0%

Chapter Title : വിശുദ്ധ (BLACK FOREST)

Author : Kambikathakal Read All Parts 1.1K

സ്ത്രീയുമൊത്തു ഒരു റൂമിൽ കിടക്കുന്നതു .എനിക്കെന്തോ ഉറക്കം വന്നില്ല .തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു .റോസും ഉറങ്ങിയിട്ടില്ലെന്നു എനിക്ക് തോന്നി .പതുക്കെ ഞാൻ റോസിനെ വിളിച്ചു

റോസ് ഉറങ്ങിയില്ലേ

ഇല്ല

എന്ത് പറ്റി എന്താ ഉറങ്ങാതെ കിടക്കുന്നത്

ഒന്നുമില്ല എന്തോ ഉറക്കം വരുന്നില്ല

റോസിന് പേടിയുണ്ടോ

എന്തിനു

എന്റെ കൂടെ കിടക്കാൻ

ഇല്ല ...നിന്റെ കൂടെ എവിടേക്ക് വേണമെങ്കിലും വരാനും കൂടെ കിടക്കാനും എനിക്ക് പേടിയില്ല എബി

അതെന്താ

നിന്നെ എനിക്ക് വിശ്വാസമാണ് ...

ഹമ്

നീയെന്താ ഉറങ്ങാത്തത്

അറിയില്ല ..ഉറക്കം വരുന്നില്ല

ഹമ് ..കണ്ണടച്ച് കിടന്നോളു ഉറങ്ങിക്കോളും

ഞാനൊരു കാര്യം ചോദിച്ചാൽ വിഷമമാകുമോ

ചോദിക്കു

റോസിന്റെ കൂട്ടുകാരിക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത്

അവളും അച്ഛനും അമ്മയും കൂടി ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് പോയിവരുന്ന വഴി അപകടം സംഭവിച്ചതാണ് .ഞാനും അതിൽ പെടേണ്ടതായിരുന്നു .വിധി അല്ലാതെന്തു പറയാൻ

അതെന്താ

അവർ പോകുന്നതിനു മുൻപ് രണ്ടാഴ്ച എനിക്ക് പനി പിടിച്ചു കോളേജിൽ പോകാൻ കഴിഞ്ഞില്ല .അത്യാവശ്യമായി തീർക്കാനുള്ള ചില അസൈന്മെന്റ്സ് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ കല്യാണത്തിന് പോകാതെ ഹോസ്റ്റലിൽ തങ്ങി .ഇല്ലായിരുന്നെങ്കിൽ അവരോടൊപ്പം ഞാനും ദൈവ സന്നിധിയിൽ എത്തിയേനെ ...

ഞാനതെല്ലാം പറഞ്ഞു റോസിനെ വിഷമിപ്പിച്ചല്ലേ

സാരമില്ല എബി ...എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സ്നേഹവും കരുണയും ഉള്ള വ്യക്തിയായിരുന്നു അവളുടെ അച്ഛൻ .സ്വന്തം മകളെ പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത് .അമ്മയെക്കാളും എന്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നതും,എന്നെ സ്നേഹിച്ചതും അവളുടെ അച്ഛനാണ് .അനാഥയായ എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു അത്

💬 Comments

View all comments