Chapter Title : വിശുദ്ധ (BLACK FOREST)
ഞങ്ങളുടെ വിശപ്പകറ്റാൻ സഹായിച്ചിരുന്നത് .ആദ്യകാലങ്ങളിൽ പട്ടിണിയും വിശപ്പും ഒരുപാടു ഞാൻ അനുഭവിച്ചിട്ടുണ്ട് .കാലം പുരോഗമനത്തിന്റെ പാതയിലേക്ക് കയറിയപ്പോൾ ഞങ്ങളും അല്പം മെച്ചപ്പെട്ട നിലയിലായി .ആരൊക്കെയോ നല്ല മനസ്സുകൾ സാമ്പത്തിക സഹായങ്ങൾ നൽകാറുണ്ടെന്നും അതിൽനിന്നും ഒരുവിഹിതം ഞങ്ങളിൽ എത്താറുള്ളതും അന്നൊക്കെ ആശ്വാസമായിരുന്നു .വിവാഹങ്ങൾ വീടുകളിൽ നിന്നും മണ്ഡപങ്ങളിലേക്ക് മാറിയതും മിച്ചം വരുന്ന ഭക്ഷണം ഓർഫനേജിൽ എത്തിച്ചിരുന്നതും വല്ലപ്പോഴും രുചിയുള്ള ആഹാരങ്ങൾ ഞങ്ങൾക്കും ലഭിക്കാനുള്ള അവസരങ്ങളായി .വളരുംതോറും പഠിക്കാനുള്ള ആഗ്രഹം എന്നിൽ നിറഞ്ഞു .പഠനത്തോട് താല്പര്യം കാണിച്ചിരുന്നവർ വളരെ കുറവായിരുന്നു .എങ്ങനെയെങ്കിലും പത്താം തരം കഴിയണം ആരുടെയെങ്കിലും കൂടെ പണിക്കു പോണം ഇതായിരുന്നു മിക്ക അന്ധേവാസികളുടെയും ചിരകാലാഭിലാഷം അവരെ തെറ്റുപറയാൻ കഴിയില്ല കാശിന്റെ വില അവിടെയുള്ള എല്ലാവര്ക്കും അറിയാം .സ്നേഹത്തിനോ അയ്ക്യത്തിനോ ഒരുവിലയും അവിടെ ആരും കാണിച്ചിരുന്നില്ല അവനവന്റെ നിലനില്പിനായിരുന്നു എല്ലാവരും ശ്രമിച്ചത് സ്നേഹം എന്താണെന്ന് അവർക്കാർക്കും അറിയില്ല .കിട്ടാത്ത കാര്യം മനസ്സിലാകാത്ത കാര്യം അവർക്കിടയിൽ എങ്ങനെ ഉണ്ടാവാൻ .ഏഴാം ക്‌ളാസിൽ ഉന്നത വിജയം നേടിയതോടെ എന്നെ അവിടെയുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി .മറ്റുള്ളവർ കളിക്കാനും വിനോദത്തിൽ ഏർപ്പെടാനും ശ്രമിക്കുമ്പോൾ ഞാൻ പുസ്തകങ്ങളുടെ നടുവിൽ അവയുമായി ചങ്ങാത്തം കൂടി .കിട്ടുന്ന ഓരോനിമിഷവും ഞാൻ വായനയുടെ ലോകത്തായിരുന്നു .ബുദ്ധിശക്തി നന്നായുണ്ടായിരുന്നു അതുപോലെതന്നെ ഓർമയും .കിട്ടുന്ന എല്ലാ തുണ്ടുകടലാസിലെയും വരികൾ ഞാൻ വായിക്കാൻ തുടങ്ങി .ഏതൊരു ഓർഫനേജിലും ഉള്ള പോലെ മുതിർന്നവർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കേണ്ടത് ഇവിടെയും ഉണ്ട് .അതുപോലെതന്നെ നേതാവും ,കയ്യൂക്കുള്ള ഒരു മുതിർന്നയാൾ എല്ലാ കാലത്തും നേതാവായി ഉണ്ടായിരുന്നു .പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചകളും ഇവിടെ പതിവാണ് .ചെറുപ്പത്തിൽ അവർക്കു നേരിടേണ്ടി
💬 Comments
View all comments