആണെങ്കിൽ സ്വയം തയ്യിച്ചു ഉപയോഗിക്കണം .ജന്മം നൽകിയവർ ആരാണെങ്കിലും കഴുത്തു ഞെരിച്ചു കൊന്നില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു എനിക്ക് .കാലം പോകെ എന്നിൽ ജീവിക്കാനുള്ള ആഗ്രഹം വളർന്നു .മറ്റുള്ളവരെ പോലെ സമൂഹത്തിൽ അന്തസ്സും ഗമയും നിറഞ്ഞ ജീവിതം ഞാൻ സ്വപനം കാണാൻ തുടങ്ങി .മനസ്സിൽ തീയായി എന്റെ ആഗ്രഹങ്ങൾ മാറാൻ തുടങ്ങി അനാഥാലയത്തിൽ വളർന്നവർ സമൂഹത്തിൽ എങ്ങനെ പിന്നീട് ജീവിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല അതുവരെ പേരിന് പറയാൻ ഓർഫനേജിന്റെ വിലാസമെങ്കിലും ഉള്ളവർ തെരുവിലേക്ക് ഇറങ്ങുമ്പോ പറയാൻ ഒരു മേൽവിലാസം പോലുമില്ലാത്തവരായി മാറുന്നു .കിട്ടുന്ന ജോലികൾ ചെയ്തും കാണുന്നിടങ്ങളിൽ തങ്ങിയും അവർ ജീവിക്കുന്നു മരിക്കുന്നു .അവരെ ഈ ലോകം കാണാറുമില്ല അറിയാറുമില്ല .ഏതോ നല്ല വീട്ടിലെ പെണ്ണിന് സംഭവിച്ച കാലകേടാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .പഠിക്കാൻ ഞാൻ സമ്മർദ്ധനായിരുന്നു ഓർഫനേജിൽ നിന്നും പഠിക്കാൻ വിടുന്നത് ഉച്ചക്കു ലഭിക്കുന്ന ഭക്ഷണം കണ്ടുകൊണ്ടാണ് സർക്കാരിന്റെ ഔദാര്യത്തിൽ ലഭിച്ചിരുന്ന ഉച്ചക്കഞ്ഞിയും ചെറുപയറും ഒരുനേരത്തെ ഞങ്ങളുടെ മൃഷ്ടാന ഭോജനമായിരുന്നു .നീണ്ടു കിടക്കുന്ന ഓർഫനേജ് വളപ്പിൽ നിറയെ കാണപ്പെട്ടിരുന്ന പപ്പായ മരങ്ങളിൽ കായ്ച്ചിരുന്ന പപ്പായകളാണ് മിക്കവാറും

💬 Comments

View all comments