0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.1K

.അവരുടെ വേർപാട് കുറച്ചൊന്നുമല്ല എന്നെ ബാധിച്ചത് .മനസ്സിന്റെ സമനില തെറ്റി ഞാൻ ആശുപത്രിയിലായി ആ ദിവസങ്ങൾ എന്റെ ഓർമകളിൽ ഇല്ല എബി .അനാഥയായി ജീവിതം ആരംഭിച്ചു പിന്നീട് എല്ലാവരുമുണ്ടായി വീണ്ടും അനാഥയായി .സത്യത്തിൽ എല്ലാവരും അങ്ങനെത്തന്നെയല്ലേ ജനിക്കുമ്പോൾ നമ്മൾ തനിച്ചാണ് പിന്നീട് ജീവിതത്തിൽ ആരൊക്കെയോ കടന്നുവരുന്നു 'അമ്മ അച്ഛൻ ബന്ധുക്കൾ ഭർത്താവ് മക്കൾ കൊച്ചുമക്കൾ അവസാനം മരിക്കുമ്പോൾ വീണ്ടും നമ്മൾ തനിച് .ഒരർത്ഥത്തിൽ എല്ലവരും അനാഥരാണ്‌ ..നാഥനായുള്ളത് ദൈവം മാത്രം ..

റോസ് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി ...സത്യത്തിൽ ആരാണ് അനാഥൻ അല്ലാത്തത് ...എപ്പോഴോ ഞങ്ങൾ ഉറങ്ങി വെളുപ്പിനെ തന്നെ ഞങ്ങൾ ഉണർന്നു പെട്ടന്ന് തന്നെ കുളിച്ചൊരുങ്ങി .വസ്ത്രങ്ങൾ ധരിച്ചു റോസ് ചുരിദാറും ടോപ്പുമാണ് ധരിച്ചത് ഞാൻ പാന്റും ഷർട്ടും .മുറിപൂട്ടി ഞങ്ങൾ താക്കോൽ ഏൽപ്പിച്ചു യാത്ര തുടർന്നു .ബസ്സ്റ്റാൻഡിൽ എത്തി ഞങ്ങൾ ചായ കുടിച്ചു .വെളുപ്പിനുള്ള ബസിൽ ഞങ്ങൾ വയനാട്ടിലേക്ക് യാത്ര തിരിച്ചു .മൂന്നുമണിക്കൂറെടുത്തു ഞങ്ങൾ സുൽത്താൻ ബത്തേരിയിൽ വണ്ടിയിറങ്ങി .ഹോട്ടലിൽ കയറി കാപ്പിയും പലഹാരങ്ങളും കഴിച്ചു .വിശപ്പടക്കി ഞങ്ങൾ അവിടെയുള്ള ഹോട്ടൽ ജീവനക്കാരനോട് ആദിവാസി ഊരുകളെ കുറിച്ച് തിരക്കി .ബത്തേരിയിയുടെ ഉൾനാടുകളിൽ ആണ് കൂടുതലായും അവരുടെ കൂരകൾ എന്ന് അറിയാൻ കഴിഞ്ഞു .കാര്യങ്ങൾ അറിഞ്ഞപ്പോൾ അയാൾ ഞങ്ങൾക്ക് മറ്റൊരാളെ പരിചയപ്പെടുത്തി അയാളുടെ കൂടെ ഞങ്ങൾ യാത്ര തുടങ്ങി .ആദിവാസിസമൂഹത്തെ കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ഞങ്ങൾ മനസ്സിലാക്കി .ചീയമ്പം എന്ന കൊച്ചു ഗ്രാമത്തിലേക്ക് അയാൾ ഞങ്ങളെ എത്തിച്ചു നല്ല തണുപ്പുള്ള സ്ഥലമാണ് ചീയമ്പം നിറയെ കൃഷിസ്ഥലങ്ങളും മരങ്ങളും ഒക്കെയായി പ്രകൃതിയുടെ കളിത്തൊട്ടിൽപോലെ മനോഹരമായ ഇടം

💬 Comments

View all comments