Chapter Title : വിശുദ്ധ വേശ്യ 🫖 1 [Teena John]
എന്റെ മുഖത്തിന് നേരെ പിടിച്ചു. "ഈ മുഖത്തെ ചന്തം ഞാൻ അങ്ങ് മാറ്റിക്കളയും. പിന്നെ ഒരുത്തനും നിന്നെ നോക്കില്ല. അതുകൊണ്ട് മര്യാദയ്ക്ക് ജീവിക്കാൻ പഠിക്ക്."
അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആ മുറിയിൽ തനിച്ചായി. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന കണ്ണാടിയിൽ ഞാൻ എന്റെ മുഖം നോക്കി. ഇന്നലെ വരെ അമ്മയുടെ തങ്കക്കുട്ടിയായിരുന്ന സീതയല്ല അത്. കണ്ണുകളിൽ ഭയവും ചുണ്ടുകളിൽ ചോരപ്പാടുമുള്ള ഒരു അപരിചിത. എന്റെ കഴുത്തിലെ അമ്മ തന്ന താലിമാലയിലേക്ക് ഞാൻ നോക്കി. അത് വിൽക്കാൻ പോലും എനിക്ക് അനുവാദമില്ലാത്ത ഒരിടത്താണ് ഞാൻ ഇപ്പോൾ.
കുറച്ചു കഴിഞ്ഞപ്പോൾ മായ എന്ന പെൺകുട്ടി മുറിയിലേക്ക് വന്നു. അവൾക്ക് എന്നേക്കാൾ കുറച്ചു പ്രായം കൂടുതലുണ്ട്. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു ശൂന്യതയായിരുന്നു. അവൾ എന്റെ അരികിലിരുന്ന് എന്റെ മുടി ഒതുക്കി തന്നു.
"കരയണ്ട സീതേ... ഇവിടെ കരയുന്നവർക്ക് ആയുസ്സ് കുറവാണ്. മാതമ്മ പറഞ്ഞത് സത്യമാണ്. നമ്മൾ ഇപ്പോൾ ഒരു കെണിയിലാണ്. രക്ഷപ്പെടാൻ നോക്കിയാൽ അവർ നമ്മളെ കൊല്ലും," മായ മൃദുവായി പറഞ്ഞു.
"മായേ... നിനക്കും എന്നെപ്പോലെ വീട്ടുകാരുണ്ടോ?" ഞാൻ ചോദിച്ചു.
മായ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ലോകത്തിലെ എല്ലാ സങ്കടങ്ങളും ഉണ്ടായിരുന്നു. "എനിക്ക് ഒരു മകളുണ്ട് സീതേ. അവൾ ഇപ്പോൾ എന്റെ നാട്ടിൽ വളരുകയാണ്. ഞാൻ ഇവിടെ നഴ്സ് ആണെന്നാണ് അവർ കരുതുന്നത്. ഓരോ മാസവും ഞാൻ അയക്കുന്ന പണം കൊണ്ടാണ് അവൾ പഠിക്കുന്നത്. എന്റെ ശരീരം വിറ്റുകിട്ടുന്ന പണം കൊണ്ട് അവൾക്ക് പുസ്തകങ്ങൾ വാങ്ങുമ്പോൾ, എനിക്ക് എന്റെ വേദനകൾ മറക്കാൻ പറ്റും."
മായയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഇത്രയും
💬 Comments
View all comments