Chapter Title : വിസിറ്റിങ് [End] ? അൻസിയ ?
എന്ന് കരുതിയാകും ഉപ്പ ഒക്കെ പറഞ്ഞത്... പോകാന് നേരമാണ് ഞാനും കൂടെ ഉള്ളത് ഉപ്പ അറിഞ്ഞത്....
"അപ്പൊ ഇത് നിന്റെ കാഞ്ഞ ബുദ്ധി ആണല്ലേ....??
ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു.... കാറിൽ കയറാൻ ഒരുങ്ങുമ്പോൾ ആണ് അടുത്ത വീട്ടിലെ രണ്ട് കുട്ടികൾ കൂടി ഓടി വന്നത്... അവരെയും കയറ്റി ഞങ്ങൾ അങ്ങോട്ട് തിരിച്ചു.... പത്ത് പതിനഞ്ച് മിനുട്ട് മാത്രമേ എടുത്തുള്ളു അങ്ങു എത്താൻ... എത്തുന്നത് വരെ മക്കളോടും എന്നോടും വെള്ളത്തിൽ ഇറങ്ങരുത് അകലെ നിന്ന് കണ്ട മതി വേഗം തിരിക്കണം എന്നൊക്കെ ഉപ്പ പറഞ്ഞു കൊണ്ടിരുന്നു.... കാറിൽ നിന്ന് ഇറങ്ങുമ്പോ മുന്നേ വന്ന് ഇറങ്ങുമ്പോൾ ഉള്ള വെള്ളത്തിന്റെ ശബ്ദം ഇല്ല.... ഇനി വെള്ളമില്ലെ എന്ന് കരുതി ഞാൻ അങ്ങോട്ട് ഓടി നോക്കി... ഉണ്ട് വെള്ളം കുറച്ചേ ഉള്ളു... താഴേക്ക് നോക്കിയ ഞാൻ അവിടെ ഒരു ടാങ്ക് കെട്ടിയത് കണ്ടു... വെള്ളം ശേഖരിക്കാൻ ആകും അതെന്ന് തോന്നി... അങ്ങോട്ട് ഇറങ്ങാൻ ഉള്ള വഴി ഉണ്ട് പക്ഷേ റിസ്ക് ആണ്... കഷ്ടിച്ചു ഒരാൾക്ക് നടക്കാൻ ഉള്ള വഴി അപ്പുറത്ത് വലിയ കുഴിയും.... ഞാൻ അവിടെ ചെന്ന് ഉപ്പാനെ ഒന്ന് നോക്കി....
"എന്തേ ഇറങ്ങണോ താഴേക്ക്.....??
"ആ...."
മക്കളെ എല്ലാം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പതിയെ ഞങ്ങൾ താഴേക്ക് ഇറങ്ങി... ടാങ്കിന്റെ സൈഡിൽ ഉള്ള മതിലിൽ നിന്ന് നോക്കുമ്പോ അതിന് വലിയ ആഴമോന്നും ഇല്ല ഏറിയാൽ എന്റ വയറിനൊപ്പം വരും... മുകളിൽനിന്ന് ചാടുന്ന വെള്ളം കാറ്റിൽ ശരീരത്തിൽ തട്ടുമ്പോൾ നല്ല തണുപ്പ് തോന്നി.... മുകളിൽ നിന്ന് പറഞ്ഞതെല്ലാം മക്കൾ താഴെ എത്തിയപ്പോ
💬 Comments
View all comments