Chapter Title : വിസ്മയ 2 [Vashalan]
ഇങ്ങനെ തളർന്നുപോയാൽ എങ്ങനെയാ? ഓരോ പ്രായത്തിലും കുട്ടികൾക്ക് ഓരോ സ്വഭാവമാ... അവൾ ആ പറഞ്ഞതൊക്കെ ആ പ്രായത്തിന്റെ ചോരത്തിളപ്പിൽ പറഞ്ഞതാകും. നമുക്ക് അതൊക്കെ പതുക്കെ പറഞ്ഞു മനസ്സിലാക്കാം."
രാഘവൻ തന്റെ മുഖം കൈകൾ കൊണ്ട് പൊത്തിപ്പിടിച്ചു. "എങ്കിലും സരസൂ... ഞാൻ അവളെ തല്ലി. എന്റെ കൈ അവൾക്ക് നേരെ ഉയരാൻ പാടില്ലായിരുന്നു. അവൾ ഇന്നുവരെ എന്റെ അടുത്തുനിന്ന് ഒരു അടി പോലും കിട്ടിയിട്ടില്ലാത്ത കുട്ടിയാ."
സരസ്വതി പതുക്കെ ഒന്ന് ചിരിച്ചു, അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി അവർ മെല്ലെ പറഞ്ഞു.
സരസ്വതി: "അതിനെന്താ രാഘവേട്ടാ... ചെറുപ്പത്തിൽ കിട്ടാത്തത് ഇപ്പോൾ ഒന്ന് കിട്ടി എന്ന് അവൾ വിചാരിച്ചോളും. അച്ഛനല്ലേ അടിച്ചത്, അല്ലാതെ നാട്ടുകാരാരും അല്ലല്ലോ. നിങ്ങൾ സമാധാനമായി ഇരിക്ക്. ഞാൻ ഇപ്പോൾ അവളുടെ അടുത്തേക്ക് പോകാം. മോളോട് സംസാരിച്ച് ഞാൻ എല്ലാം ശരിയാക്കാം. അവൾക്ക് നിങ്ങളോട് ദേഷ്യമൊന്നും ഉണ്ടാവില്ല, അതൊക്കെ എനിക്ക് അറിയാം."
സരസ്വതിയുടെ ആ വാക്കുകൾ രാഘവന് ചെറിയൊരു ആശ്വാസം നൽകി. എങ്കിലും മകൾ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ കാതുകളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. സരസ്വതി പതുക്കെ എഴുന്നേറ്റു, മുടി ഒതുക്കിക്കൊണ്ട് വിസ്മയ ഇരിക്കുന്ന ആ മുറിയിലേക്ക് നടന്നു.
തന്റെ മകളുടെ ഉള്ളിൽ ഇപ്പോൾ
എന്തായിരിക്കും നടക്കുന്നത് എന്ന് സരസ്വതിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. തന്റെ അച്ഛനോട് 'സെക്സിനെ' കുറിച്ച് ഇത്ര തുറന്നു സംസാരിച്ചെങ്കിൽ, അവൾ എത്രത്തോളം കാര്യങ്ങൾ മനസ്സിലാക്കി വെച്ചിട്ടുണ്ടാകുമെന്ന് സരസ്വതി അത്ഭുതപ്പെട്ടു. ആ ഫ്ലാറ്റിലെ ആ ഇടനാഴിയിലൂടെ നടക്കുമ്പോൾ സരസ്വതിയുടെ ഉള്ളിലും ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു.
സരസ്വതി പതിയെ വിസ്മയയുടെ കട്ടിലിനരികിലേക്ക് ചെന്നിരുന്നു. രാഘവൻ അടിച്ചതിന്റെ ആ പാട് ഇപ്പോഴും അവളുടെ കവിളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. സരസ്വതി സങ്കടത്തോടെ ആ ചുവന്ന പാടിൽ വിരൽ തൊടാൻ ആഞ്ഞതും വിസ്മയ വേദന കൊണ്ട് ഒന്ന് നീറി.
വിസ്മയ: "അമ്മേ... തൊടണ്ട! വേദനിക്കുന്നുണ്ട്."
അവൾ അമ്മയുടെ കൈ തട്ടിമാറ്റി പതുക്കെ കട്ടിലിൽ കമഴ്ന്നു കിടന്നു. അവളുടെ കണ്ണുകളിൽ നിന്ന് കവിളിലെ ചൂടിലേക്ക് കണ്ണുനീർ ഒലിച്ചിറങ്ങി. സരസ്വതി ആ ചാരത്തിരുന്ന് അവളുടെ മുടിയിൽ തലോടി.
സരസ്വതി: "മോളേ... സാരമില്ല. അച്ഛൻ ഇപ്പോൾ അവിടെ ഇരുന്ന് കരയുകയാണ്.
💬 Comments
View all comments