Chapter Title : വിശുദ്ധ (BLACK FOREST)
.അവിടെ ഞങ്ങൾക്ക് താമസിക്കാൻ വീട് ഏർപ്പാടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു അയാൾ പറഞ്ഞു .ഞങ്ങൾ വീടുതേടി അയാളോടൊപ്പം നടന്നു .ഒരുവലിയ വീടിന്റെ അകത്തേക്ക് അയാൾ ഞങ്ങളെ കൂട്ടികൊണ്ടുപോയി ആ നാട്ടിലെ ജന്മിയുടെ വീടാണതെന്നു ഞങ്ങൾക്ക് തോന്നി .കുറെ ആളുകൾ അവിടെപണിക്കുണ്ടായിരുന്നു .കുരുമുളകും നെല്ലും വീടിന്റെ മുറ്റം നിറയെ ഉണക്കാൻ ഇട്ടിരിക്കുന്നു .പ്രായമായ ഒരാൾ ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടു പോയി .അകത്തു പ്രവേശിച്ച ഞങ്ങൾ വീട്ടിലെ കാരണവരുടെ അടുത്തേക്ക് ചെന്ന് കാര്യം പറഞ്ഞു .ഡോക്ടറാണ് റോസെന്നു അറിഞ്ഞതും അയാൾ അല്പം ബഹുമാനം കാണിക്കാൻ തുടങ്ങി .ഞങ്ങൾ ആവശ്യം അറിയിച്ചു
ഞങ്ങൾ കല്യാണം കഴിച്ചു നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ..ഇവിടേമൊന്നും ഞങ്ങൾക്ക് പരിചയമില്ല ..ഇയാൾ ഡോക്ടറാണ് ഞങ്ങൾക്ക് ഇവിടെ ഒരു ക്ലിനിക്ക് തുടങ്ങണമെന്നുണ്ട് .പാവപെട്ട രോഗികൾക്ക് തികച്ചും സൗജന്യമായി സേവനം ചെയ്യാനാണ് ഞങ്ങളുടെ താല്പര്യം .ഞങ്ങൾക്ക് അതിനുപറ്റിയ ഒരിടം ആവശ്യമാണ് ..അങ്ങ് ഞങ്ങളെ സഹായിക്കണം
ഹമ് ...സഹായിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല ..എന്റെ വീടോരെണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട് നിങ്ങള്ക്ക് അതുപയോഗിക്കാം .താക്കോൽ ഞാൻ എടുത്തു തരാം ..വൃത്തിയാക്കി ഉപയോഗിച്ചോളൂ ..വാടക കൃത്യമായി തന്നാൽ മതി ..
ഞങ്ങൾ സമ്മതിച്ചു .വീടിന്റെ താക്കോലും വാങ്ങി ഞങ്ങൾ അവിടേക്കു പോയി ..ഒരു കൊച്ചു വീട് ഓടുകൊണ്ടു മേഞ്ഞ മുകൾഭാഗം ചെറിയ വാതിൽ അകത്തു ഒരു മുറിയും അടുക്കളയും കോലായവും .മരങ്ങളാൽ ചുറ്റപ്പെട്ട പുരയിടം .നല്ല തണുപ്പ് അനുഭവപെട്ടു .വീട് വൃത്തിയാക്കാൻ ഞങ്ങളോടൊപ്പം കുഞ്ഞനും കൂടി .വഴിവക്കിലെ ഹോട്ടലിൽ നിന്നും ആരെന്നുപോലുമറിയാത്ത ഞങ്ങളുടെ കൂടെ കൂടിയതാണ് കുഞ്ഞൻ ..പണിയാൻ വിഭാഗത്തിൽ പെട്ട
💬 Comments
View all comments