0%

Chapter Title : വിസിറ്റിങ് ? അൻസിയ ?

Author : അൻസിയ Read All Parts 24.6K

എത്തിയപ്പോ തിരിഞ്ഞു നോക്കി പറഞ്ഞു...

"അപ്പൊ റെഡി ആയിക്കോ.... ഇപ്പൊ സമയം മൂന്ന് നാല് മണിക്ക് മാളിൽ അത് കഴിഞ്ഞു പാർക്ക്...."

"പിന്നല്ലേ...."

"ഇക്കാട് ചോദിച്ചു സമ്മതം വാങ്ങിക്കോ മറക്കണ്ട...."

അതും പറഞ്ഞവൻ പുറത്തേക്ക് പോയി.... ഇവിടെ വന്നിട്ട് 3 മാസം കഴിഞ്ഞു ആകെ രണ്ട് തവണയാണ് പുറത്ത് ഇക്കാടെ കൂടെ പോയത്... അയ്യൂബ് എങ്കിൽ അയ്യൂബ് ഒന്ന് മാളിലും പാർക്കിലും ചുറ്റി അടിച്ചു വരാമെന്ന് ഓർത്തപ്പോ അവൾക്ക് സന്തോഷം തോന്നി... ഇനി അവൻ പറഞ്ഞത് സത്യം ആണോ.... ഇക്കാക്ക് ഒന്ന് വിളിക്കാം എന്ന് കരുതി അവൾ ഫോൺ എടുത്തതും ഇക്കാടെ കാൾ ഇങ്ങോട്ട്....

"ഹലോ..."

"എന്താ പണി...??

"ഒന്നുല്ല...."

"അവനെവിടെ...??

"ടിവിയുടെ സൗണ്ട് കേൾക്കാൻ ഉണ്ട് ആകത്ത് ഉണ്ടെന്ന് തോന്നുന്നു...."

"പിന്നെ ഞാനിന്ന് വരാൻ വൈകും...."

അത് ഇന്ന് മാത്രമല്ലല്ലോ എന്നും അങ്ങനെ അല്ലെ.... എന്ന് പറയാൻ അവൾക്ക് തോന്നി

"എത്ര മണി ആകും...??

"പതിനൊന്ന് മണിക്കെ ഇവിടുന്ന് ഇറങ്ങു..."

"ഉം.."

"അയ്യൂബ് വല്ലതും പറഞ്ഞോ...??

"ഇല്ല .... എന്തേ....??

"എങ്ങോട്ടോ പോകണമെന്ന് പറഞ്ഞു വിളിച്ചു ... വേണ്ടന്ന് പറഞ്ഞു..."

"പോകാൻ അനുവദിച്ചൂടെ....??

"എന്നിട്ട് വേണം ഉപ്പാടെ വായിൽ ഉള്ളത് കേൾക്കാൻ... അവിടെ അടുത്ത് ഉണ്ടല്ലോ മാളും പാർക്കും അവിടെ പോയാൽ മതി.... "

"അങ്ങോട്ട് ആണെന്ന് പറഞ്ഞു കൂട്ടുകാരുടെ അടുത്ത് പോയാലോ...??

"നീയും പോ അവന്റെ കൂടെ...."

"ഞാനോ...??

"ഉം.. വെറുതെ ഇരിക്കയല്ലേ ...."

"ഉം.."

"പൈസ എടുത്തോ അലമാരയിൽ നിന്ന്..."

"ഉം..."

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ ഒരു നിമിഷം അങ്ങനെ ഇരുന്നു

💬 Comments

View all comments