0%

Chapter Title : വിസ്മയ 7 [Vashalan]

Author : Vashalan Read All Parts 92.2K

കോർത്ത്‌ നിസ്സഹായതയോടെ അവനെ നോക്കി.

​അബിയുടെ ഉള്ളിൽ ആവേശം ഇരട്ടിച്ചു. താൻ ആഗ്രഹിച്ചതും ചിന്തിച്ചതുമായ കാര്യങ്ങൾ തന്റെ മുന്നിൽ തന്നെ വന്നു നിൽക്കുന്നത് പോലെ അവന് തോന്നി. അവൻ പതുക്കെ പുതപ്പ് നീക്കി കട്ടിലിൽ അവൾക്ക് കിടക്കാൻ ഒരിടം ഉണ്ടാക്കി കൊടുത്തു.

​"ശരി... പേടിയാണെങ്കിൽ ഇവിടെ കിടന്നോ. വാ," അബി പതുക്കെ പറഞ്ഞു.

1778008169045

​വിസ്മയ പതുക്കെ കട്ടിലിൽ കയറി അവന്റെ തൊട്ടടുത്ത് വന്നിരുന്നു. ആ ലോങ്ങ് ഷർട്ടിനുള്ളിൽ അവൾ മറ്റൊന്നും ധരിച്ചിട്ടില്ലെന്ന് അവളുടെ ശരീരത്തിന്റെ  കിടപ്പിൽ നിന്ന് അബിക്ക്

ഏകദേശം മനസ്സിലായി. അവൾ പതുക്കെ അവനോട് ചേർന്നിരുന്നു. അവളുടെ ഉടലിലെ ചൂട് അവന്റെ കൈകളിൽ തട്ടിയപ്പോൾ അബിക്ക് വീണ്ടും വിയർക്കാൻ തുടങ്ങി.

​"ചേട്ടന് ഉറക്കം വരുന്നില്ലേ?" അവൾ പതുക്കെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.  ഇരുട്ടിലും അവളുടെ കണ്ണുകളിലെ  കുസൃതി അവന് വ്യക്തമായിരുന്നു.

അബി പതുക്കെ തലയിണ ഒന്ന് നീക്കി വെച്ച് അവൾക്ക് കിടക്കാൻ സ്ഥലം കൊടുത്തു. വിസ്മയ പതുക്കെ അവന്റെ തൊട്ടടുത്ത് മലർന്ന് കിടന്നു. രണ്ടുപേരും മുകളിലേക്ക് നോക്കിയാണ് കിടക്കുന്നത്. മുറിയിലെ ഇരുട്ടിൽ അവരുടെ ശ്വാസത്തിന്റെ ശബ്ദം കൃത്യമായി കേൾക്കാമായിരുന്നു. പുറത്ത് ഇടിമുഴക്കം പതുക്കെ കുറഞ്ഞിരുന്നെങ്കിലും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു.

​അബി: "അല്ല, ഇത്രയും പേടിയുള്ള കൂട്ടത്തിലായിരുന്നോ നീ? സന്ധ്യക്ക്  അമ്മയുടെയും അച്ഛന്റെയും മുന്നിൽ ഓരോന്ന് വിളിച്ചു പറഞ്ഞപ്പോൾ ഇത്രയും പേടി കണ്ടില്ലല്ലോ."

​വിസ്മയ ഒന്ന് പതുക്കെ ചിരിച്ചു. ആ ചിരിയിൽ ഒരു വശ്യതയുണ്ടായിരുന്നു.

​വിസ്മയ: "അത് പിന്നെ അപ്പോൾ ചുറ്റും ആൾക്കാരുണ്ടായിരുന്നില്ലേ ചേട്ടാ. ഒറ്റയ്ക്കാവുമ്പോഴല്ലേ ഓരോ ശബ്ദം കേൾക്കുമ്പോഴും പേടി വരുന്നത്. എങ്കിലും സത്യം

💬 Comments

View all comments