0%

Chapter Title : വിസിറ്റിങ് ? അൻസിയ ?

Author : അൻസിയ Read All Parts 24.6K

വാങ്ങിക്കാം നീ ഓർമിപ്പിച്ചാൽ മതി. .."

മാളിൽ ചുറ്റി കറങ്ങി സമയം പോയത് അറിഞ്ഞില്ല നടന്ന് കാലുകൾ തളർന്ന തസ്‌നി അവിടെ കണ്ട ബഞ്ചിൽ ഇരുന്ന് അവനെ നോക്കി...

"വയ്യാതെ ആയി...."

"നമുക്ക് പാർക്കിൽ പോകണ്ടേ....??

"എനിക്ക് വയ്യ.... നടക്കാൻ..."

"അതൊന്നും പറഞ്ഞാൽ പറ്റില്ല .. പോകണം...."

"നീ പോയിട്ട് പോരെ... ഞാൻ റൂമിൽ പോകാം..."

"അത് പറ്റില്ല.... ബാബി ഉണ്ടെങ്കിലേ ഒരു രസമുള്ളു...."

"നടക്കാൻ വയ്യ...."

"പാർക്കിൽ എന്തിനാ നടക്കുന്നെ... ഒരു മൂലയ്ക്ക് എവിടെയെങ്കിലും പോയിരിക്കാം...."

"സമയം എത്രയായി....???

"6.30 കഴിഞ്ഞു...."

"അയ്യോ നല്ലോം വൈകി... ഇക്കാ പ്രത്യേകം പറഞ്ഞതാ മാളിലും പാർക്കിലും പോയി 6.30 ക്ക് മുന്നേ എത്താൻ....."

"അതെങ്ങനെ പറ്റും ഇപ്പൊ തന്നെ ആറര ആയി.... ഇനിയും ബാക്കിയാണ് മാളിൽ കാണാൻ...."

"ഇക്കാ വിളിക്കും കണ്ടില്ലെങ്കിൽ...."

"എപ്പോഴാ വരിക ഇക്കാ ഇന്ന്...??

"പതിനൊന്നര ആകും..."

"അപ്പൊ എങ്ങനെ അറിയാനാണ്... വന്നാൽ നേരത്തെ എത്തി എന്ന് പറഞ്ഞാൽ മതി..."

"അയ്യട.... എനിക്ക് പേടിയാ നുണ പറയാൻ... നീ വാ..."

മാളിൽ നിന്നും പത്ത് മിനുറ്റ് ഉണ്ട് പാർക്കിൽ എത്താൻ... ബാബിക്ക് വയ്യ എന്ന് കണ്ടപ്പോ അവൻ മുന്നിൽ കിടന്ന ടാക്സി വിളിച്ച് അതിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.....

വെള്ളിയാഴ്ച ആയത് കൊണ്ട്‌ നിറയെ ആളുകൾ ആയിരുന്നു അവിടെ... അധികം ആരുമില്ലാത്ത സ്ഥലം നോക്കി അയ്യൂബ് അങ്ങോട്ട് നടന്നു.. ചുറ്റിലും ഓടി കളിക്കുന്ന മക്കളെ നോക്കി തസ്നിയും അവന്റെ കൂടെ മുന്നോട്ട് നടന്നു .. ആളൊഴിഞ്ഞ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു കൊണ്ട് തെസ്നി

💬 Comments

View all comments